Image

ന്യൂസിലന്‍ഡില്‍ അപകടത്തില്‍ പാലാ സ്വദേശിയടക്കം രണ്ടു മലയാളികള്‍ മരിച്ചു

Published on 29 December, 2014
ന്യൂസിലന്‍ഡില്‍ അപകടത്തില്‍ പാലാ സ്വദേശിയടക്കം രണ്ടു മലയാളികള്‍ മരിച്ചു


ഓക്ലാന്റ്: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശിയടക്കം രണ്ടു മലയാളികള്‍ മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി ചേരാനല്ലൂര്‍ മങ്കുഴി പള്ളിക്ക ബിസ്‌മോന്‍ സേവ്യര്‍ (28), പാലാ ഇടമറ്റം നെല്ലാലയില്‍ ഹരിദാസിന്റെ മകന്‍ മനോജ് (31) എന്നിവരാണു മരിച്ചത്. ബിസ്‌മോന്റെ ഭാര്യ ജോമോള്‍, മലയാളിയായ ആലിസ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ആലിസിന്റെ ഭര്‍ത്താവ് അപകടത്തില്‍നിന്നു രക്ഷപെട്ടതായാണു പ്രാഥമിക വിവരം. ജോമോള്‍ അവിടെ നഴ്‌സാണ്. 

മനോജ് ശനിയാഴ്ചയാണു ന്യൂസിലന്‍ഡില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. ഒരുവയസ്സുള്ള മകന്‍ ഭഗത്തിനൊപ്പം കഴിഞ്ഞ ഏഴിനാണു നാട്ടില്‍നിന്നു പോയത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ ഇവര്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

ന്യൂസിലന്‍ഡില്‍ നഴ്‌സായ മീരാലക്ഷ്മി(കോഴിക്കോട്)യാണു മനോജിന്റെ ഭാര്യ. അമ്മ ലൈല ഇടമറ്റം വരിക്കനെല്ലിക്കല്‍ പാമ്പ്‌ളാനിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മനീഷ്, മഞ്ജു (ഇടനാട്). 

ഒരു മാസം മുന്‍പാണു ബിസ്‌മോന്‍ ജോലിയില്‍ പ്രവേശിച്ചത്. ആനിയാണ് അമ്മ. സഹോദരങ്ങള്‍: ജിസ്‌മോന്‍, സിന്ധു, ബിന്ദു. ജോമോള്‍ കോട്ടയം കാണക്കാരി ഉള്ളംപള്ളില്‍ സ്വദേശിനിയാണ്.

Join WhatsApp News
Pappy 2014-12-29 09:57:19
മരിച്ചവരുടെ കുടുമ്പങ്ങളെ അനുശോചനം അറിയിക്കട്ടെ. വലിയ കഷ്ടം തന്നെ. നാട്ടിലെ ഡ്രൈവിംഗ് രീതികളിൽ നിന്നു  വ്യത്യസ്തമായ രീതിയാണ് പുറം രാജ്യങ്ങളിൽ. അതെല്ലാം പരിചിതമാവാതെ കാറോടിച്ചതാവാം  അപകട കാരണം. ട്രക്ക് ഡ്രൈവ്രറന്മാർ പൊതുവെ കാർ  ഡ്രൈവ്രറന്മാരെക്കാൾ ശ്രദ്ധാലുക്കളും ക്ഷമയുള്ളവരുമാണ് എല്ലായിടത്തുതന്നെ. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ടാൽ ട്രക്കുകൾ നിയന്ത്രിക്കാനും ബുദ്ധുമുട്ടാണ്.
മറ്റൊന്ന്, ലോകത്തിപ്പോൾ, എവിടെയും അഞ്ചുപേരു  കൂടുന്നിടത്ത്‌ ഒന്നും രണ്ടും മലയാളികളുണ്ട്.  മിഡിൽ ഈസ്റ്റിൽ ചെന്നാൽ മുക്കാലും അവരെന്നു തോന്നും. ന്യൂയോർക്ക്  സബ് വേയിൽ കയറിയാൽ പകുതിയിൽ കൂടുതൽ ഇന്ത്യാക്കാരാ.  മലയാളിയെ എണ്ണിയാൽ നമ്പർ മോശമായിരിക്കില്ല. ഫ്ലോറിടയിൽ ഒട്ടാകെ പടർന്നിട്ടുണ്ട്. അറ്റ്ലാന്റയിലും അതുപോലെ. സൗത്തിൽ, ടെക്സാസ്, ഒക്കലഹോമാ എല്ലാം ഈ വിദ്വാന്മാർ കയ്യടക്കിയപോലെ.   കാലിഫോർണിയാ പണ്ടേ ഇവരടിച്ചു പരത്തി. അപകട വാർത്തകളിൽ പെട്ടവരും, ടാക്സ് വെട്ടിച്ചവരും, ചായക്കട, ഗ്രോസറി, മുച്ചീട്ടു-അമ്പത്തിയാറ്-ക്രിക്കറ്റ് ഇവിടെല്ലാം ഇവരുടെ കയ്യേറ്റം വ്യക്തമായി കാണാം. എണ്ണത്തിന്റെ കണക്കുകൾ നേരായിട്ടല്ല
ഗവർമെന്റു പറയുന്നത്, എന്തുകൊണ്ടോ! ഒരു മില്ല്യൻ എങ്കിലും നിയമപരമായി അമേരിക്കയിൽ ഒരു വർഷം എത്തുന്നുണ്ട്. അതിന്റെ ഇരട്ടി ഇല്ലീഗൽ എന്നും കണ്ടോ! എന്താ ഈ സംഭവിക്കുന്നത്‌... കുഞ്ഞൂട്ട്യെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക