Image

ഇ-മലയാളി എഴുത്തുകാരെ ആദരിക്കുന്നു!

Published on 17 December, 2014
ഇ-മലയാളി എഴുത്തുകാരെ ആദരിക്കുന്നു!
2015 ജനുവരി അഞ്ചാം തിയ്യതിക്കകം നിങ്ങളുടെ ശുപാര്‍ശകള്‍ news@emalayalee.com എന്ന ഇമെയില്‍ ഐഡിയിലേക്ക്‌ അയക്കുക.

ന്യൂയോര്‍ക്ക്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം `ഇ-മലയാളി' അവരുടെ എഴുത്തുകാര്‍ക്കുള്ള 2014 ലെ അവാര്‍ഡുകള്‍ക്കായി വായനകാരില്‍ നിന്നും ശുപാര്‍ശകള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം എന്നീ മൂന്നു വിഭാഗങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ക്ക്‌ പുറമെ എറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍/എഴുത്തുകാരിക്കും, ജനപ്രിയ എഴുത്തുകാരന്‍/എഴുത്തുകാരിക്കും ഓരോ അംഗീകാരമുണ്ടായിരിക്കും.എഴുത്തുകാരെ തെരഞ്ഞെടുക്കുന്നത്‌ പൂര്‍ണ്ണമായും വായനകാര്‍ ശുപാര്‍ശ ചെയ്യുന്നവരില്‍ നിന്നായിരിക്കും. ഓരോ വായനകാരനും കഥ, കവിത, ലേഖനം, ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍/എഴുത്തുകാരി, ജനപ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി ഈ വിഭാഗങ്ങളിലേക്ക്‌ നാലു ശുപാര്‍ശകള്‍ വീതമയക്കാം. ഏറ്റവുമധികം ശുപാര്‍ശകള്‍ കിട്ടുന്നവര്‍ വിജയികളാകും. ശുപാര്‍ശ അയക്കുന്നവര്‍ ഞങ്ങളുടെ news@emalayalee.com എന്ന ഇമെയില്‍ ഐഡിയിലേക്കാണു അയക്കേണ്ടത്‌. അയക്കുന്നവര്‍ അവരുടെ പേരും വിലാസവും, ഫോണ്‍നമ്പരും ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. ജനുവരി 2014 മുതല്‍ ഡിസംബര്‍ 2014 വരെ ഇ-മലയാളിയില്‍ എഴുതിയ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ രചനകളാണു പരിഗണിക്കേണ്ടത്‌. നിങ്ങളുടെ ശുപാര്‍ശകള്‍ ജനുവരി 5, 2015 അകം ഞങ്ങള്‍ക്ക്‌ കിട്ടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക ്‌മേല്‍പറഞ്ഞ ഇമെയില്‍ ഐഡിയിലേക്ക്‌ എഴുതുക.ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഒരു സാഹിത്യസമ്മേളനത്തില്‍വെച്ച്‌ വിശിഷ്‌ടാതിഥികളും, ക്ഷണിക്കപ്പെട്ട സഹ്രുദയരും പൗരപ്രമുഖരും അടങ്ങുന്നനിറഞ്ഞ സദസ്സില്‍ വെച്ച്‌ അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കും.

ഇ മലയാളിയുടെ ഈ സംരംഭം വിജയിപ്പിക്കുക.ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക www.emalayalee.com. ഇ-മലയാളി പതിവായി വായിക്കുക.

എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ ക്രിസ്‌തുമസ്സും ഐശ്വര്യപൂര്‍ണ്ണമായ നവവത്സരാശംസകളും നേരുന്നു.

-------

ശ്രീ എം.എസ്സ്‌. സുനില്‍

ഇ മലയാളി - എഴുത്തുകാരെ കണ്ടെത്തല്‍ വായനക്കാരിലൂടെ

നിങ്ങളുടെ സംശയങ്ങള്‍ക്ക്‌ ഞങ്ങളുടെ മറുപടികള്‍:

നല്ല എഴുത്തുകാരെയല്ലേ വായനകാര്‍ക്കിഷ്‌ടം.അപ്പോള്‍ പിന്നെവായനകാര്‍ക്കിഷ്‌ടമുള്ള എന്ന്‌ പ്രത്യേകം ചേര്‍ക്കണമോ?

ഈ അവാര്‍ഡുകളും അംഗീകാരങ്ങളും ഇ മലയാളിയില്‍ എഴുതുന്ന എഴുത്തുകാരെ ഉദ്ദേശിച്ചാണ്‌, അവര്‍ ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌നിന്നായാലും.ലോകത്തില്‍ എവിടെയുമുള്ളവായനകാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാം.

ഒന്നില്‍ കൂടുതല്‍ രചനകള്‍ എന്ന പ്രയോഗം വ്യക്‌തമാകാഞ്ഞതില്‍ ഖേദിക്കുന്നു.ഒരാള്‍ക്ക്‌ കഥക്കും, കവിതക്കും, ലേഖനത്തിനും ശുപാര്‍ശചെയ്യാമെന്നാണു ഉദ്ദേശിച്ചത്‌.

ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരെ അമേരിക്കന്‍ മലയാളി വായനകാര്‍ കണ്ടെത്തിയിരുന്നു കഴിഞ്ഞ വര്‍ഷം. അത്‌കൊണ്ട്‌ അത്‌ ബുദ്ധിമുട്ടാകുകയില്ല.

ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനേയും അതേപോലെ തെരഞ്ഞെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന്‌ കരുതുന്നു. ഒരു എഴുത്തുകാരന്റെ എല്ലാരചനകളും വായനകാര്‍ക്കിഷ്‌ടമാകുമ്പോള്‍ അയാള്‍ അവര്‍ക്ക്‌ പ്രിയങ്കരനാകുമല്ലോ.

പിന്നെ ഫോള്‍ഡര്‍ പൂര്‍ണ്ണമല്ലെന്നറിയാം.ഈ അവാര്‍ഡ്‌/അംഗീകാര അറിയിപ്പ്‌ ഞങ്ങള്‍ ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ കൊടുത്തിരുന്നു.ഇടക്കാലത്ത്‌ ഒരിക്കല്‍ കൂടികൊടുത്തിരുന്നു. ഇതിനെ ഗൗരവപൂര്‍വ്വം കാണുന്ന വായനകാര്‍ അന്നുമുതല്‍ അവരുടെ കണക്ക്‌കൂട്ടലുകള്‍ നടത്തുന്നുണ്ടായിരിക്കും. എന്നാല്‍ പെട്ടെന്ന്‌ ഒരാള്‍ക്ക്‌ എഴുത്തുകാരെ കുറിച്ചറിയാന്‍ഫോള്‍ഡറിലെ വിവരങ്ങള്‍ സഹായിക്കും.

അവാര്‍ഡ്‌ ഒരു സമ്മാനമാണല്ലോ. അവാര്‍ഡുകള്‍ പ്രശംസാഫലകങ്ങളാണ്‌. ഇത്‌വരെ ക്യാഷ്‌ അവാര്‍ഡൊന്നും ആരും സ്‌പോണ്‍സര്‍ ചെയ്‌തിട്ടില്ല.

താങ്കളുടെ ചോദ്യങ്ങള്‍ക്ക്‌ ത്രുപ്‌തികരമായ മറുപടികള്‍ തരാന്‍ കഴിഞ്ഞെന്ന്‌ വിശ്വസിക്കുന്നു. ഇനിയും, സംശയങ്ങളും, അഭിപ്രായങ്ങളുമുണ്ടെങ്കില്‍ സ്വാഗതം. ഇ മലയാളിക്ക്‌വേണ്ടി താങ്കള്‍ ഇത്രയും സമയം ചിലവഴിച്ചതിനു നന്ദി.
Join WhatsApp News
Maliakel Sunny 2014-12-19 12:36:51
very good . all the best. 
ROY MECKADEN 2014-12-23 09:56:31
Dear Editor, I recommend Bindu Tiji (Beatice Bindu) for 2014 Best Poem award. Ihave read majority of her work nice ones. My suggestion is for these two Kavithakal Deva nin Darsanam Onamettarundearikilennum.
വായനക്കാരൻ 2014-12-23 20:26:55
റൊയി മെക്കാടന്റെ സ്ത്രീലിംഗമാണോ ഡർളി ഏബ്രഹാം? രണ്ടു പേരുകളിൽ ഒരേ ശുപാർശ കണ്ടതുകൊണ്ട് ചോദിക്കുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക