Image

ക്രിസ്‌തുമസ്‌ മംഗളങ്ങള്‍ (കവിത: ജോണ്‍ ഇളമത)

Published on 21 December, 2014
ക്രിസ്‌തുമസ്‌ മംഗളങ്ങള്‍ (കവിത: ജോണ്‍ ഇളമത)
നേരട്ടെ, ക്രിസ്‌തുമസ്‌ മംഗളങ്ങള്‍
പാരില്‍ സ്‌നേഹത്തിന്‍
ഇഴപിരിയട്ടെ, സ്‌നേഹത്തിന്‍
മഴപെയ്‌തിറങ്ങിട്ടെ ഭൂവില്‍

മാനവരക്ഷകന്‍ പിറന്നു
ധന്യമാം പാപപരിഹാര്‍ത്ഥമായ്‌
കാലചക്രത്തിന്‍െറ ഗതിമാറ്റി
കലാപത്തിന്‍ ദിവ്യശബ്‌ദമായി

മൂന്നുരാജാക്കള്‍ പുറപ്പെട്ടു
മന്നാധിമന്നനുകാഴ്‌ചയേകാന്‍
പൊന്നും, കുന്തിരിക്കവും, മീറയും
മന്നനു തിരുമുമ്പിലര്‍പ്പിച്ചു

എന്തത്‌ഭുതം ഉണ്ണിസ്‌പര്‍ശിച്ചു
കുന്തിരക്കത്തിന്‍ കാഴ്‌ചയില്‍
രാജാക്കള്‍ തിരിച്ചറിഞ്ഞു
രാജാധിരാജനാം പൊന്നുണ്ണിയെ

ഒശാനപാടിയവര്‍ മുട്ടുകുത്തി
ഇശോ നാഥനുസ്‌തുതിയര്‍പ്പിച്ചു
വീണ്ടുംപുറപ്പെട്ട്‌ ഹേറോദാവിനെ
കണ്ട്‌സദ്‌വാര്‍ത്ത അറിയിക്കാന്‍

ദൈവത്തിന്‍ ദൂതറിങ്ങിവന്നു
ദാവിദിന്‍ പുത്രനുരക്ഷയേകി
അരചരെ തിരികെ വഴിമാറ്റിവിട്ടു
അരുളിവരാനിരുന്നയഹോവ, ഇവന്‍

ക്രുദ്ധനാം ഹേറാദാവിന്‍ മനം
യുദ്ധമായി മാറിയ ഹൂദായില്‍
പിഞ്ചുകുഞ്ഞുങ്ങളടെ രോദനം
നെഞ്ചുപിളര്‍ത്തു യൂദയായില്‍

ഇന്നുമീരോദനമിന്നെമെവിടയും
ഇന്നുംഹേറോദാവുമാര്‍
കൊല്ലുന്നു ശിശുക്കളെ
അല്ലെങ്കിലബലകളൊം നാരികളെ
ക്രിസ്‌തുമസ്‌ മംഗളങ്ങള്‍ (കവിത: ജോണ്‍ ഇളമത)
Join WhatsApp News
വിദ്യാധരൻ 2014-12-21 21:04:20
നിഷ്കളങ്കരായതം 
          ഓമന കിടാങ്ങളെ 
വാൾമുനയാലെ ദുഷട്ൻ 
         ഹെരൊദാവ് ഹനിച്ചപ്പോൾ 
ക്രൂരമായിതാ ഇങ്ങു 
          കവിത മരിക്കുന്നു 
നൊമ്പരം കൊണ്ടെന്മനം 
          നീറുന്നു നിറുത്തുക 
കാവ്യംഗനയെ നിങ്ങൾ 
          ചെയ്യെല്ലെ ബലാല്ക്കാരം 
വൃത്തവും അലങ്കാരോം 
           അർത്ഥവും ഇല്ലാത്തതാം 
ജല്പനം കവിതയായ് 
            എങ്ങനെ കണക്കാക്കും?
കേട്ട് മടുത്തിട്ടുള്ള 
           വാക്കുകൾ നിറച്ചിട്ട്‌ 
വിളിച്ചീടല്ലേ നിങ്ങൾ 
             കവിതയെന്ന നാമം 
ഇല്ല മരിക്കില്ലാരും 
             കവിത തീർത്തില്ലെങ്കിൽ 
എന്നാലോ മരിച്ചിടും 
             കവിത ശ്വാസംമുട്ടി 
വിടുകെൻ കവിതയെ 
              വെറുതെ വിട്ടീടുക 
പറന്നു നടക്കാട്ടെ 
               മുഗ്ദ്ധയാമവൾ വാനിൽ 
 
വായനക്കാരൻ 2014-12-22 07:03:12
 ക്രിസ്തുമസ് കവിതാപ്രസ്ഥാനത്തിന്റെ ഈ ചാകരക്കാലത്ത് ക്രിസ്തുമസ് കവിത എഴുതിയവരും എഴുതിക്കൊണ്ടിരിക്കുന്നവരുമായ എല്ലാ ‘കവി’കളുംവിദ്യാധരന്റെ ഈ നല്ല കവിത വായിച്ചിരിക്കേണ്ടതാണ്.
Anthappan 2014-12-22 09:03:51

Jesus was a powerful poet and each word he uttered is still ringing in the mind.  His words are powerful to stir up the people practicing injustice and crime in the name of God, uplift the weak and oppressed,  ,   and heal the wounds in the heart.  But some of the poems appearing in the e-malayaalees are jargons does the opposite as Vidaydharan stated in his simple poem.  He has written in such a way so that some of the people those who are wrestling to become poets can gracefully retire.  He is pleading not kill poetry by writing nonsense.   Please don’t believe the people who tell you good, well’ all the time because they are just trying to please you.   Actually the truth is far from the facts.   Kudos to vidyadharan for standing up against the wicked. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക