Image

വീണ മാലിക് പാകിസ്താനിലുള്ളതായി റിപ്പോര്‍ട്ട്

Published on 18 December, 2011
വീണ മാലിക് പാകിസ്താനിലുള്ളതായി റിപ്പോര്‍ട്ട്
മുംബൈ: കാണാതായ വിവാദ പാക് നടി വീണ മാലിക് രഹസ്യമായി പാകിസ്താനിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. വിസ പുതുക്കുന്നതിനായിട്ടാണ് വീണ പാകിസ്താനിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാഗാ അതിര്‍ത്തിയിലെത്തിയ വീണയെ സുഹൃത്തുക്കള്‍ രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഷൂട്ടിങ്ങിനിടെ വീണയെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മുംബൈ ബാന്ദ്ര പോലീസ് കേസെടുത്തിരുന്നു.

എഫ്.എച്ച്.എം എന്ന മാസികയുടെ കവര്‍പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ വീണക്കെതിരെ നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. എന്നാല്‍ താന്‍ നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും ചിത്രം കൃത്രിമമായി തയ്യാറാക്കിയതാണെന്നുമാണ് വീണ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് മാഗസിന്‍ അധികൃതരും വീണയും തമ്മില്‍ തമ്മില്‍ നഷ്ടപരിഹാരക്കേസുകളും കൊടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക