Image

ഇ മലയാളിയുടെ അവാര്‍ഡ്‌ (ലേഖനം: സുനില്‍ എം.എസ്‌)

Published on 19 December, 2014
ഇ മലയാളിയുടെ അവാര്‍ഡ്‌ (ലേഖനം: സുനില്‍ എം.എസ്‌)
ഈമലയാളി ഡോട്ട്‌ കോമില്‍ 2014ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രചനകളില്‍ വായനക്കാര്‍ തെരഞ്ഞെടുക്കുന്നവയ്‌ക്ക്‌ അവാര്‍ഡു നല്‍കുന്നതാണ്‌ എന്ന അറിയിപ്പാണ്‌ ഈ ബ്ലോഗിനു പിന്നിലെ പ്രേരകം.

ഞാനൊരു അമേരിക്കന്‍ മലയാളിയല്ല. പ്രവാസി പോലുമല്ല. വെറുമൊരു `നാടന്‍' ബ്ലോഗര്‍ മാത്രം. അമേരിക്കന്‍ മലയാളികളുടെ സാഹിത്യവാസനയെ വളര്‍ത്താനും മലയാളവുമായുള്ള അവരുടെ ബന്ധം നിലനിര്‍ത്താനും അതിനെ ദൃഢതരമാക്കാനും ഉദ്ദേശിച്ച്‌ അമേരിക്കന്‍ മലയാളികള്‍ തുടങ്ങിവച്ചിരിയ്‌ക്കുന്നൊരു ബ്ലോഗ്‌സൈറ്റാണ്‌ ഈമലയാളി എന്നാണു ഞാന്‍ മനസ്സിലാക്കിയിരിയ്‌ക്കുന്നത്‌. അവിടേയ്‌ക്ക്‌ എന്നെപ്പോലുള്ള നാടന്മാര്‍ `വലിഞ്ഞു കയറിവരുന്നതില്‍' അപാകതയുണ്ടെന്ന്‌ എനിയ്‌ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌. പക്ഷേ, `നാടന്‍' ആയിട്ടും, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഞാനയച്ചു കൊടുത്ത എല്ലാ രചനകളും ഈമലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രസിദ്ധീകരിച്ച്‌ എന്നെ കൃതജ്ഞനാക്കിയിട്ടുണ്ട്‌.

അമേരിക്കന്‍ മലയാളികളുടെ രചനകള്‍ മാത്രമല്ല, നാട്ടുകാരുടെ രചനകളും അവാര്‍ഡിന്നായി പരിഗണിയ്‌ക്കുന്നതാണ്‌ എന്ന ഈമലയാളിയുടെ വിശദീകരണം എന്നെപ്പോലുള്ള നാടന്‍ ബ്ലോഗര്‍മാരെ പൂര്‍വ്വാധികം കൃതജ്ഞരാക്കുന്നു. വാസ്‌തവത്തില്‍ പ്രവാസിമലയാളികള്‍ ഇത്തരം പ്രോത്സാഹനം കൂടുതല്‍ അര്‍ഹിയ്‌ക്കുന്നുണ്ട്‌. അവരുടെ മലയാളവുമായുള്ള ബന്ധം ശക്തിപ്പെടേണ്ടത്‌ മലയാളത്തിന്റേയും ആവശ്യമാണ്‌. അതുകൊണ്ട്‌ ഈ അവാര്‍ഡ്‌ അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം എന്നാണെന്റെ അഭിപ്രായം.

നാട്ടിലെ എഴുത്തുകാരേയും പ്രോത്സാഹിപ്പിച്ചേ തീരൂ എന്നു തന്നെയാണ്‌ ഈമലയാളിയുടെ തീരുമാനമെങ്കില്‍, വളരെ സന്തോഷം, പക്ഷേ അങ്ങനെയെങ്കില്‍ രണ്ടു സെറ്റ്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതായിരിയ്‌ക്കും നന്ന്‌. അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു സെറ്റ്‌ അവാര്‍ഡുകള്‍. നാട്ടിലെ എഴുത്തുകാര്‍ക്ക്‌ മറ്റൊരു സെറ്റ്‌ അവാര്‍ഡുകള്‍. ഇത്‌ ഒരേ അവാര്‍ഡിനായി അമേരിക്കന്‍ മലയാളികളും നാടന്‍ എഴുത്തുകാരും തമ്മില്‍ മത്സരിയ്‌ക്കുന്ന അവസ്ഥ ഒഴിവാക്കും. നാട്ടിലെ എഴുത്തുകാര്‍ മലയാളനാട്ടില്‍ത്തന്നെ ജീവിയ്‌ക്കുന്നതു കൊണ്ട്‌ മലയാളത്തില്‍ ബ്ലോഗുകള്‍ രചിയ്‌ക്കുന്നത്‌ അവര്‍ക്ക്‌ അമേരിക്കന്‍ മലയാളികളേക്കാള്‍ എളുപ്പമാണെന്ന വസ്‌തുത കണക്കിലെടുക്കേണ്ടിയിരിയ്‌ക്കുന്നു.

ഈമലയാളി പ്രഖ്യാപിച്ചിരിയ്‌ക്കുന്ന അവാര്‍ഡിന്‌ മറ്റു ചില ഗുണങ്ങള്‍ കൂടി കാണുന്നുണ്ട്‌.

അവാര്‍ഡുകള്‍ പലപ്പോഴും മത്സരങ്ങളായിത്തീരുന്നു. അവാര്‍ഡുകള്‍ക്കായി രചനകള്‍ ക്ഷണിയ്‌ക്കപ്പെടുന്നതാണു സാധാരണ കാണാറ്‌. ഒരു നിശ്ചിത തീയതി, ഒരു നിശ്ചിതദൈര്‍ഘ്യം, ചിലപ്പോഴൊക്കെ ഒരു നിശ്ചിതശീര്‍ഷകം, അതുവരെ പ്രസിദ്ധീകരിയ്‌ക്കപ്പെട്ടിട്ടില്ലാത്തത്‌ അങ്ങനെ നിരവധി നിബന്ധനകളുടെ അകമ്പടി അവാര്‍ഡുകള്‍ക്കു പതിവാണ്‌. നിശ്ചിതസൈസിലുള്ളൊരു റെഡിമേയ്‌ഡ്‌ ടീഷര്‍ട്ട്‌ നിശ്ചിതതീയതിയ്‌ക്കുള്ളില്‍ സപ്ലൈ ചെയ്യാനുള്ള ഓര്‍ഡറിനെയാണ്‌ അത്തരം അവാര്‍ഡു നിബന്ധനകള്‍ ഓര്‍മ്മിപ്പിയ്‌ക്കാറ്‌. രചയിതാക്കളുടെ സ്വാതന്ത്ര്യം അത്തരം മത്സരങ്ങളില്‍ പരിമിതപ്പെടുന്നു. അത്തരം നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള രചന ബുദ്ധിമുട്ടാണ്‌. ഇത്തരം നിബന്ധനകളൊന്നും മുന്നോട്ടു വയ്‌ക്കുന്നില്ലെന്നതാണ്‌ ഈമലയാളി പ്രഖ്യാപിച്ച അവാര്‍ഡിന്റെ വലിയൊരു വൈശിഷ്ട്യം. `2014ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ രചനകള്‍' എന്ന വ്യവസ്ഥയിലൂടെ എഴുത്തുകാരന്‌ പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിയ്‌ക്കുന്നു.

ഇവിടെ ചെറിയൊരു കാര്യം പറയാനുണ്ട്‌. അവാര്‍ഡിനെപ്പറ്റിയുള്ള ഈ പ്രഖ്യാപനം ഡിസംബര്‍ 31നു ശേഷമായിരുന്നു നടത്തേണ്ടത്‌; അതായത്‌ 2014 അവസാനിച്ച ശേഷം മാത്രം. ശുപാര്‍ശകള്‍ക്കായി ജനുവരി മാസം അനുവദിയ്‌ക്കാമായിരുന്നു.

സാധാരണയായി അവാര്‍ഡു കമ്മിറ്റികളാണ്‌ അവാര്‍ഡിനുവേണ്ടി രചനകളെ തെരഞ്ഞെടുക്കുന്നത്‌. മൂന്നോ നാലോ പ്രശസ്‌ത ജൂറികള്‍ മത്സരത്തിനെത്തിയിരിയ്‌ക്കുന്ന എല്ലാ രചനകളും വായിച്ചു നോക്കി, അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കുന്നു. ജൂറികള്‍ എത്ര പ്രശസ്‌തരായാലും ഈ തെരഞ്ഞെടുപ്പുഫലം പലപ്പോഴും നിശിതവിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്‌. ഈ സംവിധാനത്തില്‍, അവാര്‍ഡു കമ്മിറ്റിയിലെ ജൂറികളുടെ ചുമതല വാസ്‌തവത്തില്‍ ശ്രമകരമാണ്‌. ഉദാഹരണത്തിന്‌, ഒരു കഥാമത്സരത്തില്‍ ഇരുപത്തഞ്ചു കഥകളെത്തിയിട്ടുണ്ടെങ്കില്‍ അവയിലോരോന്നും ഓരോ ജൂറിയും വായിച്ചേ തീരൂ. ഇരുപത്തഞ്ചു കഥകള്‍ ഒരു രസത്തിനു വായിച്ചു പോകുന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, ഓരോ കഥയുടേയും ഗുണദോഷങ്ങള്‍ വിലയിരുത്തുകയും അവയുടെ അടിസ്ഥാനത്തില്‍ എല്ലാ കഥകളുടേയും റാങ്കുലിസ്റ്റു തയ്യാറാക്കുകയും ചെയ്യാന്‍ നിര്‍ബ്ബദ്ധമായ വായന എളുപ്പമല്ല. വായനയല്ല, ഈ താരതമ്യമാണ്‌ ബുദ്ധിമുട്ട്‌ എന്നര്‍ത്ഥം. എല്ലാ രചനകളുടേയും ആവര്‍ത്തിച്ചുള്ള പുനര്‍വായന ഇതിന്നാവശ്യമാകും. ഇതിനുള്ള സമയവും സൌകര്യവും പ്രചോദനവും എത്ര ജൂറികള്‍ക്കുണ്ടാകുമെന്ന കാര്യം സംശയമാണ്‌. ഈമലയാളി ഈ ദുഷ്‌കരകൃത്യം ജൂറികളെയല്ല, വായനക്കാരെ `പൊതുജനത്തെത്തന്നെ' ഏല്‍പ്പിച്ചിരിയ്‌ക്കുന്നു. ഈ നടപടിയെ പ്രശംസിയ്‌ക്കാതെ തരമില്ല. പൊതുജനമാണ്‌ ഒരു ജനാധിപത്യത്തില്‍ സുപ്രീം. പൊതുജനത്തിന്റെ വിധി അന്തിമം.

പണം അതു കടന്നുവരുന്നയിടങ്ങളെയൊക്കെ മലീമസമാക്കുന്നു. അവാര്‍ഡില്‍ പണം ഉള്‍പ്പെടുത്താതിരുന്നതു നന്ന്‌.

എന്നെപ്പോലുള്ള നാടന്‍ ബ്ലോഗ്ഗര്‍മാരുടെ രചനകളും അവാര്‍ഡിന്നായി ഉള്‍പ്പെടുത്തുമെന്ന ഈമലയാളിയുടെ പ്രഖ്യാപനം കേട്ടു പ്രോത്സാഹിതനായി, ഈമലയാളി ഡോട്ട്‌ കോമില്‍ എന്റേതായി ആകെ എത്ര രചനകള്‍ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നുമുള്ളൊരു കണക്കെടുപ്പ്‌ ഞാന്‍ ധൃതിയില്‍ നടത്തി. അവാര്‍ഡ്‌ വരുന്നെങ്കില്‍ വന്നോട്ടെ. പ്രത്യേകിച്ചും പ്രശസ്‌തിയ്‌ക്കായി പാടുപെട്ടുകൊണ്ടിരിയ്‌ക്കുമ്പോള്‍. മലയാളവും ഇംഗ്ലീഷുമായി എന്റെ എഴുപത്തിരണ്ടു ബ്ലോഗുകള്‍ 2013, 2014 എന്നീ കൊല്ലങ്ങളില്‍ ഈമലയാളി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.. 12 കഥകള്‍, 16 ഭാഗങ്ങളുള്ളൊരു നീണ്ടകഥ, 28 ലേഖനങ്ങള്‍, 16 ഇംഗ്ലീഷ്‌ ലേഖനങ്ങള്‍.

ഞാന്‍ എഴുപത്തിരണ്ടു ബ്ലോഗുകള്‍ ഈമലയാളിയില്‍ പോസ്റ്റു ചെയ്‌തെങ്കിലും, അവയ്‌ക്കെല്ലാം കൂടി ആകെ ഏഴു പ്രതികരണങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളു എന്നാണെന്റെ ഓര്‍മ്മ. എഴുപത്തിരണ്ടു ബ്ലോഗുകള്‍ക്ക്‌ ആകെ ഏഴു കമന്റ്‌! ഭൂരിഭാഗം രചനകളും `പച്ച തൊട്ടില്ല'; എന്നു വച്ചാല്‍ ഒരു കമന്റു പോലും നേടിയില്ല എന്നര്‍ത്ഥം. എന്റെ ബ്ലോഗുകളെല്ലാം അറുബോറന്‍ രചനകളായിരുന്നിരിയ്‌ക്കണം.

എന്തെല്ലാം പ്രതീക്ഷകളോടെയാണ്‌ ഞാന്‍ ഓരോ ബ്ലോഗും പോസ്റ്റു ചെയ്‌തത്‌! അഭിനന്ദനങ്ങളും ഖ്യാതിയും അവാര്‍ഡുകളും കാലക്രമേണ ധനവും (ആത്യന്തികമായ നോട്ടം ധനത്തിലേയ്‌ക്കു തന്നെ) അവ നേടിത്തരുമെന്ന ഗൂഢോദ്ദേശ്യം ഓരോ ബ്ലോഗിന്റേയും പിന്നിലുണ്ടായിരുന്നു എന്നു സമ്മതിയ്‌ക്കാതെ വയ്യ. പക്ഷേ, ആദ്യത്തെ ഏതാനും ബ്ലോഗുകള്‍ക്ക്‌ പ്രതികരണങ്ങളൊന്നും ലഭിയ്‌ക്കാതിരുന്നപ്പോള്‍ത്തന്നെ അംഗീകാരം, പ്രശസ്‌തി, പണം ഇവയ്‌ക്കെല്ലാമുള്ള മോഹങ്ങളൊക്കെ പൊലിഞ്ഞു. അതുകൊണ്ടുതന്നെ എന്റെ ഏതെങ്കിലുമൊരു രചന ഈമലയാളിയുടെ അവാര്‍ഡു നേടുമെന്ന വ്യാമോഹവും ഞാന്‍ മുളയിലേ നുള്ളിക്കളഞ്ഞിട്ടുണ്ട്‌. എങ്കിലും ഒരു ബ്ലോഗിനെങ്കിലും ഒരു ശുപാര്‍ശയെങ്കിലും കിട്ടിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. അതിനു വേണ്ടി എന്റെ ബ്ലോഗുകളുടെ ലിസ്റ്റു താഴെ കൊടുക്കുന്നു.


ഈമലയാളിയില്‍ പ്രസിദ്ധീകരിയ്‌ക്കപ്പെട്ട എന്റെ ബ്ലോഗുകള്‍

കഥ

കള്ളന്‍ (കഥ)


http://www.emalayalee.com/varthaFull.php?newsId=68463
ഓപ്പ (കഥ)


http://www.emalayalee.com/varthaFull.php?newsId=79794
ചാത്തന്‍ മുത്തപ്പന്‍, കള്ള്‌, ബീഡി...


http://www.emalayalee.com/varthaFull.php?newsId=40200ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ (കഥ)

http://www.emalayalee.com/varthaFull.php?newsId=91297

പൂവന്‍കുട്ടി (കഥ)
http://www.emalayalee.com/varthaFull.php?newsId=80347

എന്റെ ഭാര്യയുടെ ആരാധകര്‍ (കഥ)


http://www.emalayalee.com/varthaFull.php?newsId=41022മുഖ്യമന്ത്രിയുടെ അവാര്‍ഡ്‌ (കഥ)


http://www.emalayalee.com/varthaFull.php?newsId=81870
ഭാര്യയ്‌ക്കു ശമ്പളം (കഥ)


http://www.emalayalee.com/varthaFull.php?newsId=49370
ചില നാട്ടുവിശേഷങ്ങള്‍ (കഥ)


http://www.emalayalee.com/varthaFull.php?newsId=49763
ഗജവീരന്‍ പുല്‍പ്പള്ളി കേശവന്റെ ചില അഭിപ്രായങ്ങള്‍ (കഥ)


http://www.emalayalee.com/varthaFull.php?newsId=38962
പ്രായശ്ചിത്തം (കഥ)


http://www.emalayalee.com/varthaFull.php?newsId=89195
അവസാനത്തെ ഇല (കഥ)


http://www.emalayalee.com/varthaFull.php?newsId=89054

നീണ്ടകഥ

വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 01


http://www.emalayalee.com/varthaFull.php?newsId=73786വൈശാഖപൗര്‍ണ്ണമി കഥ ഭാഗം 02


http://emalayalee.com/varthaFull.php?newsId=74147
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 03


http://www.emalayalee.com/varthaFull.php?newsId=74282
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 04


http://www.emalayalee.com/varthaFull.php?newsId=74651

വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 05
http://www.emalayalee.com/varthaFull.php?newsId=74795

വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 06


http://www.emalayalee.com/varthaFull.php?newsId=74962

വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 07


http://www.emalayalee.com/varthaFull.php?newsId=75218
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 08

http://www.emalayalee.com/varthaFull.php?newsId=75367
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 09


http://www.emalayalee.com/varthaFull.php?newsId=75707
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 10


http://www.emalayalee.com/varthaFull.php?newsId=75972

വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 11

http://www.emalayalee.com/varthaFull.php?newsId=76604വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 12


http://emalayalee.com/varthaFull.php?newsId=77172
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 13


http://www.emalayalee.com/varthaFull.php?newsId=77828
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 14


http://www.emalayalee.com/varthaFull.php?newsId=78061
വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 15


http://www.emalayalee.com/varthaFull.php?newsId=78469വൈശാഖപൌര്‍ണ്ണമി കഥ ഭാഗം 16

http://www.emalayalee.com/varthaFull.php?newsId=78956

ലേഖനം

പനാമാ കനാല്‍, ഒരെഞ്ചിനീയറിംഗ്‌ അത്ഭുതം (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=83849

ജെങ്കിസ്‌ ഖാനും സാമ്രാജ്യങ്ങളും (ലേഖനം)
http://www.emalayalee.com/varthaFull.php?newsId=81042

ദാരിദ്ര്യരേഖ, അമേരിക്കയിലും ഭാരതത്തിലും (ലേഖനം)

http://www.emalayalee.com/varthaFull.php?newsId=69948
ഗ്രാന്റ്‌ ട്രങ്ക്‌ എക്‌സ്‌പ്രസ്‌ (ലേഖനം)

http://www.emalayalee.com/varthaFull.php?newsId=71339ചുംബനത്തെപ്പറ്റി ചില ചിന്തകള്‍ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=88709

കളിക്കളത്തില്‍ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=48787

കറന്റ്‌ എപ്പൊ വരും? (ലേഖനം)

http://www.emalayalee.com/varthaFull.php?newsId=54288
കാക്ക (ലേഖനം)
http://www.emalayalee.com/varthaFull.php?newsId=89456


കേരളത്തിലെ ചില വൈരുദ്ധ്യങ്ങള്‍ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=79386

ദിലീപും മഞ്‌ജുവാര്യരും (ലേഖനം)
http://www.emalayalee.com/varthaFull.php?newsId=81675


ദൂതരെ സ്‌പര്‍ശിയ്‌ക്കപോലുമരുത്‌ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=68652
ബ്ലോഗുകള്‍ കുറയുന്നു ലേഖനം ഭാഗം 1
http://www.emalayalee.com/varthaFull.php?newsId=71563

ബ്ലോഗുകള്‍ കുറയുന്നു ലേഖനം ഭാഗം 2

http://www.emalayalee.com/varthaFull.php?newsId=71964
മറക്കപ്പെട്ട ബില്ല്‌ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=55553
സ്വാതന്ത്ര്യം (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=57457
മലയാളികളുടെ ഇംഗ്ലീഷ്‌ പ്രേമം (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=88039
ആസ്സാമിനു കുറുകെ, ബുള്ളറ്റില്‍ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=90793ആത്മഹത്യ


http://www.emalayalee.com/varthaFull.php?newsId=62223
അമിത മദ്യപാനാസക്തി


http://www.emalayalee.com/varthaFull.php?newsId=68304
പ്രേം ഗണപതിയുടെ കഥ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=90914
സമുദ്രനിരപ്പ്‌ പതിമൂന്നടിയോളം ഉയരും (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=77454

ജ്യോതിഷം ശാസ്‌ത്രീയമാണോ? (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=50120

ചൊവ്വയുടെ അര്‍ത്ഥം (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=64494

ചാന്ദ്രജലത്തിന്റെ ഉറവിടം (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=50188

കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിയ്‌ക്കായി ഏഴു പ്രതിജ്ഞകള്‍ (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=41711ലോകകപ്പ്‌ ആരു നേടും? (ലേഖനം)


http://www.emalayalee.com/varthaFull.php?newsId=80071

ടെന്നീസ്‌, ടെന്നീസ്‌ (ടെന്നീസ്‌ ലേഖനം)


http://www.emalayalee.com/varthaFull.php?newsId=62720
ഫെഡററോ നഡാലോ (ടെന്നീസ്‌ ലേഖനം)


http://www.emalayalee.com/varthaFull.php?newsId=79873


ഇംഗ്ലീഷ്‌ ലേഖനങ്ങള്‍


ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 01


http://www.emalayalee.com/varthaFull.php?newsId=52731
ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 02


http://www.emalayalee.com/varthaFull.php?newsId=53376
ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 03


http://www.emalayalee.com/varthaFull.php?newsId=54012

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 04


http://www.emalayalee.com/varthaFull.php?newsId=54721

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 07


http://www.emalayalee.com/varthaFull.php?newsId=54012
ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 08


http://www.emalayalee.com/varthaFull.php?newsId=55901

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 09


http://www.emalayalee.com/varthaFull.php?newsId=56927

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 10


http://www.emalayalee.com/varthaFull.php?newsId=57742

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 11


http://www.emalayalee.com/varthaFull.php?newsId=58545

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 12
http://www.emalayalee.com/varthaFull.php?newsId=59848



ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 13


http://www.emalayalee.com/varthaFull.php?newsId=61169

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 14


http://www.emalayalee.com/varthaFull.php?newsId=62511

ഇന്‍വെസ്റ്റ്‌മെന്റ്‌ ഇന്‍ ഇക്വിറ്റി ഭാഗം 16


http://www.emalayalee.com/varthaFull.php?newsId=64438
Join WhatsApp News
വായനക്കാരൻ 2014-12-19 10:26:37
ദയാപരനായ ഈശോയേ 
ഇയാൾക്ക് കൂടുതൽ കമന്റ് കിട്ടണമേ 

‘ഈശോയേ’ എന്നു പറഞ്ഞതുകൊണ്ട് മാത്തുള്ളയുടേയോ അന്തപ്പന്റേയോ അഡീഷനൽ കമന്റുകിട്ടാൻ സാധ്യതയുണ്ട്.
malayalimankan 2014-12-19 11:49:39
A daredevil indeed! I had send many blogs (critizing others). Consider my name pleeeeeease. I promise, I will send more blogs.
Sudhir Panikkaveetil 2014-12-19 13:00:42
ഇ- മലയാളിയുടെ ഈ സംരംഭം അഭിനന്ദനാർഹം തന്നെ. അമേരിക്കൻ മലയാളികളിൽ വായനക്കാരേക്കാൾ അധികം എഴുത്തുകാരാണെന്ന് ഒരു രസികൻ പറയുകയുണ്ടായി.  എഴുത്തുകാരെ ഇല്ലെയെന്നു ചിലർ എഴുത്തുകാർ  തന്നെ പറഞ്ഞു.  (അവരൊഴികെ എന്നായിരിക്കുമോ ഉദ്ദേശിച്ചത്) ശ്രീമാൻ എ.സി.ജോർജിന്റെ ലേഖനത്തിൽ ചിലരൊക്കെ നാട്ടിലെ എഴുത്തുകാരുടെ രചനകളെ വായിക്കൂ എന്ന് പറഞ്ഞതായി കണ്ടു.  ചിലർ
വനിതകളുടെ രചനകൾ മാത്രം നല്ലത് എന്ന് പറയുമത്രേ.  അത്തരം പ്രതികരണത്തെ മുക്രയിടുന്ന മൂരികൾ എന്ന് ശ്രീ ജോസ് ചെരിപുരം വിശേഷിപ്പിച്ചു. ചിലരുടെ രചനകൾ
നല്ലതെന്ന് പറഞ്ഞാൽ അത് ചിലര്ക്ക് അലോഹ്യമാവുമത്രെ. അത്കൊണ്ട് അവർ
മിണ്ടുന്നില്ല.  ഓരോ ഗതികേടുകൾ!

ഈ സാഹചര്യത്തിൽ ഇ- മലയാളി ഒരവസരം കൊടുക്കുന്നു. ധൈര്യപൂര്വ്വം സ്വന്തം
അഭിപ്രായം പറയുക. ഇവിടെയെഴുതുന്നത്
ഒന്നിനും കൊള്ളുകയില്ലെന്ന് പേരും ഊരും ഇല്ലാതെ അല്ലെങ്കിൽ  മറ ഞ്ഞിരുന്നു പറഞ്ഞിട്ട എന്ത് കാര്യം. വായനകാരുടെ (അങ്ങനെയൊരുകൂട്ടർ ഉണ്ടെങ്കിൽ) അഭിപ്രായങ്ങൾ കാത്തിരിക്കാം.
പിന്നെ ഇ-മലയാളി അവര്ക്കായി മാത്രം
എഴുതിയവരുടെ രചനകൾ മാത്രം അവാർഡിന് പരിഗണിച്ചാൽ
 ശ്രീ സുനിൽ
പറഞ്ഞ പ്രശ്നം തീരും. അതായത്  ഇ-മലയാളിക്കൊപ്പം മറ്റ് പ്രസിദ്ധീകരണങ്ങൾക്കും
അയച്ചിട്ടുണ്ടെങ്കിൽ അത്തരം രചന അസാധുവാക്കുമെന്ന് ഒരു നിബന്ധന.




വായനക്കാരൻ 2014-12-19 19:53:35
സുധീർ പറഞ്ഞതുപോലെ അമേരിക്കയിൽ വായനക്കാർ  ഇല്ലയെന്ന ഒരു ധാരണയുള്ളതുകൊണ്ടായിരിക്കണം  ചില എഴുത്തുകാർ ഒരേ സൃഷ്ടി അമേരിക്കയിലുള്ള അഞ്ചോ പത്തോ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കുന്നതിനും പുറമെ അവ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നയുടനെ അവയുടെ എല്ലാം ലിങ്ക് (ഒരേ സൃഷ്ടിയുടെ പത്ത് ലിങ്കുകൾ) അറിയാവുന്നരുടെയെല്ലാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അറിയാവുന്നവർക്കെല്ലാം  ഈമെയിലായി അയച്ചുകൊടുക്കുകയും ചെയ്യുന്നത്. ഇവരുടെ ഉത്സാഹം കൊണ്ട് വായനക്കാരുടെ  എണ്ണം കൂടാനാണോ  കുറയാനാണോ സാദ്ധ്യതയെന്നറിയില്ല.
കുഞ്ഞാപ്പി (94 വയസ്സ് ) 2014-12-19 23:34:02
അവനവന്റെ ലിംഗത്തിന്റെ പ്രശ്നം പരിഹരിക്കാൻ പാട്പെടുമ്പോളാണ് പത്തു ലിംഗം അയച്ചു കൊടുക്കുന്നതിനെക്കുറിച്ച് വയാനക്കാരൻ ഓരോത്തരെ പ്രോൽസാഹിപ്പിക്കുന്നുത്? കലികാലം എന്നല്ലാതെ എന്ത് പറയാൻ
Tintu mon 2014-12-20 07:54:59
OH! Grandpa it is not lingum; it is link.  How many times did I tell you about this but still you say lingum.  You are always thinking about lingam.  Grandma has to do something about it. 
Tintu's Brother 2014-12-20 11:12:04
What Grandma can do Tintu Mon? Grandma many times threw that away thinking it is rotten sausage but Grandpa Pick it up and bring back again.
Anthappan 2014-12-20 11:20:47
Do you believe in God Vayanakkaaran? You have to be on one side. Either with Matthulla, the spokes person for the fraudulent religion or with me who fight to stop the advancement the real Devil.
വായനക്കാരൻ 2014-12-20 20:55:33
To answer your question Anthappan, I'm not on your side or Mathulla's side. To me there is no God or Devil which are both creations of the mind. Luckily for us, nature has endowed us with consciousness which can watch the mind's games with concepts of God and Devil and right and wrong and superior and inferior, and so on. It is that consciousness, which exists in us all, that comes close to what some call God, for it is that, if we manage to pay attention to and live in, that has the potential to give us happiness and bliss.
So I watch God/Devil debates as I watch a tennis or volley ball game and make comments. By the way, I'm not interested in debating my position.  I doubt if you or Mathulla, or any of the readers has changed their beliefs even an iota as a result of the debate.
വായനക്കാരൻ 2014-12-20 21:06:54
അത്ഭുതങ്ങളിൽ വിശ്വസിക്കുവാൻ സമയമായി സുനിലേ. ദയാപരനായ ഈശോയോട് അഭ്യർത്ഥിച്ചപ്പോൾ സുനിലിന് ആകെ കിട്ടിയ കമന്റുകളുടെ എണ്ണം ഇരട്ടിയിലധികമായി.
Ninan Mathullah 2014-12-23 06:55:12
Because Sunil M.S. posted the list of his blogs again, I got a chance to read his article on Astrology and its truthfulness. I can only talk based on my experience. As a boy, I was endowed with a curious mind. I was fascinated by Science, and so took a Masters Degree in Science. A Scientist shouldn’t keep pre-concepts about anything but look at things objectively by searching and studying about it. In reality most of the so called scientists hold pre-concepts about things. Astrology is one such subject. They write it off as nonsense before studying about the different astrological systems used or to draw a chart based on it, and to analyze the data collected using scientific methodology with a hypothesis for the probability of it repeating again. We also keep pre-concepts about such things based on our own experiences from the so called Palmists or Astrologers we find on wayside. We do not care to read the well-known authors on the subject, and to see for ourselves if there is any meaning in these things. Now coming to my experience on the subject, my dad was very much interested in Palmistry. He used to bring books related to the subject home and leave it there after reading it. My curiosity made me read such books. Through college years I took all the books available on the subject in the college library and read it. I found correlation between the subject and my observations and I couldn’t write off the subject. I found that Astrology, Palmistry and Numerology are talking about the same subject using three different systems. I learned about the world famous Astrologers and Palmists and Numerologists and their predictions. This lead me to Cheiro (Count Louis Hammon) the world famous seer ever lived. His books are available in the library. Please read the book at least once and check for yourself before writing the subject off as nonsense. I do not advocate practicing the subjects to make predictions about your life as it is futile. Cheiro made accurate predictions about the exact date of death of many worlds famous personalities’ years before their death. Mark Twain noted in his diary about Cheiro as ‘marvelous’ after his appointment with him. He had a saloon in New York. But you will not find any reference about him in western media or internet. Western media do not see India in a positive light. He admitted that he came to India and learned this. When British ruled India, they pictured India as a land of snakes. To them nothing useful could come from India. Anything coming from India they depicted as superstition. Even after independence western media draw a picture of India in this fashion. The first news I read about India after coming to USA, in the Houston Chronicle that a snake was found at Cochin Airport. They do not want tourists come to India and India gain in foreign exchange. So anything related to India- its heritage, philosophy etc. not reliable in western eye. We all fell into this trap. Astrology and Palmistry is very useful for character analysis. Scientists have proved cosmic influences on human behaviors- New Moon and Full Moon on certain personalities more than others and on animals. I believe no matter what is written in the stars, God can change it anytime if you pray to God, and then your predictions become useless. So it is useless to go after predictions. The purpose of Indian Astrology, I was told is to find the writing in the chart at the time of birth, and if there is any harmful effects, parents call Pujari and conduct puja to nullify the effect. They give gifts to the poor and conduct puja for God to remove the harmful effects. This is similar to the sacrifice in Judaism of Old Testament. I got an opportunity to analyze the date of birth data of criminals. I found that most of them were born on a certain period of the year under the influence of planet Saturn. God ask Job in the Bible if he can bind the chains of ‘Karthika’ or loose the chords of Makayiram or release the effects of the zodiac. Both are constellations in the heavens, and are part of India Astrology. Job curses his birth star in Bible. When King Hezekiah received 15 years more to his life, the shadow of Sun turned back proportional to this period. This knowledge is forbidden knowledge in Bible. Believers are not to consult anything related to divination as it can be a curse. The reason is the tendency to trust in these cosmic forces instead of trusting in the Lord. It is like trusting in doctors and medicine for the cure instead of the Lord. You must have heard of the story of the Nazrani youth who embark upon learning ‘Gauli sathram’. On studying the subject, he found meaning for the sounds lizard made depending on what time and from where the sound came. Slowly he waited for the lizard call for the most auspicious time to start any project including even making love to his wife. His wife got fed up with it and walked away with another person. Instead of opening our hand and work (and God’s hand will be with us) there is a tendency to wait for the best time and thus idle away opportunities. Solomon says the tree will lie where it falls and that those who think about the wind never sow, and they never reap any benefits. Though this is forbidden knowledge, prophets of God and special souls called by God were endowed with divine knowledge to foresee into the future. Joseph in Old Testament told his brothers that they should have known that a person like him can read into signs. God tell Baalam that such knowledge and ‘Aabhicharam’ will not work against Jacob. Moses learned all the knowledge of Egypt. In those days Astrology and Manthravadam was the main body of knowledge. Daniel was taught the knowledge of Chaldeans (Babylonians) and on testing by king found to be more knowledgeable than all the other wise men and Manthravadikal of Babylon and appointed head of them. Chaldean were the most famous for Astrology in the ancient past and this knowledge spread from there to other countries. When king order to kill all the wise men and Manthravaadikal of Babylon, Daniel plead for them not to kill them. This knowledge is like any other knowledge. This is more an art than science as two people are not the same, and so it can’t be repeated to prove in the laboratory. I wrote this much to emphasize the importance of being objective in looking at things. Instead of writing off things as faith in a supreme being as imagination, please search into it and see for yourself if there is any truth in it. Many so called scientists keep pre-concepts and look at things from a biased angle.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക