Image

കൊച്ചാപ്പിയുടെ പിച്ചാത്തി (ഹാസ്യഭാവന: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 December, 2014
കൊച്ചാപ്പിയുടെ പിച്ചാത്തി (ഹാസ്യഭാവന: സുധീര്‍ പണിക്കവീട്ടില്‍)
ഞാന്‍ കൊല്ലും, ഞാന്‍ കൊല്ലും ... കൊല്ലാപ്പി ഒരു കൊച്ചുപില്ലാത്തിയും കയ്യില്‍പിടിച്ച്‌ നമ്പൂതിരിയുടെ നാലുകെട്ടിന്റെ പുറത്ത്‌നിന്ന്‌ അലറി.അലറി എന്നെഴുതുന്നത്‌ ശരിയല്ല. കറുത്ത്‌ മെലിഞ്ഞ കൊച്ചാപ്പി ഒരു കാറ്റൂതിയാല്‍ പറക്കുന്ന അര പ്രാണനാണ്‌ .അലറാനുള്ളകെല്‍പ്പ്‌ ആ പാവത്തിനില്ല.കൊച്ചാപ്പിയുടെ കത്തിനീര്‍ത്തിയുള്ള നില്‍പ്പും കൊല്ലുമെന്ന ഭീഷണിയും കേട്ട്‌ കുറെകൊടിച്ചിപട്ടികള്‍ കൊച്ചാപ്പിക്ക്‌ ചുറ്റും കൂടി. കൊല നടന്നാല്‍ ചോര കിട്ടുമെന്ന ദുരാഗ്രഹമായിരിക്കാം ആ പാവം പട്ടികള്‍ അവിടെ വലിഞ്ഞു കേറാന്‍ കാരണം. പട്ടികളില്‍ ചിലര്‍ക്ക്‌ മനുഷ്യരൂപവും സംസാരിക്കാനുള്ള കഴിവുമുണ്ടായിരുന്നു. ഒരു കൊടിച്ചി പട്ടി കൊച്ചാപ്പി നിര്‍വ്വഹിക്കാന്‍ പോകുന്ന കര്‍മ്മത്തേയും കൊച്ചാപ്പിയെയും അഭിനന്ദിച്ചു. കൊച്ചാപ്പിക്ക്‌ ആ സമയം വളരെ സന്തോഷം തോന്നി.കൊച്ചാപ്പി ഇല്ലത്തിന്റെ പടിപ്പുരക്ക്‌ പുറത്ത്‌നിന്ന്‌ കൊടിച്ചിപട്ടികളുടെ അകമ്പടിയോടെ ഒന്നുകൂടി ഭീഷണിമുഴക്കി. ആ നമ്പൂതിരിയെ ഞാന്‍ കൊല്ലും. ശബ്‌ദം കേട്ട്‌ കാര്യസ്‌ഥന്‍വന്നുനോക്കി. അകത്തുള്ളോരോട്‌ ചെന്നുപറഞ്ഞു.

നമ്പൂതിരിയുടെ അടുത്ത്‌വന്നു കഥ കേട്ടിരിക്കയും അടുക്കളയില്‍നിന്നും പണിക്കാരി അമ്മുക്കുട്ടി വിളമ്പികൊടുക്കുന്ന പച്ചക്കറികളും പായസം കൂട്ടിയുള്ള ഊണും കഴിക്കാറുള്ള കൊല്ലാപ്പി എങ്ങനെ ഇങ്ങനെകൊല കത്തിയുമായിവന്നിരിക്കുന്നതെന്ന്‌ ഇല്ലത്തുള്ളവര്‍ക്ക്‌ ഒരു രൂപവുമില്ലായിരുന്നു. വിവരം കേട്ട്‌ അന്തര്‍ജ്‌ജനം പരിഭ്രമിച്ചു. `എന്താചെയ്യാ... മനുഷ്യര്‍ മനുഷ്യരെ കൊല്ലേ? ശിവശിവ... അയാളൊരു നസ്രാണിയല്ലേ. യേശുദേവന്‍ സമാധാനത്തിന്റെ മാര്‍ഗ്ഗം അല്ലേ പഠിപ്പിക്കുന്നത്‌. രാമാ, തിരുമേനി ഇപ്പോള്‍ എവിട്യാ പോയിരിക്കണത്‌.എന്താ കഥാ.. ആ മനുഷ്യന്‍ പറേണപോലെ ചെയ്യാവോ.. എനിക്ക്‌ കുറേശ്ശേ പേടിതോന്നുന്നു..ശിവ, ശിവ..

ഒന്നു കൊണ്ടും പേടിക്കണ്ട.തിരുമേനി അമ്പലത്തില്‍ തൊഴാന്‍ പോയിരിക്കുന്നു.കൂടെ ആ ഒറ്റപ്പാലം മേനോന്‍ അദ്ദേഹമുണ്ട്‌.അത്‌കൊണ്ട ്‌ഭയപ്പെടാനില്ല.മേനോന്‍വിചാരിച്ചാല്‍ കൊച്ചാപ്പിയുടെ ആപ്പി സ്‌പൂട്ടും.. പക്ഷെ തിരുമേനി സമ്മതിക്കില്ല കേട്ടോ.തിരുമേനി കഥയും കവിതയും ചൊല്ലി ആളെ പിരിച്ചയക്കാനും മതി. സംസാരം കേട്ട്‌ അടുക്കളയില്‍പണിയെടുക്കുന്ന അമ്മുക്കുട്ടിവന്ന്‌ കൂടുതല്‍വിവരങ്ങള്‍ അന്വേഷില്ലു. തിരുമേനിക്ക്‌ അയാളെ എന്തൊരുസ്‌നേഹമായിരുന്നു. പായസം വക്കുമ്പോഴെല്ലാം അയാളെ വിളിക്കാന്‍ ആളയക്കണമെന്ന്‌ എന്നോട്‌ പറയാറുള്ളതാണ്‌. എന്താ..ചെയ്യാ.. കാര്യസ്‌ഥന്‍ പറഞ്ഞു. ആ പുതുപണക്കാര്‌ കറിയയും, ചെറിയയും അയാളെ കള്ള്‌ കൊടുത്ത്‌ പറ്റിക്കണതാണ്‌.്‌. പാവം.കൊച്ചാപ്പി കുടിച്ച്‌ കുടിച്ച്‌ പുറത്ത്‌ പ്രകടനം കാഴ്‌ച വക്കുന്നത്‌ ആദ്യമായിട്ടയതിനാല്‍ ജനം അത്ഭുതം കൂറി.പട്ടികളുടെ ക്ഷമനശിക്കുകയായിരുന്നു. ആ നമ്പൂതിരി എവിടെ പോയി കിടക്കണ്‌. എന്റെ കര്‍ത്താവേനമ്പൂതിരി കുത്ത്‌ കൊണ്ട്‌ വീഴുന്നത്‌ ഒന്ന്‌ കാണാന്‍... ഉള്ളില്‍നിന്ന്‌ രംഗം വീക്ഷിക്കുന്ന കാര്യസ്‌ഥന്‍ മനസ്സില്‍വിചാരിച്ചു. എന്തെങ്കിലും സഹായം വേണമെങ്കില്‍ തിരുമേനിയെ സമീപിക്കുന്നവരാണ്‌ കൊച്ചാപ്പിയുടെ സഖ്യം ചേര്‍ന്നിരിക്കുന്നത്‌. എത്രനന്ദികെട്ട മനുഷ്യര്‍.എല്ലാവരേയും കറിയയും ചെറിയയും വിലയ്‌ക്ക്‌ വാങ്ങി കാണും.സ്വന്തമായി ചിന്തിക്കാന്‍ കഴിവില്ലാത്ത പഴങ്കഞ്ഞികള്‍. അങ്ങനെ ചിന്തില്ലിരിക്കെ നമ്പൂതിരിയുടെ വരവ്‌ കണ്ട്‌ കാര്യസ്‌ഥന്റെ മനസ്സ്‌ ഒന്ന്‌ പിടഞ്ഞു.കൂടെ ഒറ്റപ്പാലം മേനോന്‍ ഉള്ളത്‌ കൊണ്ട്‌ അല്‍പ്പം സമാധാനവും തോന്നി.നമ്പൂതിരി കസവ്‌മുണ്ട്‌ ചുറ്റി, കസവ്‌ മുണ്ട്‌ പുതല്ല്‌ എപ്പോഴും തിന്നുന്ന ജീരക മിഠായി മേനൊനുമൊത്ത്‌ പങ്കിട്ട്‌ രസകരങ്ങളായ കഥകളൊക്കെ പറഞ്ഞ്‌വരുകയാണ്‌
കൊച്ചാപ്പിയും അപ്പികളും കാത്ത്‌ നിന്ന നിമിഷം.

കരുത്തനും ആരോഗ്യവാനുമായ നമ്പൂതിരിയെ വിറക്‌കൊള്ളിപോലെയുള്ള കൊച്ചാപ്പിക്ക്‌ കുത്താന്‍ കഴിയുമോ എന്ന്‌ ശങ്കിച്ച്‌ പട്ടികള്‍ ദീര്‍ഘശ്വാസം വിട്ടപ്പോള്‍ അത്‌ ഒരു മോങ്ങലായി. നമ്പൂതിരി അടുത്ത്‌ കൊണ്ടിരിക്കുന്നു. ഇല്ലത്തുള്ളവര്‍ പരിഭ്രമിക്കുന്നു. അതിനിടയില്‍ പണിക്കാരി അമ്മുക്കുട്ടി ഇറങ്ങിചെന്ന്‌ കൊച്ചാപ്പിയോട്‌ ചോദിക്കുന്നു.ഒരു ആഴ്‌ച്‌ മുമ്പല്ലേ താന്‍ ഇവിടെ വന്ന്‌ പായസം കുടിച്ച്‌ പോയത്‌.തിരുമേനിക്ക്‌ തന്നെ എന്തൊരു ഇഷ്‌ടമായിരുന്നു. എന്നിട്ട്‌ താന്‍ അദ്ദേഹത്തെ കൊല്ലാന്‍ വന്നിരിക്കുന്നോ, അതും വല്ലവര്‍ക്കുംവേണ്ടി.തനിക്ക്‌ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. നിങ്ങളൊക്കെവെറും കാലുനക്കികള്‍. കൂടെയുള്ളപട്ടികള്‍ അവസരവാദികളാണ്‌. തിരുമേനി ഇവിടെ എത്തുമ്പോള്‍ താന്‍ തനിയെയാകും.കൊച്ചാപ്പി ചുറ്റിലും കണ്ണോടിച്ചു. പട്ടികള്‍ കൊച്ചാപ്പിക്ക്‌്‌ പിന്തുണപ്രഖ്യാപിച്ചുകൊണ്ട്‌ ഒരുമിച്ച്‌ ഓളിയിട്ടു.എന്നാലും എല്ലാവര്‍ക്കും ഒരു വിറ. നമ്പൂതിരി അടുത്തെത്തി.

എന്താ മേന്‍നെ, വീടിന്റെ മുന്നില്‍ ഒരു പുരുഷാരം.കൊച്ചാപ്പി ഒരു പേനാക്കത്തിമാതിരി എന്തോപിടില്ലിട്ടുണ്ടല്ലോ? അമ്മുക്കുട്ടിയും നില്‍ക്കുന്നുണ്ടല്ലോ? നമ്പൂതിരി അടുത്ത്‌വരുന്തോറും കൊച്ചാപ്പിയുടെ മടിക്കുത്ത്‌ കുറേശ്ശെ അഴിയുന്നു. മടക്കി കുത്തിയമുണ്ട്‌ നിവര്‍ന്ന്‌ കണങ്കാലില്‍ വീഴുന്നു. `എന്താ കൊച്ചാപ്പി, കുറെപട്ടികളുമായി രാവിലെതന്നെ'. കൊച്ചാപ്പിയുടെ നാക്ക്‌ ഇറങ്ങിപോയി. കൊച്ചാപ്പി മിണ്ടുന്നില്ല. പട്ടികള്‍ ഒന്ന്‌ മുരണ്ട്‌ കൊച്ചാപ്പിക്ക്‌ ധൈര്യം കൊടുത്തു .`ഇന്ന്‌ എന്താ വിശേഷിച്ച്‌ ഭക്ഷണത്തിന്റെ വട്ടങ്ങള്‍ അമ്മുക്കുട്ടി.കൊല്ലാപ്പിയുണ്ടെങ്കില്‍ ആ മാമ്പഴപുളിശ്ശേരി കൂടിയായിക്കോട്ടെ.നമുക്കിന്ന്‌ കടമ്മിനിട്ടയുടെ കൊച്ചാപ്പിക്കിഷ്‌ടമുള്ള ശാന്തേ... കുളി കഴിഞ്ഞീറന്‍ പകര്‍ന്നു, വാര്‍കൂന്തല്‍ കോതിവകഞ്ഞു, പുറകോട്ട്‌വാരിയിട്ടാവള കിലുക്കി ഉദാസീനഭാവത്തില്‍ ആ കണ്ണിണയെഴുതി' എന്ന കവിതചൊല്ലി രസിക്കാം. കൊച്ചാപ്പിയെ നോക്കികൂടെ വരൂ, എന്ന്‌ക്ഷണിച്ച്‌ തിരുമേനിയും മേനോനും ഇല്ലത്തേക്ക്‌ നടന്നു.

അമ്മുക്കുട്ടികൊല്ലാപ്പിയെ കൊഞ്ഞനം കുത്തി അവിടെ നിന്നും പോയി.കൊച്ചാപ്പിയുടെ മനസ്സില്‍ തിരുമേനിയുടെ കവിതാഭ്രാന്തും തിരുമേനിയൊത്തുള്ള സന്തോഷകരമായ നിമിഷങ്ങളുടെ ഓര്‍മ്മയും ചന്ദനകുളിര്‍ ചൂടിവന്നു. കൊച്ചാപ്പിയുടെ മനസ്സില്‍ തിരുമേനി പകര്‍ന്ന നന്മയുടെ കാര്‍ത്തിക വിളക്കുകള്‍ തെളിഞ്ഞു.കൊച്ചാപ്പി പേനക്കത്തി മടക്കി തല താഴ്‌ത്തി അവിടെ നിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ടു.. പട്ടികളും നിരാശരായി മടങ്ങി. തിരുമേനിതിരിഞ്ഞ്‌ നോക്കിയപ്പോള്‍ കൊച്ചാപ്പി അപ്രത്യക്ഷനായി. ഇല്ലത്ത്‌ ചെന്നപ്പോള്‍ കാര്യസ്‌ഥന്‍പറഞ്ഞു, അവന്‍ വന്നത്‌ തിരുമേനിയെ കൊലപ്പെടുത്താനാണ്‌.

`എന്നേയോ' ഞാന്‍ അവനു ഗുണമല്ലാതെ ഒരു ദോഷവും ചെയ്‌തിട്ടില്ലല്ലോ? പിന്നെന്തിനാ അവന്‍ എന്നെ കൊല്ലുന്നത്‌?

ഞാനവന്റെ കൊങ്ങക്ക്‌ പിടിച്ച്‌ തിരുമേനിയുടെ മുമ്പില്‍കൊണ്ട്‌ വരട്ടെ.മേനോന്‍ കോപിഷ്‌ഠനായി.അവനെ ആരാ ഇവിടേക്ക്‌ പറഞ്ഞ്‌വിട്ടതെന്ന്‌ അവന്‍ തത്ത പറയുന്നപോലെ പറയും.

ഒന്നും വേണ്ട..പാവം കൊച്ചാപ്പി. എനിക്കയാളോട്‌ ഒരു വിരോധവുമില്ല. ആ കറിയയും ചെറിയയും കൂടി സമൂഹത്തില്‍ വെറുതെ സ്‌പര്‍ദ്ധയും വഴക്കുമുണ്ടാക്കുന്നു. പുതുപണക്കാരായ അവര്‍ക്ക്‌ സമൂഹത്തില്‍ സ്‌ഥാനം ഉണ്ടാക്കികൊടുക്കാന്‍ നോം ഒത്തിരി സഹായം ചെയ്‌ത്‌ കൊടുത്തു. ഇപ്പോള്‍ അത്‌ കിട്ടിയപ്പോള്‍ നോം മൂലമാണു അതൊക്കെ കിട്ടിയതെന്ന്‌ നോം പറയുമെന്ന്‌ ഭയപ്പെട്ട്‌ നമ്മെ ഉപദ്രവിക്കയാണു്‌.എന്താ ചെയ്യാ.കറിയായുടെ തന്ത അഞ്ചലോട്ടകാരനായിരുന്നു. താഴ്‌ന്ന ജാതിയായത്‌ കൊണ്ട്‌ മുതിര്‍ന്ന ജാതിക്കാര്‍ക്ക്‌ എഴുത്തുകൊടുക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ പോര്‍ച്ചുഗീസ്‌ പാതിരി അയാളെ മാര്‍ക്കം കൂട്ടി. കത്ത്‌കൊടുക്കാന്‍ പല വീട്ടിലും പോയി അവരെപ്പറ്റി പരദൂഷണം പറയലായിരുന്നു അയാളുടെ ജോലി. മകന്‍ കറിയായ്‌ക്കും അത്‌തന്നെ... നോം ഭഗവത്‌ ഗീതയില്‍ വിശ്വസിക്കുന്നവനാണ്‌. നിഷക്കാമ കര്‍മ്മം എന്റെ ജീവിത വ്രുതമാണു്‌. അത്‌ കറിയയും അയാളുടെ അളിയനും അറിയാത്തത്‌ കഷ്‌ടമായി. എന്നാല്‍ കൊച്ചാപ്പി വെറും കൂലി തല്ലുകാരനായി താഴരുതായിരുന്നു.

തിരിച്ചുപോകുമ്പോള്‍ കൊച്ചാപ്പിയും അത്‌ തന്നെ ചിന്തില്ലു. വഴിയരുകിലെ മണിമാളികയുടെ മുറ്റത്ത്‌ കറിയയും ചെറിയയും സില്‍ക്ക്‌ മുണ്ടുടുത്ത്‌ ഒരു പരിഹാസ ചിരിയോടെ കൊച്ചാപ്പിയെ നോക്കിനിന്നു. ഞങ്ങളുടെ വേലക്കാര്‍ വിളമ്പി തന്ന വിദേശമദ്യവും അകത്താക്കി ആ നമ്പൂതിരിയെ കൊല്ലാമെന്നും പറഞ്ഞ്‌ പോയിട്ടു സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്‌മറന്നപോലെ നാണം കെട്ട്‌പോകുന്നത്‌ കണ്ടില്ലേ? കൊച്ചാപ്പി അത്‌കേള്‍ക്കാത്ത ഭാവത്തില്‍ ധ്രുതിപ്പെട്ട്‌ നടന്നു.കൊച്ചാപ്പിക്ക്‌ മനം പുരട്ടുന്നപോലെ തോന്നി.ചെറിയയുടെ കാലു നക്കികൊടുത്ത്‌ പരദൂഷണം കേട്ടിരുന്നത്‌ ശരിയായില്ല. തിരുമേനിയുടെ കൂടെ കഥകളും, കഥകളിയും, പാട്ടും പിന്നെ നല്ല ഭക്ഷണവും കഴിച്ച്‌ ചിലവഴിച്ച സുവര്‍ണ്ണ നിമിഷങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.. ചെറിയക്കും കറിയവാങ്ങി തന്ന കള്ളിനും വേണ്ടിതിരുമേനിയെആക്രമിക്കാന്‍പോകരുതായിരുന്നു. ചെറിയയുടെ കാലിന്റെ തൊലിയുടെ ഗന്ധം മൂക്കില്‍ അടില്ല്‌ കയറുന്നു. ഒരിക്കല്‍ ചെറിയ പറഞ്ഞു `കേട്ടൊ കൊച്ചാപ്പി, എത്രയോ പണക്കാര്‍ പെഡിക്യൂറിനുവേണ്ടി കാശ്‌കളയുന്നു. എനിക്കാണെങ്കില്‍ നിങ്ങളെപോലുള്ളവരുടെ നാവാണു എന്റെ കാല്‍ വ്രുത്തിയാക്കുന്നത്‌. വെറുതെവേണ്ട, മോന്താന്‍ കള്ള്‌ തരാം. പിന്നെ എന്റെ അളിയന്‍ പറയുന്ന പരദൂഷണം കേട്ട ്‌രസിക്കാം. അവന്‍ ആ കാര്യത്തില്‍ ഒരു വീരനാണ്‌ പരദൂഷണവീരന്‍.

വീട്ടിലെത്തിയപ്പോള്‍ കൊച്ചാപ്പിയുടെ ഭാര്യ കയര്‍ത്തു. എന്തൊരു നാണക്കേട്‌! ആ നമ്പൂതിരി നിങ്ങള്‍ക്ക്‌ ഒരു ദ്രോഹവും ചെയ്‌തിട്ടില്ലല്ലോ. ആ കറിയയും ചെറിയയും നമ്പൂതിരിയെ പരദൂഷണം പറഞ്ഞ്‌ ദ്രോഹിച്ചത്‌ നിങ്ങള്‍ക്ക്‌ അറിവുള്ളതല്ലേ? അന്നെന്തേ ചെറിയയോടും കറിയയോടും ചോദിക്കാനും അവരെകൊല്ലാനും പോയില്ല. ചെറിയായ്‌ക്കും കറിയായ്‌ക്കും മത പിന്തുണയുള്ളത്‌കൊണ്ട്‌ അവര്‍ ചെയ്യുന്നതൊന്നും ആരും അറിയുന്നില്ല. നമ്പൂതിരിക്ക്‌ നട്ടെല്ലുണ്ട്‌. അയാള്‍ ഒറ്റക്ക്‌ ചെറിയയോടും കറിയയോടും ചെറുത്ത്‌നിന്നു.നിങ്ങള്‍ ആ നന്ദികെട്ട ചെറിയയ്‌ക്കും കറിയയ്‌ക്കുംവേണ്ടി കുത്താനും കൊല്ലാനും പോകുന്നു. ഇങ്ങനെയൊരുത്തന്റെ ഭാര്യയായതില്‍ അവര്‍ ഖേദിച്ചു .കൊച്ചാപ്പി വീട്ടില്‍ എത്തിയ ഉടനെ കുറെ മദ്യം സേവില്ല്‌ ഉമ്മറത്ത്‌ ചടഞ്ഞിരുന്നു. അപ്പോള്‍ ഒരു വെളുത്ത വാന്‍ വീടിന്റെ മുന്നില്‍വന്ന്‌ നിന്നു. അതില്‍നിന്നും ഉരുക്ക്‌പോലെ ശരീരമുള്ള നാലു ആളുകള്‍ ഇറങ്ങി.നമ്പൂതിരി തന്നെ തല്ലാന്‍ ആളെ വിട്ടിരിക്കയാണെന്ന്‌ കരുതി കൊച്ചാപ്പി നിന്ന നില്‍പ്പില്‍ ഒന്നും രണ്ടും നടത്തി. ഇറങ്ങി വന്നവര്‍ കൊച്ചാപ്പിയോട്‌പറഞ്ഞു.നിങ്ങള്‍ കറിയായ്‌ക്കും ചെറിയായ്‌ക്കും വേണ്ടിഒരാളെ കൊല്ലാന്‍ പോയി ധൈര്യമില്ലാതെ തിരിച്ചുവന്നെന്നു അറിഞ്ഞു. നിങ്ങളെ ഞങ്ങള്‍ക്ക്‌ ആവശ്യമുണ്ട്‌. ധൈര്യമൊക്കെ ഞങ്ങള്‍ ഉണ്ടാക്കിതരാം. വാനില്‍ കയറൂ... നമുക്ക്‌ ഒരാളെ കൊല്ലാനുണ്ട്‌. കൊലനിങ്ങള്‍ ചെയ്യും. ഉരുക്ക്‌ ദേഹമുള്ളവര്‍ കൊച്ചാപ്പിയെ വാനിലിട്ട്‌കൊണ്ടുപോയി. അത്‌ കണ്ടു കൊച്ചാപ്പിയുടെ ഭാര്യവാവിട്ട്‌ നിലവിളിച്ചു. കേരളത്തില്‍ എത്രയോ കുടുംബങ്ങള്‍ ഇതേപോലെ കൂലിതല്ലുകാരായ ആണുങ്ങളെ കൊണ്ട്‌ കഷ്‌ടപ്പെടുന്നു.

ശുഭം
കൊച്ചാപ്പിയുടെ പിച്ചാത്തി (ഹാസ്യഭാവന: സുധീര്‍ പണിക്കവീട്ടില്‍)കൊച്ചാപ്പിയുടെ പിച്ചാത്തി (ഹാസ്യഭാവന: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വായനക്കാരൻ 2014-12-14 21:12:27
മാന്തി മാന്തി കരിയാത്ത 
വൃണത്തിനെന്നും ദുർഗന്ധം.
vaayankaar 2014-12-15 07:05:17
കൊച്ചാപ്പി മാന്തിയത് പേന കത്തികൊണ്ട്... എന്തായാലും മുറിവ ഉണക്കുകയില്ല പാദ സേവ ചെയ്യുന്നവര.
വിദ്യാധരൻ 2014-12-15 08:52:35
എല്ലാ ചേരുവകളും മിതമായി ചേർത്തു (ശ്രിംഗാരം, രൗദ്രം , ഭയാനകം, ഹാസ്യം എന്നിങ്ങനെ) എഴുത്തുകാരൻ മനോഹരമായ കഥ രചിച്ചിരിക്കുന്നു.  ഇങ്ങനെ എഴുനേറ്റു നടക്കാൻ കഴിയാത്ത കില്ലാരികൾ നാടിന്റെ നാനാഭാഗത്തും പേനാകത്തികളുമായി, വെള്ളം അടിച്ചു ചുരുണ്ട് കൂടി കിടക്കുന്ന കാഴച് വളരെ സുപരിചതമാണ്, നമ്പൂരി, ഇല്ലം, അതിന്റെ ചുറ്റുപാടുകൾ, കവിത ചൊല്ലൽ എല്ലാം വേണ്ടും വിധം അതരിപ്പിച്ചു എഴുതതുകാരൻ ഒരു കാല ഘട്ടത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.  കറിയുടെ ചെറിയുടെ പേര് പറഞ്ഞതുകൊണ്ട് അത് വർഗ്ഗീയതയാണെന്ന് പറഞ്ഞു ആരും രംഗത്ത് വരില്ല എന്ന് പ്രതീക്ഷിക്കാം. കുഞ്ഞാപ്പിയുടെ ചുറ്റും കൂടിയ ചെത്തിലപട്ടികൾ, ചുറ്റും കൂടി നിന്ന് ആവേശം പകരുന്ന ചില മനുഷ്യരെ ഒർപ്പിക്കുന്നു .  കഥ നന്നായിരിക്കുന്നു . കഥാകൃത്തിനു അഭിനന്ദനം .
മത്തായിസാർ 2014-12-15 14:24:47
കൊച്ചാപ്പിയുടെ കഥയാണു പറയുന്നതെങ്കിലും ഇത് ആ മേനോന്റെ കഥയാണ്. ഒരു നിമഷം മാത്രം പ്രത്യക്ഷപ്പെടുന്ന മേനോൻ മറഞ്ഞിരുന്ന് ഒളിയമ്പു പ്രയോഗ വിദക്തനാണ്. അധ്വാനിച്ച് സമ്പത്തുണ്ടാക്കി പേരും പ്രശസ്തിയുമാർജ്ജിച്ച ചെറിയോടും കറിയയോടും മേനോന് കടുത്ത അസൂയയാണ്. നസ്രാണികളായതുകൊണ്ട് പറയുകയും വേണ്ട. അവർ മാർക്കം കൂടിയ താഴ്ന്ന ജാതിക്കരാണെന്ന് പരത്താൻ മടിയുമില്ല. മേനോൻ വീട്ടിൽ ജനിച്ചതാണെങ്കിലും അയാളുടെ അച്ഛൻ ആ വീട്ടിൽ തേങ്ങയിട്ടിരുന്നവനാണെന്ന് പൊതുജനം പറയുന്നു. നാട്ടുകാരെ സോപ്പിട്ട്, പൊക്കിപ്പറഞ്ഞ്, മേനോൻ വശത്താക്കിക്കൊണ്ട് ചെറിയയെയും കറിയയെയുംകുറിച്ചുള്ള അപവാദം ശുദ്ധഗതിക്കാരനായ നമ്പൂതിരിയും വിശ്വസിക്കുന്നത് കണ്ടപ്പോഴാണ് നമ്പൂതിരിയുടെ ആരാധകനായ കൊച്ചാപ്പി പൊട്ടിത്തെറിച്ചത്. കഥാകൃത്ത് ഇത് അല്പം കൂടി വെളിപ്പെടുത്തണമായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക