Image

രാഹുല്‍ ഈശ്വര്‍ വിവാദം: തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു

Published on 19 December, 2011
രാഹുല്‍ ഈശ്വര്‍ വിവാദം: തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു
ശബരിമല: ചെറുമകന്‍ രാഹുല്‍ ഈശ്വറിനെ തന്റെ പരികര്‍മിയായി ശബരമിമല ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോടും ഓംബുഡ്‌സ്മാനോടും വിശദീകരണം തേടി.

കഴിഞ്ഞ ആഴ്ച ഉച്ചപൂജയ്ക്കു തന്ത്രിയോടൊപ്പം സഹായിയായി എത്തിയപ്പോള്‍ ശ്രീകോവിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സഹായിയെ ശ്രീകോവിലില്‍ കയറ്റാന്‍ പറ്റില്ലെന്നു പറഞ്ഞായിരുന്നു തടഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക