Image

മതപരിവര്‍ത്തനം എങ്ങനെയുണ്ടായി എന്നു പരിശോധിക്കണം: വെള്ളാപള്ളി

Published on 24 December, 2014
മതപരിവര്‍ത്തനം എങ്ങനെയുണ്ടായി എന്നു പരിശോധിക്കണം: വെള്ളാപള്ളി

കൊച്ചി: മതം ഉപേക്ഷിച്ചുപോയവര്‍ തിരിച്ചു വരുന്നതില്‍ എന്താണ് തെറ്റെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. മതപരിവര്‍ത്തനത്തിന്‍െറ കാരണത്തെയാണ് ചികിത്സിക്കേണ്ടത്. അറിവില്ലായ്മയും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് മതപരിവര്‍ത്തനത്തിന്‍െറ കാരണം.

ഇപ്പോള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി വരുന്നതിനെ വിമര്‍ശിക്കുന്നവര്‍, മതപരിവര്‍ത്തനം എങ്ങനെയുണ്ടായി എന്നു പരിശോധിക്കണം. ഹിന്ദു സമൂഹങ്ങള്‍ക്ക് ആനുകൂല്യങ്ങളും അവസരങ്ങളും നിഷേധിച്ച് അവരെ അറിവില്ലായ്മയിലും ദാരിദ്ര്യത്തിലും തളച്ചിട്ടപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സമ്പത്തും അവസരങ്ങളും വാരിക്കോരി കൊടുത്തു. ദാരിദ്ര്യത്തിലാണ്ട ഈഴവ-പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഇങ്ങനെ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഈ ചൂഷണത്തെ ചോദ്യംചെയ്യാന്‍ അന്ന് ഒരു രാഷ്ട്രീയപാര്‍ട്ടികളും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വമനസാലെ അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചു പോരുമ്പോള്‍ വിമര്‍ശിക്കുന്നത് നീതിയല്ളെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെ തള്ളുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

ടിപ്പുവിന്‍റെ പടയോട്ട കാലം മുതലും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ഇവിടെ മതപരിവര്‍ത്തനം നടന്നിട്ടുണ്ട്. ഇതിനെതിരെ കേരളത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നിരുന്നില്ല. പ്രലോഭനത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടും ആ വിവരം ഒളിപ്പിക്കുന്ന സാഹചര്യമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തനത്തിന്‍െറ പേരു പറഞ്ഞ് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിന്‍െറ പുതിയ മുഖമാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത് മനസിലാക്കാനുള്ള കഴിവ് ഭൂരിപക്ഷ സമുദായങ്ങള്‍ക്കുണ്ട്. ന്യൂനപക്ഷങ്ങളുടെ വോട്ട് കൊണ്ട് മാത്രമല്ല ജയിച്ചതെന്ന് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഇടതു^വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ദാരിദ്ര്യത്തിലാണ്ട ഈഴവ-പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ ഇങ്ങനെ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഈ ചൂഷണത്തെ ചോദ്യം ചെയ്യാന്‍ അന്ന് ഒരു രാഷ്ട്രീയപാര്‍ട്ടികളും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വമനസാലേ അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുപോരുമ്പോള്‍ വിമര്‍ശിക്കുന്നത് നീതിയല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Join WhatsApp News
Indian 2014-12-24 20:45:50
Vellappally telling lies. It was not minorites, who did not allow the Ezavas to come up. But the upper caste. Thhey would not even allow the Ezhava women to cover their upper body. Some people may belive the standard lies of Hindutva. Minorities, especially, Chrstians educated the Ezavas and empowered them. they forget that.
The lower caste who are in America shows the most hatred to Christianity and America, even though they became equals in  a Christian country
Malayali 2014-12-26 11:24:21
@indian- What rubbish ? Ezhavas and Thiyya's in Kerala were empowered by Gurudevan not Christians! Get your facts right before you say something ridicules like this. As majority of the Christians in Kerala are converts from ezhava and other similar communitities ( Namboothiri conversion stories are another big fat lie constituted by the church to enforce the remnants of the rusty racisim to other communities), ezhavas in this country are more tolerant and forthcoming towards the christian communities.
Indian 2014-12-26 11:40:56
No doubt Ezhavas were empowered by Gurudevan. but they got the education and awareness from education, which was given by Christian institutions. Later of course, NSS and SNDP too joined this. Gurudevan's influence was mainly in Ezhava community, not in Thiya community, who consider superior to Ezhavas of Travanacore. Ezhavas needed empowerment because the upper castes subjugated them. Vellappally forgets this truth
malayalikal 2014-12-26 14:08:49
കൃസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈഴവനെ
പഠിപ്പിച്ചു എന്ന് പല ജാതിയിൽ നിന്നും (ഈഴവനടക്കം)  മതം മാറിയ കൃസ്ത്യൻ സഹോദരങ്ങൾ എന്തിനാണ് വിളിച്ച് പറയുന്നത്.  വിദ്യാഭ്യാസം എല്ലാവർക്കുമായല്ലേ പാതിരിമാർ
നല്കിയത്. അതിൽ വിളിച്ച് പറയാൻ എന്തിരിക്കുന്നു.  ഭാരതത്തിലെ ഭാഷയായ സംസ്കൃതം ഈഴവർക്കരിയാമയിരുന്നു എന്ന്
ചരിത്രം പറയുന്നല്ലോ.  പാതിരിമാരുടെ
സ്ഥാപനത്തിൽ പട്ടന്മാരും, നായന്മാരും
നമ്പൂരിമാരും പഠിച്ചില്ലെ.  സ്വന്തം
പൂർവ്വികരുടെ  പിൻ ഗാമികളെ കളിയാക്കുന്നതിൽ
എന്ത് പ്രയോജനം കിട്ടുന്നു.
Indian 2014-12-26 16:08:10
Hindu religion and gods made some people lower castes. The lower castes should run away from such a religion. Instead they side with the exploiters and attack Christians and Muslims who only helped them. but caste will never go away. keeri and paamp will never be friends.
bharatheeyan 2014-12-31 14:50:36
Well said Malayalikal - സ്വന്തം അസ്ഥിത്വതെയും പിതൃത്വത്തെയും പരിഹസിക്കുന്നത് ആട്യത്വം ആക്കി നടക്കുന്നവരെ പറ്റി എന്ത് പറയാൻ..? പിന്നോക്കം , മുന്നോക്കം എന്നത് ആരുണ്ടാക്കി ? മനു സ്മൃതി എന്ന പുസ്തകം വികലമായി പഠിക്കുകയും അതിനെ base ചെയ്ത ഹിന്ടുക്കല്ക്കിടക്ക് ജാതീയമായ വിഭാഗീയത സൃഷ്ടിക്കുകയും ആണ് മുന് തലമുറ ചെയ്തത്. അതിൽ എവെടെയാണ് ക്രിസ്ത്യാനി മുന്നോക്ക്ക്കാരനും സവര്നനും എന്ന് പറഞ്ഞിരിക്കുന്നത് ???
Indian 2014-12-31 16:23:01
പ്രിയ ഭാരതീയ, ഉന്നത ജാതിക്കരൊന്നും പഴയത് അത്ര പെട്ടെന്നു മറക്കുന്നതായി കാണുന്നില്ല. ബ്രഹമണന്റെ 32 അടി മാത്രം അകലെ നിന്ന് ജാതികള്‍ ഇപ്പോള്‍ പറയുന്നത് അവര്‍ ഭയങ്കര ആളുകള്‍ ആയിരുന്നുവെന്നാണു. വെള്ളാപ്പള്ളിയെപ്പോലെ നിര്‍ലജ്ജം പുലമ്പുകയും അതിനു സമുദായ പിന്തുണ ലഭിക്കുകയും ചെയ്യുന്നതില്‍ എന്തോ പന്തികേടില്ലെ? ന്യൂന പകഷത്തിനു കൊടുത്തതു കൊണ്ടല്ല ഈഴവ്ര് പിന്നിലായത്. അവരെ പിന്നിലാക്കിയാത് മതവും ദൈങ്ങളും സവര്‍ണരും കൂടിയാണു. മൗലികവാദം നുണയിലാണല്ല്‌ലൊ അടിസ്ഥനമായിരിക്കുന്നത്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക