Image

അവളുടെ രാവുകള്‍ വീണ്ടും മേഘ്‌നാരാജ്‌ പ്രധാന വേഷത്തില്‍

Published on 16 December, 2014
അവളുടെ രാവുകള്‍ വീണ്ടും മേഘ്‌നാരാജ്‌ പ്രധാന വേഷത്തില്‍
ഐ.വി. ശശിയുടെ എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ അവളുടെ രാവുകള്‍ വീണ്ടും എത്തുന്നു. സീമ അവിസ്‌മരണീയമാക്കിയ വേഷത്തില്‍ എത്തുന്നത്‌ യുവ നടി മേഘ്‌നാരാജ്‌ ആണ്‌. സുരേഷ്‌ കണ്ണനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ആലപ്പി ഷെരീഫ്‌ തിരക്കഥ ഒരുക്കുന്നു. അവളുടെ രാവുകളിലെ ഗാനങ്ങളും വീണ്ടും കേള്‍ക്കാം. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.

പ്രിയമണിയെ നായികയാക്കി ഐ. വി ശശി ഇടക്കാലത്ത്‌ അവളുടെ രാവുകള്‍ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നു. ലിബര്‍ട്ടി ബഷീര്‍ സിനിമ നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതു മുന്നോട്ട്‌ പോവാതെ വന്നു. പ്രിയമണിയുടെ പിന്മാറ്റമാണ്‌ കാരണമെന്ന്‌ അറിയുന്നു. വൈകാതെ ഐ. വി ശശിയും ലിബിര്‍ട്ടി ബഷീറും പിന്‍മാറുകയായിരുന്നു.

ചിത്രത്തില്‍ ഗാനങ്ങളും വീണ്ടും ചിത്രീകരിക്കും.
അവളുടെ രാവുകള്‍ വീണ്ടും മേഘ്‌നാരാജ്‌ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക