Image

ഒബാമ മക്കളെ ഫേസ്‌ബുക്ക്‌ ഉപയോഗത്തില്‍ നിന്ന്‌ വിലക്കി

Published on 18 December, 2011
ഒബാമ മക്കളെ ഫേസ്‌ബുക്ക്‌ ഉപയോഗത്തില്‍ നിന്ന്‌ വിലക്കി
ലണ്ടന്‍: സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്റെ ഫേസ്‌ ബുക്ക്‌ ഉപയോഗത്തില്‍ നിന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വിലക്കി. ഒബാമ- മിഷേല്‍ ദമ്പതികളുടെ മൂത്ത മകള്‍ മാലിയയ്‌ക്ക്‌ 13 വയസും ഇളയ മകള്‍ സാഷയ്‌ക്ക്‌ 10 വയസുമാണ്‌ പ്രായം. ഇത്ര ചെറുപ്പത്തിലെ മക്കള്‍ ഫേസ്‌ബുക്ക്‌ പോലുള്ള നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ക്ക്‌ അടിപ്പെടുന്നതു ശരിയല്ലെന്നും എന്നാല്‍ നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ നിയന്ത്രണങ്ങളോടെ ഇതനുവദിക്കാമെന്നുമാണത്രെ ഒബാമയുടെ തീരുമാനം.

ഫേസ്‌ ബുക്ക്‌ ആരാധകനായ ഒബാമയുടെ ഫേസ്‌ബുക്ക്‌ പേജിന്‌ 24 ലക്ഷത്തോളം ആരാധകരാണുള്ളത്‌. ഭാര്യ മിഷേല്‍, മക്കളായ മാലിയ, സാഷ എന്നിവര്‍ക്കൊപ്പം വൈറ്റ്‌ ഹൗസിലെ മുറിയിലിരിക്കുന്ന ചിത്രം അടുത്തിടെ ഒബാമ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക