Image

അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്‌ ജയലളിതയ്‌ക്ക്‌ ഉമ്മന്‍ചാണ്ടി കത്തയച്ചു

Published on 18 December, 2011
അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്‌ ജയലളിതയ്‌ക്ക്‌ ഉമ്മന്‍ചാണ്ടി കത്തയച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ കത്തയച്ചു. തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ഭീതിയിലാണ്‌ കഴിയുന്നത്‌. ഇവര്‍ക്ക്‌ സുരക്ഷതിരായി കഴിയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആക്രമിക്കുന്നവര്‍ക്കതിരേ ശക്തമായ നടപടിയെടുക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

അതുപോലെ കേരളത്തില്‍ കഴിയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക്‌ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും സംഘര്‍ഷവസ്‌ഥ സൃഷ്‌ടിക്കുന്നു.തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സമാധാനം പുനഃസ്‌ഥാപിക്കാന്‍ സംയുക്‌ത പ്രസ്‌താവന നടത്താമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ നിര്‍ദേശിച്ചു.

ഇന്നലെ ഒരു സംഘം സിനിമാ പ്രവര്‍ത്തകരെ പൊള്ളാച്ചിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക