Image

ഞാന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ: ഇനിയ

Published on 17 December, 2014
ഞാന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ: ഇനിയ
താന്‍ പ്രണയിച്ചേ വിവാഹം കഴിക്കുകയുള്ളുവെന്ന്‌ തമിഴ്‌, മലയാളം നടി ഇനിയ വെളിപ്പെടുത്തി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ്‌ ഇനിയ ഇക്കാര്യം പറഞ്ഞത്‌.

പിന്നെ പ്രണയവിവാഹത്തിന്‌ വീട്ടുകാര്‍ എതിര്‍ക്കുമെന്ന ഭയവും ഇനിയയ്‌ക്കില്ല. എന്തെന്നാല്‍ ഇനിയയുടെ മാതാപിതാക്കളുടെയും ഒരു പ്രണയവിവാഹമായിരുന്നു. ആ പ്രണയം ഇന്നും കാണുന്നതുകൊണ്ടാവാം നടിയും തന്റെ ജീവിതപങ്കാളിയെ താന്‍ തന്നെ കണ്ടെത്തുമെന്ന കാഴ്‌ചപ്പാടിലെത്തിയത്‌.

നടിക്ക്‌ ഇപ്പോള്‍ തമിഴില്‍ തിരക്കോട്‌ തിരക്കാണ്‌. ജോണ്‍ ബ്രിട്ടാസിനൊപ്പം 'വെള്ളിവെളിച്ചത്തില്‍' എന്ന ചിത്രമാണ്‌ ഒടുവില്‍ ഇനിയ മലയാളത്തില്‍ ചെയ്‌തത്‌. യെസ്‌ അയാം, എന്റെ ഓര്‍മയില്‍ എന്നീ രണ്ടു മലയാള ചിത്രത്തില്‍ കരാറൊപ്പിട്ട ഇനിയ ഇപ്പോള്‍ 'രണ്ടാവതു പടം' എന്ന തമിഴ്‌ ചിത്രത്തിലാണ്‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌.
ഞാന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ: ഇനിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക