Image

സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്‌ഠകളില്ലാതെ...(സി. ആന്‍ഡ്രൂസ്‌)

സി. ആന്‍ഡ്രൂസ്‌ (Andrewsmillenniumthoughts@gmail.com) Published on 30 December, 2014
സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്‌ഠകളില്ലാതെ...(സി. ആന്‍ഡ്രൂസ്‌)
എല്ലാവര്‍ക്കും നവവത്സരാശംസകള്‍

മനുഷ്യരടക്കം എല്ലാജീവജാലങ്ങളിലും കാണുന്ന ഒരു വികാരമാണ്‌ ഭയം. മനുഷ്യര്‍ ഭൂമിയില്‍ പിറന്നുവീണ നാള്‍ അവനില്‍ ഭയവും ജനിച്ചു. ഇഴയുന്ന പുഴക്കള്‍ മുതല്‍ പര്‍വ്വതങ്ങളും, പാരാവാരങ്ങളും അവനെ ഭയപ്പെടുത്തി. ഭയം മനസ്സില്‍ നിറഞ്ഞ്‌ നിന്നാല്‍ ജീവിതം വഴിമുട്ടിപോകുമെന്നറിഞ്ഞ മനുഷ്യര്‍ അതിനെ അതീജീവിക്കാനുള്ള ശ്രമം തുടങ്ങി. അവനില്‍ നിക്ഷിപ്‌തമായിരിക്കുന്ന ബുദ്ധി അവന്‍ ഉപയോഗിച്ചു. വാസ്‌തവത്തില്‍ ബുദ്ധി കൂടുന്തോറും ഭയം വര്‍ദ്ധിക്കയാണു ചെയ്‌തത്‌. അറിവ്‌ ഭയം അകറ്റുന്നു എന്ന്‌ പുസ്‌തകങ്ങളിലും തത്വജ്‌ഞാനം പറയുന്നവരുടെ പ്രസംഗങ്ങളിലും മാത്രമേ കാണുന്നുള്ളു. പ്രായോഗിക ജീവിതത്തില്‍ ഒരു എറുമ്പിനെ പോലും പേടിക്കുന്നു മനുഷ്യര്‍.

മനുഷ്യകുലം അങ്ങനെ ഭയത്തിന്റെ പിടിയിലായപ്പോള്‍ ആയിരിക്കും ഭൂമിയില്‍ മതങ്ങള്‍ ജനിച്ചത്‌. അവര്‍ ഭയമുള്ള മനുഷ്യനു സാന്ത്വനവുമായി എത്തി. ഉദാഹരണത്തിനു ബൈബിളിലെ യെശ്ശാവിന്റെ ഈ വചനം ശ്രദ്ധിക്കുക.

ദൈവം എന്ന ഒരു ശക്‌തിയുണ്ട്‌ അതാണ്‌ ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത്‌. അത്‌ നിങ്ങളെ മനസ്സിലാക്കിപ്പിക്കാന്‍ ദൈവം അയക്ലവരാണു ഞങ്ങള്‍. ഞങ്ങള്‍ പറയുന്നത്‌ അനുസരിച്ച്‌ ജീവിച്ചാല്‍ നിങ്ങള്‍ക്ക്‌ രക്ഷയുണ്ട്‌. ഈ ഭൂമിയില്‍ ഒന്നും ഞങ്ങള്‍ ഉറപ്പ്‌ തരുന്നില്ല. എന്നാല്‍ നിത്യ ജീവന്‍, അതായത്‌ മരണശേഷം നിങ്ങള്‍ അത്യുന്നതങ്ങളില്‍ എത്തും. ദൈവത്തിന്റെ അടുത്ത്‌, അദ്ദേഹത്തിന്റെ വലത്‌ ഭാഗത്ത്‌ ഇരിക്കും. ഇവര്‍ പറയുന്നത്‌ അന്ന്‌ ഏദന്‍ തോട്ടത്തില്‍വെച്ച്‌ സാത്താന്‍ പറഞ്ഞതും ഏകദേശം ഒരു പോലെയെന്നുള്ളത്‌ ചിന്തിക്കാനും മനുഷ്യനു പേടിയാണ്‌.

ബൈബിള്‍ പോലെയുള്ളമറ്റു മതഗ്രന്ഥങ്ങളു ംരചിക്കപ്പെട്ടത്‌ മനുഷ്യരാശിയുടെ ഉന്നമനത്തിനാണ്‌. എന്നാല്‍ ബൈബിളില്‍ പറയുന്നപോലെ ഏദന്‍ തോട്ടത്തിലേക്ക്‌ ഒരു പാമ്പ്‌ ഇഴഞ്ഞുവന്നു. ശരിയാണ്‌ സ്വര്‍ഗ്ഗതുല്യമായ ഈ ഭൂമിയില്‍ മതം അടിച്ചേല്‍പ്പിക്കാനും, അതില്ലെങ്കില്‍ ജീവിതമില്ലെന്ന്‌ പേടിപ്പിക്കാനുമായി പുരോഹിത പാമ്പുകള്‍പത്തി വിടര്‍ത്തിവന്നു. ദുര്‍ബ്ബലനായ മനുഷ്യന്‍ അത്‌ കണ്ടു വീണ്ടും ഭയന്നു.ഒരു ഭയം അക്‌റ്റാന്‍ മറ്റൊരു ഭയം.അറിവ്‌ കൂടുന്തോറും അറിവില്ലായ്‌മ എന്താണെന്ന്‌ മനുഷ്യന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, സംശയം അവനെ എപ്പോഴും വഴിതെറ്റിക്കുന്നു. മനുഷ്യന്റെ ഈ കഴിവ്‌ കേടാണു മത വ്യവസായികള്‍ ചൂഷണം ചെയ്‌ത്‌കോടികള്‍ കൊയ്യൂന്നത്‌. എണ്ണയില്‍ പൊരിക്കുന്ന, വിഷപാമ്പുകള്‍ നിറഞ്ഞ്‌കിടക്കുന്ന , കെടാതെ കത്തുന്നതീയ്യുള്ള നരകത്തെപറ്റി പറഞ്ഞ്‌ ഭയത്തിന്റെ വാള്‍മുനയില്‍ അവര്‍ മനുഷ്യരെ നിര്‍ത്തുന്നു.ഈ കാലത്ത്‌ മതം ഏറ്റവും വലിയ തീവ്രവാദിയായി കഴിഞ്ഞു. ആധുനിക മനുഷ്യനാണ്‌ ഇന്നുവരെ ഈ ഭൂമിയില്‍ ജീവിച്ച്‌ വന്ന മനുഷ്യരേക്കാള്‍ ഭീരു അല്ലെങ്കില്‍ പേടിതൊണ്ടന്‍. കാരണം അനവധി മാദ്ധ്യമങ്ങളിലൂടെ അവന്റെ തലച്ചോറില്‍ മതം വിതക്കുന്ന വിഷ ബീജങ്ങള്‍ മുളച്ച്‌ ഒരു വനമായി. അവനുവീര്‍പ്പ്‌ മുട്ടുകയാണു.ഭയം മൂത്ത്‌ അയല്‍ക്കാരനെകൊന്ന്‌ സ്വര്‍ഗ്ഗം തേടാനുള്ള മൂഢത്വം വരെ അവനില്‍ പ്രതിദിനം വര്‍ദ്ധിച്ചു വരുന്നു.

പ്രായപൂര്‍ത്തിയാകാതെ മനുഷ്യര്‍ മതപ്രസംഗങ്ങള്‍ കേള്‍ക്കരുത്‌, അതേക്കുറിച്ച്‌ അറിയരുത്‌, പറയരുത്‌. ഇതൊരു ദൈവദോഷ ചിന്തയല്ല. മറിച്ച്‌ സത്യങ്ങള്‍ നിരത്തുകയാണ്‌. നിങ്ങള്‍ ചുറ്റിലും കണ്ണോടിക്കു, എന്താണു കാണുന്നത്‌ മതം മനുഷ്യനിലുണ്ടാക്കിയ കുഷ്‌ഠത്തില്‍നിന്നും ചോരയും, ചലവും വാര്‍ന്നൊഴുകുന്നു. അതിന്റെദുര്‍ഗന്ധത്താല്‍ ഭൂമിമലിനമായിരിക്കുന്നു. പ്രക്രുതിനല്‍കിയ സുഗന്ധമുള്ള പൂക്കളും, പുഴകളും, ചെടികളും മനുഷ്യന്‍ നശിപ്പിച്ചു. ഇന്ന്‌ ലോകം നരകതുല്യമായിതീര്‍ന്നുകൊണ്ടിരിക്കയാണ്‌. ഇന്ന്‌ ഓരോ കുഞ്ഞും ജനിക്കുന്നത്‌ മതത്തിന്റെ ജയിലറയിലേക്കാണ്‌. ആ കുഞ്ഞു കൈകളില്‍മതം അണിയിക്കുന്നുവിലങ്ങുകള്‍. കവികളും കലാകാരന്മാരും മനോഹരമായ കവിതകള്‍പാടുന്നു, ഹ്രുദയം കവരുന്ന ചിത്രങ്ങള്‍ വരക്കുന്നു. അതൊന്നും കാണാന്‍ മതാന്ധതക്ക്‌ കണ്ണില്ല.

നിങ്ങള്‍ക്ക്‌ സ്വതന്ത്രരാകണമോ? വിശാലമായ പുല്‍തകിടിയിലൂടെ കുതിച്ചോടുന്ന കുതിരയെപോലെ, ആകാശവിതാനത്തിലൂടെ സ്വച്‌ഛന്ദം വിഹരിക്കുന്ന കഴുകനെപോലെ ആകണമോ? എങ്കില്‍നിങ്ങള്‍ മതത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക, നിങ്ങളുടെ പൂര്‍വ്വികര്‍നിങ്ങളെ കാണിച്ച്‌ പേടിപ്പിച്ച ദൈവത്തെഭയക്കാതിരിക്കുക.ദൈവഭയം കിരാതവികാരമാണ്‌. അതിനെ സ്‌നേഹം കീഴടക്കണം. എല്ലാമനുഷ്യരേയും ഒരേപോലെ കാണാന്‍ ഉള്‍ക്കണ്ണ്‌ തുറന്ന്‌ മനസ്സ്‌ വിശാലമാക്കണം. എന്നിട്ടോ, നല്ലവരാകുക, നന്മചെയ്യുക, ഒരു നീര്‍ച്ചാലുപോലെ ആ നന്മകള്‍ പ്രവഹിക്കുമ്പോള്‍ ഈ പ്രപഞ്ചം സുഖത്തിന്റെ കുളിരലകളില്‍ തത്തിതത്തി ഉണ്മയുടെ വെണ്‍നീരാളം പുതച്ച്‌ നില്‍ക്കും. ഈ ഭൂമിസുന്ദരമാണ്‌്‌. മനുഷ്യന്‍ നന്നായാല്‍ മാത്രം മതി.സ്വര്‍ഗ്ഗം ഇവിടെ വീണ്ടും ഉണ്ടാകും. എല്ലാ ദൈവാവതാരങ്ങളും ആഗ്രഹിച്ചത്‌ അതാണ്‌്‌. എന്നാല്‍ അവരുടെ വചനങ്ങള്‍ കച്ചവടം ആക്കിയപ്പോള്‍ ഭൂമി ഒരു കരിന്തയായി. ഇവിടെ മായം ചേര്‍ന്നവിഷം നിറഞ്ഞ ഭക്ഷണങ്ങള്‍ ആ കച്ചവടക്കാര്‍വില്‍ക്കാന്‍ തുടങ്ങി.

ഓര്‍ക്കുക, നിങ്ങള്‍ മറ്റുള്ളവരില്‍നിന്നും താഴ്‌ന്നവനോ.മറ്റുള്ളവര്‍ക്ക്‌ കീഴ്‌പ്പെട്ടവനോ അല്ല.

വിനീതരാകുക, പരസ്‌പരം സ്‌നേഹിക്കുക. നന്മയുടെ ഒരു ലോകം അങ്ങനെ സൃഷ്‌ടിക്കപ്പെടുമ്പോള്‍ ഇവിടെ വലുപ്പചെറുപ്പമില്ല, തൊലിയുടെ നിറം തിരിച്ചറിയുന്നില്ല, ആണ്‍-പെണ്‍ വ്യത്യാസമില്ല- എന്നുവച്ചാല്‍ രണ്ടുപേര്‍ക്കും തുല്യതയുണ്ടെന്നബോധം അപ്പോള്‍ കൈവരുന്നു. പണക്കാരനും, പാവപ്പെട്ടവനുമില്ല. ഓരോരുത്തര്‍ക്കും ഓരോ മതമില്ല. ഉള്ളൂര്‍പറഞ്ഞപോലെ ഒരൊറ്റ മതമുണ്ടുലുകിനുയരാന്‍ പ്രേമമതൊന്നല്ലോ?

മതത്തെ ആറടിമണ്ണില്‍ കുഴിച്ചിട്ടാല്‍ മാത്രമേ സ്വര്‍ഗ്ഗം ഭൂമിയില്‍ പ്രത്യക്ഷപ്പെടും. അതാണു നമ്മള്‍ ആസ്വദിക്കേണ്ട സ്വര്‍ഗ്ഗം, നമുക്കുള്ള സ്വര്‍ഗ്ഗം.എല്ലാ ദിവസവും നമ്മള്‍ ആ സ്വര്‍ഗ്ഗത്തില്‍ കഴിയും.ചിന്തിക്കുക, സ്വയം ബോധവാന്മാരാകുക.പണമുണ്ടാക്കാന്‍ ഓരോര്‍ത്തര്‍ കുത്തികുറിച്ച, തെറ്റി കുറിച്ച വചനങ്ങളുടെ വലയില്‍ കുടുങ്ങാതെ സ്വതന്ത്രരാകുക.

ഇതാ ഒരു പുതുവര്‍ഷം പിറക്കുന്നു! വീണ്ടും നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ ഒരവസരം കിട്ടുന്നു. അത്‌പാഴാക്കാതെ നന്മയുടെ വഴിയിലേക്ക്‌ തിരിഞ്ഞ്‌വരുക. ഒരു പുതിയയുഗം, ഒരു പുതിയ മനുഷ്യന്‍, അതായിരിക്കട്ടെനിങ്ങളുടെ പുതുവത്സര പ്രതിജ്‌ഞ. മതത്തിന്റെ വിഷം നിറഞ്ഞ്‌നില്‍ക്കുന്ന ഈ ലോകത്തിന്റെ യവനിക മാറ്റികളയുക. ഒരു പുതിയ ആകാശവും പുതിയഭൂമിയും സൃഷ്‌ടിക്കുക. ഇനിയും എന്തിനു കാത്തിരിക്കണം, സമയം ഇപ്പഴേവൈകി കഴിഞ്ഞു. നന്മകള്‍നേര്‍ന്നുകൊണ്ട്‌,

സ്വന്തം
ആന്‍ഡ്രൂസ്‌
നവയുഗ ചിന്തകള്‍ (Andrews millennium thoughts.)
സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്‌ഠകളില്ലാതെ...(സി. ആന്‍ഡ്രൂസ്‌)
Join WhatsApp News
വയലാർ 2014-12-30 20:34:28
സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ 
വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെത്തന്നെ സ്വർഗ്ഗവും നരകവു 
രണ്ടും കണ്ടിട്ടുള്ളവരല്ലോ 
തെണ്ടികൾ ഞങ്ങൾ 
കനകംമൂലം ദുഖം കാമിനിമൂലം ദുഖം 
ദുഖമയം ജീവിതം....വയലാർ 
Ninan Mathulla 2014-12-31 04:59:28
Sorry to say that Mr. Andrews views are like a blind person see elephant. It will only help to mislead people. He only see one side of the issue. May be it is his prejudice and stereotype opinions that make him write like this. Those who want to lead a loose life advocate such theories that has no basis other than their own wild imaginations. They manipulate others to seduce them by taking the faith in God away. Once the faith in God and consequence taken away it is easy to seduce and manipulate others. The same is the strategy Lucifer used in Garden of Eden. Fear (respect) is a good thing we all need. Fear of law and fear of consequence if law is broken, and respect for parents and elders and teachers. Those who deserve respect need to be respected, like kings, rulers, administrators, priests and prophets. Is it the respect that these people command that make people like Andrews to write against them? Because of such ideas if a person get into trouble, will Mr. Andrews will come to save the person from the trouble? Bible says the wise see trouble and run away from it, and fool due to lack of fear of consequence go straight and get into the trouble.
Anthappan 2014-12-31 08:23:58
When Abraham Lincoln declared freedom for the slaves, many slaves did not understand what freedom means. It seems like Matthulla has been in shackle of religion for many years and it is hard for him to understand what Andrew is trying to convey through this article. See; how cunningly he interprets the meaning of fear into respect. His masters did a good job making him talk like a parrot. Andrew has brought out the truth, and that is fear, on which all religions are built. As the author has mentioned in his article, there are some good stories in the bible and in any religious books to improve the human life but religious thieves (My house is the house prayer but you have made it the den of thieves) manipulated it and made millions slaves. I am glad that there is one ‘Andrew’ standingup against the Berlin wall of ignorance. When a person is in utmost fear he starts talking about Lucifer and that is what Matthulla is doing. The Lucifer; the religion created and handed over to Matthulla is now turning against him and this is what happen to the people when they are addicted too much to religion. Middle East is the classic example of religious brain washing. I feel sorry for the victims like Matthulla. He talks like an intelligent person but something is wrong somewhere. I am stretching my hand to pull you out of that ditch of darkness. Emancipate yourselves from mental slavery, none but ourselves can free our minds! (Bob Marley)
Ninan Mathullah 2014-12-31 10:26:37
Looks like Mr. Anthappan has become blind due to hatred and animosity towards me and is calling me names. I still respect him as a person. Please check the dictionary, and you will find that fear and respect both are used in the same sense. You might check your computer Word program dictionary also. Thanks but no for your help Mr. Anthappan. As Jesus said (enne cholli karayanda), you might worry about yourself rather than me. I am ok.
Anthappan 2014-12-31 11:54:00

The meaning of fear and its usage is given below.

Idioms

13.

for fear of / that, in order to prevent or avoid the risk of:

She is afraid to say anything for fear of the consequences.

14.

put the fear of God in / into, to cause to be greatly afraid.

Origin

 

Why God need to be afraid off?   Punishing God, avenging God and God has been defined in many different ways by religion and you can find these definitions in the Bible.   Pharisees interpreted the bible and kept the fear factor in their interpretation so that they could continue their lie and control the people.   Ant this is where the greatest revolutionist of all time, Jesus, challenged them and gotassassinated by the Jews.  Christians picked up from there and knitted more lies into it and continued the scam.      God is created by human beings and that God has all the characteristics of our emotions.   Fear, anger, sexual desires, homosexuality, and you name it, are all there for our God’s.  You have to be afraid to send your children and women to these priests anointed with perverted spirit.   Church and politics used to be the same until renaissance and after that it was separated.  Galileo, the one of the greatest scientist was persecuted by church for telling that the earth is revolving around sun.  People used to believe that the Moon had its own light and science proved that it was the reflection from the sunlight.  Matthulla is only a representative of the religious Gurus who put Galileo into trial and persecuted.  It doesn’t matter how you make him understand this ‘parrot’ is going to say the same thing he has been doing for the last many moths.   Even though I disagree with you, I have a compassionate heart and not stop crying for you.  I will keep on trying for you and who knows when you are going to jump up and down with joy for finding the true freedom.   As Jesus the great reformist said, See k the truth and the truth will set you free’ once for all.   Wish you a Happy New Year. 

skeptic 2014-12-31 15:54:10
Guys  a doubt. should I drink chamapgne or Hennessey to celebrate New Year?
Jack Daniel 2014-12-31 16:10:39
Yes skeptic you should drink.  For a spiritual up lift you should start the New Year with good spirit.
Ninan Mathulla 2014-12-31 17:46:19
Mr. ANthappan want to change subject again and beat around the bush. Fear is used here as the emotion we have towards our father- love, respect, awe, reverence etc. That love and respect and fear is necessary to prevent us from getting into trouble.
Mat mathew 2015-01-01 07:52:48
Andrew, s article is an eye opener, the inner eyes. He  is not preaching for him but for all those who are in the dark and those who crawl and hide in the dung pit of religion and its fanaticism. Mtulla has to open his heart and doors of his brain and then he will  be free from the chains and prison cells of dogmatic religion. Anthappan and andrew are doing a great service and help the faithful to enjoy freedom. Antappn, vidhyadharan, andrew they are in paradise everyday and are reborn everyday. Happy newyear to all e malayalee readers.
വിദ്യാധരൻ 2015-01-01 10:59:47
"വിശ്വകടാഹങ്ങളിൽനിന്നും അനന്യമായ ഏതൊരു അത്ഭുത പ്രഭാവമാണ് ഭൗമമായും ഔർജീകമായും രാസ്യമായും ജൈവമായും ഗണിതപ്രധാനമായും ധാർമ്യമായും സാത്യമായും ഗതീയമായും ചിദാത്മകമായും വൈകാരികമായും അഭിവ്യാപ്തിയുള്ള പ്രപഞ്ചസർജനത്തെ നിരന്തരമായി ചെയ്യുതുകൊണ്ടിരിക്കുന്നത്, അതിൽ നിന്നും ആവിർഭവിക്കുന്ന അണുസമാനനായ മനുഷ്യൻ തന്റെ മേധയെ മുഴുമുതലായ വിശ്വത്തോളം വിപുലീകരിച്ച് അതിൽ അവന്റെ പ്രതിഭയുടെ പരിപൂർത്തിയെന്നവണ്ണം അവന്റെ മനസിനിണങ്ങുന്ന ഈശ്വരനെ സൃഷ്ടിക്കുന്നു. ക്രിസ്തുവും മാർക്സും അവരുടെ ഈശ്വരീയമായ ദർശനങ്ങളെ ഭാവിയുടെ മിത്തായി കണ്ടുവരാൻ പോകുന്ന ദൈവരാജ്യമെന്നു യേശുവും നാളത്തെ വർണവർഗരഹിത സമുദായാമെന്ന് മാർക്സും അവയെ വിശേഷിപ്പിച്ചു.  മനുഷ്യൻ തേടുന്ന സത്യവും അവൻ കണ്ടെത്തുന്ന മിത്തും ഏതൊരു അനിർവചനീയതയിൽ സ്മ്മേളിക്കുന്നുവോ അതിന് പല പേരും പറഞ്ഞു പോരുന്നു. അതിൽ സാർവ്വർത്തിക സങ്കൽപ്പമാണ് ദൈവം " (ദൈവം സത്യമോ മിഥ്യയോ ?- നിത്യ ചൈതന്യയതി ) - ഇവിടെ പ്രശ്നം തലപൊക്കുന്നത് തങ്ങളുടെ ദൈവത്തെ കഴിഞ്ഞു മറ്റൊരു ദെവമില്ലയെന്നും സങ്കടിത മതവും അതിന്റെ പിണിയാളുകളായാ മാത്തുല്ലയെപ്പോലുള്ളവരും, മതം മാറ്റി തങ്ങളുടെ ദൈവത്തിന്റെ ബലം കൂട്ടാനും ശക്തികാട്ടാനും ശ്രമിക്കുന്നവർ മറ്റുള്ളവരുടെ കഴുത്തുവെട്ടിയും ബോംബു വച്ചും മനുഷ്യ വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോളാണ്. ഇവരെപോലെയുള്ളവരെ നോക്കിയായിരിക്കും ആ സാധു മനുഷ്യനായ യേശു ക്രൂശിൽ കിടിന്നു പിടഞ്ഞപ്പോൾ പറഞ്ഞത്. 'ദൈവമെ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായികകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്ന് 

"ആശ്ചര്യവത് പശ്യതി കശ്ചിദേനം 
ആശ്ചര്യവത് വദതി  തഥൈ വചാന്യ :
ആശ്ചര്യ വച്ചൈ നമന്യ:  ശ്റിണോതി 
ശ്രുതാപേന്യം വേദ ന ചൈവ കശ്ചിത് "  "ഭഗവത് ഗീത 11-29 )

(ചിലർ ദൈവത്തെ ആശ്ചര്യത്തോടെ കാണുന്നു. ചിലർ വളെരെ ആശ്ചര്യത്തോടുകൂടി അതെപ്പറ്റി പറയുന്നു. ഇനിയും ചിലർ ആശ്ചര്യത്തോടുകൂടി കേൾക്കുന്നു. കണ്ടിട്ടും പറഞ്ഞിട്ടും കേട്ടിട്ടും ഇത് എന്നും ആശ്ചര്യമായി ശേഷിക്കുന്നു )
ഈ ആശ്ചര്യത്തെ നില നിർത്താനും തുടരുവാനും ഇടയിക്കിടയക്ക് ബുദ്ധനും, ക്രിസ്തുവും, നബിയും ഒക്കെ ഭൂമിയിൽ മനുഷ്യരായി അവതരിക്കുകയും ജനങ്ങളോടൊപ്പം  ജീവിച്ചു മരിക്കുകയും ചെയ്യും.  ഇവെരെല്ലാം പലരുടെയും കച്ചവടം ഇല്ലാതാക്കുകയും അതിന്റെ ഫലമായി, കുത്തികൊല്ലപ്പെടുകയും ക്രൂശിക്കപ്പെടുകയും വെടിയേറ്റ്‌ മരിക്കുകയും ചെയ്യെതെന്നിരിക്കും.  മാത്തുള്ളയുടെ ചിന്ത ബഹുഭൂരിപക്ഷത്തിന്റെ ചിന്തയാണ്. ഭൗതികമായ ജീവിത വിജയങ്ങളെയും പരാജയങ്ങളെയും ദൈവാനുഗ്രഹമായി സങ്കല്പ്പിച്ചു കച്ചവടം നടത്തുന്നവർ മിക്കവരും ബഹുഭൂരിപക്ഷത്തിലാണ്. ബഹുഭൂരിപക്ഷത്തിന് ലോകത്ത് നന്മയെക്കാൾ കൂടുതലും നാശം വിധയ്ക്കനെ കഴിഞ്ഞിട്ടുള്ളൂ. മത തീവ്രവാദത്തിൽ മരണമടഞ്ഞവരുടെ സംഖ്യ കൂട്ടിയെടുക്കാൻ  പ്രയാസമാണ്.  ഇത്തരം സത്യം വിളിച്ചു പറയുന്നവരാണ് അന്തപ്പനും ആന്ട്രൂസും ഒക്കെ. അവരുടെ പേരിനോടൊപ്പം എന്റെ പേരും കേൾക്കുന്നതിൽ ഞാനും സന്തോഷവാനാണ്.  "പാരതന്ത്ര്യം മൃതിയെക്കാൾ ഭയാനകം "

Mathew Varghese, Canada 2015-01-01 15:46:29
വായിച്ചിട്ട്‌ അഭിപ്രായം പറയുന്ന ശക്തരായവരാണ് അന്തപ്പൻ ആണ്ട്രൂസ് വിദ്യാധരൻ എന്നതിന് സംശയം ഇല്ല.  ഇവർ പൊള്ളയായ അമേരിക്കയിലെ എഴുത്തുകാർക്ക് ഒരു വെല്ലുവിളിയാണ്. ഇത്തരക്കാർ മലയാള ഭാഷയുടെ വളർച്ചക്ക് എന്നും ഒരു മുതൽകൂട്ടാണ് .   ഇ-മലയാളി ഇവരുടെ അഭിപ്രായങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നത് തികച്ചു അഭിനന്ദനീയാം. മാത്തുള്ളയുമായുള്ള ഏറ്റു മുട്ടലുകളിൽ വെളിപ്പെടുന്നത് മനുഷ്യ മനസ്സിന്റെ വ്യത്യസ്തമായ ചിന്താഗതികളാണ്.  മതത്തിന്റെ ഭാവി എത്ര സുരക്ഷിതമെന്ന് ആർക്കും പറയാനാവില്ല.  വർദ്ധിച്ചുവരുന്ന ജനസംഖ്യ, തൊഴിലില്ലായിമ , ലൈംഗിക അരാചകത്വം, മയക്കു മരുന്നുകൾ , കൊള്ള, കൊല  മത നേതാക്കളുടെ സുഖഭോഗ ജീവിതത്തിനുള്ള ത്വര, പുരോഹിത വർഗ്ഗത്തിനോടുള്ള വിശ്വാസമില്ലായ്മ തുടങ്ങിയവയോക്കെ, മതം സൃഷ്‌ടിച്ച ദൈവം എത്ര ബലഹീനനാനെണെന്നു ഓരോ ദിവസവും വെളിപ്പെടുത്തികൊണ്ടിരിക്കുകയാണ്.  മനുഷ്യൻ അവന്റെയുള്ളിലെ ചൈതന്യത്തിൽ വിശ്വാസം അർപ്പിച്ചു പരസ്പരം സ്നേഹിച്ചു ജീവിക്കുമ്പോൾ നാം അന്വേഷിക്കുന്ന ദൈവത്തെ കണ്ടെത്താൻ കഴിയും എന്നാണു അന്ട്രൂസും, അന്തപ്പനും, വിദ്യാധരനും ഒക്കെ നമ്മോടു പറയുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Vinayan 2015-01-02 06:01:33
വിദ്യാധരൻ പകർത്തിയിരിക്കുന്ന ഗീതാ വരികളിൽ (11-29) തങ്ങി നില്ക്കുന്ന ചിന്താവ്യാപ്തിയിൽ മറ്റൊരു കാര്യം കൂടി വ്യക്തമാവുന്നു. ദൈവത്തെ മനസ്സിലാക്കിയവരുടെ "ആശ്ചര്യം" വിവിധമായിരുന്നുവെന്ന്  മഹർഷി  വേദ വ്യാസൻ (300-400 BCE എന്നു വെസ്റ്റേണ്‍ എഴുത്തുകാർ പൊതുവെ പറയുന്ന - പതിനായിരമെന്നും പന്ത്രണ്ടായിരം  വർഷങ്ങൾ പഴക്കമുള്ളതെന്നു ഹിന്ദു പണ്ഡിതർ പെരുപ്പിച്ചു പറയുന്ന - എന്നാൽ ചരിത്രകാരന്മാർ പൊതുവെ കണക്കാക്കിയിട്ടുള്ള 1500 BCE-യിൽ) മനസ്സിലാക്കിയിരുന്നു!  അന്നത്തെ "ആശ്ചര്യം" ഇന്നും നിലനിൽക്കുന്നുവെന്നതാണ് സത്യം. "ആശ്ചര്യം" തീർച്ചയായും ദൈവത്തിന്റെ അത്ഭുത പ്രകടനങ്ങൾ അനുഭവിച്ചവർ മാത്രമല്ല, എത്ര കേണിട്ടും ഒരു മാറ്റവുമില്ലാതെ നിശ്ചലനായി നിലകൊണ്ടിരുന്ന ദൈവങ്ങളുടെ  നിലപാടിൽ ആശ്ചര്യപ്പെട്ടിരുന്നവരെയും മഹർഷി ഉൾപ്പെടുത്തിയിരുന്നിരിക്കണം.
Ninan Mathullah 2015-01-02 08:14:46
I can only quote from Bible, Fools think in their heart that there is no God. I am not calling anybody fool here. But it is foolishness to think that there is no God. When I ask people like Anthappan to explain how this universe came into existance, his reply is 'It is an ongoing research' May be it is considering them also that Jesus prayed to forgive as they do not know what they are saying.
Anthappan 2015-01-02 10:51:48

Neither my explanation nor anyone else’s explanation is going to convince you,  Mathulla,  because you believe that there is a God controlling the cosmos and that is Jesus Christ.  And, also you believe that there is only a book which can be trusted and that is bible.  You conveniently quote from it to prove your point and yet you reject others quoting from Bible.   But according to Jesus’s own word as per John, chapter 5,” 39 you study[c] the Scriptures diligently because you think that in them you have eternal life. These are the very Scriptures that testify about me, 40 yet you refuse to come to me to have life.”  You quoted from Bible to state that the fools think in their heart there is no God.  By quoting the same Bible Jesus state that your understanding about him and Bible is limited and the reason for that is your   refusal to have eternal life or ‘pride’ (you used this pride against me many times).     He also told the teachers of the law that they should read other books too to have a better understanding by stating, “You study the Scriptures diligently because you think that in them you have eternal life.”   I believe the spirit in me with the unfathomable potential in it.  And I believe Jesus was a man who dedicated his life time to fathom the spirit of infinite potential without any distraction. But, in his search he found that love is the binding force which sustains the universe.  And, I see religion and its stooges playing a big role in destroying that binding force by misguiding the people in the name of the God they created with their premeditated agenda.  As I stated earlier, I am an ardent student of Jesus whom I believe was a shrewd and intelligent person.  He was a free thinker who enjoyed tremendous freedom within and he wanted that to have that freedom for anyone who came in contact with him.  

വായനക്കാരൻ 2015-01-02 11:23:58
Congratulations Anthappan, the truth has finally dawned on you that neither your explanations, or anyone else's, is going to convince Mathulla. You had asked why I wasn't taking sides and being more forceful. Why waste ones time for such a futile effort?
Beliver 2015-01-02 11:30:10
Dear Vayanakkara, In this debate, can we convince anyone? It is a mater of belief. Mathulla believes in God and Christ. Anthappan says there is no god. Good for him. Both have no evidence to prove their belief. Let each one go with it.
Those who attack religion and god, should do against all religion, not Christianity alone.
Ninan mathullah 2015-01-02 12:00:51
Here again Anthappan is bending the truth. He take a verse from Bible (He doen't believe everything in the Bible)and do not consider what is written before it or after it. To such people God is asking in Bible, "What right you have to take my words in your mouth". John 1: 1 says, "In the begining was the Word,(Jesus) and the Word (Jesus) was with God and the Word (jesus) was God. All things came into being through him, and without him not one thing came into being. Verse 14, 'And the Word (jesus) became flesh (Jesus's incarnation) and lived among us (disciples). Anthappan want to act like he didn't see this. His authority is his own words or the authority of somebody already dead and gone like Vayalar or others. Vayalar was just a human being. He was not all knowing. He just wrote some poem's that people liked.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക