Image

കേരള ചുംബന സമരവും പ്രതികാരവും അതിന്റെ പ്രത്യാഘാതങ്ങളും (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 31 December, 2014
കേരള ചുംബന സമരവും പ്രതികാരവും അതിന്റെ പ്രത്യാഘാതങ്ങളും (ബ്‌ളസന്‍ ഹൂസ്റ്റന്‍)
കേരളം ഇപ്പോള്‍ ചുംബന സമരത്തിന്റെ ലഹരിയിലാണ്‌. ചുംബിക്കാന്‍ ഒരു കൂട്ടര്‍ അരയും തലയും മുറുക്കി രംഗത്തു വരുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ മറ്റൊരു കൂട്ടര്‍ രംഗത്തു വരികയുണ്ടായി. അങ്ങനെ പ്രതികാരവും പ്രതിഷേധവും പ്രതിരോധവുമായി ചുംബന സമരം അരങ്ങാടിത്തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌ കേരളത്തില്‍ ഇപ്പോള്‍. ചുംബന സമരം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുന്നു എന്നതാണ്‌ സത്യം. വിവിധ സമരമുറകള്‍ കണ്ട കേരളത്തിലെ ജനത്തിന്‌ ചുംബന സമരം എന്ന ന്യൂജനറേഷന്‍ സമരമുറ വ്യത്യസ്‌ഥതയും വേറിട്ട അനുഭവവും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. മാധ്യമങ്ങളും മറ്റു സോഷ്യല്‍ മീഡിയാകളും ഇത്‌ ശരിക്കും ആഘോഷിക്കുകയാണിപ്പോള്‍. ന്യൂസുകളുടെ ദൗലഭ്യവും മറ്റുമായിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ കിട്ടാക്കനിയാണെന്നതാണ്‌ സത്യം. ആവര്‍ത്തന വിരസതകള്‍ നിറഞ്ഞ ന്യൂസുകള്‍ കാണിച്ച്‌ മടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ ആകെ ഉഷാറാണ്‌. ബാര്‍ കോഴയ്‌ക്കു തൊട്ടു പിന്നാലെ ഉള്ള ഈ ചുംബന സമരം ലൈവായും അല്ലാതെയുമാണ്‌ ചാനലുകള്‍ പ്രക്ഷേപണം ചെയ്‌തത്‌. ചുണ്ടുകളോട്‌ സദൃശ്യമായ ഇലകള്‍ വീണാല്‍ പോലും അതു പ്രത്യേക വാര്‍ത്തയായി സംപ്രേഷണം ചെയ്യുന്ന തരത്തിലേക്കു പോലും കേരളത്തിലെ ചാനലുകള്‍ മാറിക്കഴിഞ്ഞു.

അങ്ങനെ ചുംബന സമരം ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ന്യൂജനറേഷ നും കിട്ടിയ അവസരം പരമാവധി ആസ്വദിക്കുകയാണിപ്പോള്‍. ചിലര്‍ ഇതു മുതലെടുക്കുന്നുമുണ്ട്‌. അത്‌ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു കൊണ്ട്‌ മുമ്പോട്ടു പോകുന്നു എന്നതാണ്‌ സത്യം. പലയിടത്തും ചുംബനസമരത്തിന്റെ പേരില്‍ ആഭാസത്തരങ്ങളും അരങ്ങേറുന്നണ്ടെന്നും പറയാം. ചും ബനം സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്‌. ഒപ്പം അതില്‍ അല്‌പം സ്വകാര്യതയുമുണ്ട്‌. അതിന്റെ വികാരപ്രകടനം പലതാണ്‌. അമ്മയേയും സഹോദരിയേയും ചുംബിക്കുന്ന മനോഭാവത്തോടെയല്ല ഭാര്യയേയും കാമുകിയേയും ചുംബിക്കുന്നത്‌. അതുപോലെയല്ല സുഹൃത്തുക്കളേയും ചുംബിക്കുന്നത്‌. എല്ലാത്തിനും അതിന്റേതായ വികാരപ്രകടനവും മനോഭാവവുമുണ്ട്‌.

ചുംബിക്കുന്നത്‌ ഒരിടത്തും ഒരു കുറ്റമായോ പാപമായോ ആരും കരുതുന്നില്ല. അത്‌ അതിന്റെ മാന്യതയില്‍ മാത്രമാകണമെന്നേ ഉള്ളൂ. കേരളത്തില്‍ ഈ അടുത്ത കാലത്തുവരെ ചുംബനം പരസ്യമായി നടത്താറില്ലായിരുന്നു. കാരണം അതു കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ലായെന്ന തുതന്നെ. ഒരു കൊച്ചു കുട്ടിയെയോ മറ്റോ ചുംബിക്കുന്നതല്ലാതെ കാമുകീ കാമുകന്മാര്‍ പരസ്യമായി പൊതുനിരത്തുകളില്‍ ചുംബിക്കുന്ന രീതി ഈ അടുത്ത കാലത്തുവരെ കേരളത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ അത്‌ ഇപ്പോള്‍ കേരളത്തിന്റെ പൊതു സംസ്‌കാരമായി മാറാന്‍ പോവുകയാണ്‌. പാശ്‌ചാത്യ സംസ്‌ക്കാരത്തിന്റെ ഭാഗമായ പരസ്യ ചുംബനം കേരളത്തിന്റെ മണ്ണില്‍ വിതച്ച്‌ ആധുനിക ലോകത്തിന്റെ വക്‌താക്കളാകാനാണ്‌ കേരളത്തിലെ ന്യൂജനറേഷന്റെ ശ്രമം. കാക്ക കുളിച്ചാല്‍ കൊക്കാകയില്ലെന്ന്‌ ഓര്‍ക്കുന്നതു നല്ലത്‌. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അവശിഷ്‌ടം പേറാന്‍ നമുക്ക്‌ എന്നും ആവേശവും ആഗ്രഹവുമാണ്‌. ആ സംസ്‌കാരം അതേപടി പകര്‍ത്തുമ്പോള്‍ പലപ്പോഴും അതില്‍ പൂര്‍ണ്ണത വരാറില്ല. അതു പലപ്പോഴും വിപരീത ഫലമായിരിക്കും സൃഷ്‌ടിക്കുക. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ പരസ്യ ചുംബനം കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ അതിന്റെ അര്‍ത്ഥത്തിലും മാന്യതയിലും കാണാനല്ല അതിനെ പരമാവധി മുതലെടുക്കാനാണു പലപ്പോഴും നാം ശ്രമിക്കുക. ഗ്രഹിണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കഴിക്കാന്‍ ശ്രമിക്കുന്നതു പോലെ. അതാണ്‌ പലപ്പോഴും അപകടം വരുത്തി വയ്‌ക്കുന്നതും.

നമുക്ക്‌ നമ്മുടേതായി അവകാശപ്പെടാന്‍ ഒരു സംസ്‌കാരമുണ്ട്‌. അതിനു വിപരീതമായ പ്രവര്‍ത്തികളാണ്‌ പലപ്പോഴും അപകടം വരുത്തി വയ്‌ക്കുന്നത്‌. ചുംബന സമരത്തെക്കുറിച്ച്‌ ഈ അടുത്ത സമയത്ത്‌ മുന്നു പ്രമുഖ വ്യക്‌തികള്‍ പറഞ്ഞ അഭിപ്രായം സത്യത്തില്‍ ചിന്തിക്കേണ്ടതുതന്നെയാണ്‌. നടി മിയയാണ്‌ അതില്‍ ഒരാള്‍. ന്യൂജനറേഷന്റെ ഭാഗമായ മിയ അതിനെ അനുകൂലിക്കുന്നില്ല എന്നല്ല എന്തുകൊണ്ട്‌ എന്നും പറയുന്നുണ്ട്‌. കേരളത്തിന്റെ സൂഹത്തില്‍ അല്‌പം സദാചാര ചിന്ത നല്ലതാണെന്നാണ്‌. സാഹചര്യം മറന്നുള്ള പെരുമാറ്റം ശരിയല്ലെന്നാണ്‌ അവര്‍ പറയുന്നത്‌. സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നു കരുതുന്നതാണ്‌ ഇവിടെ തെറ്റാകുന്നതെന്നാണ്‌ അവര്‍ പറയുന്നത്‌.

ഇതെ അഭിപ്രായം തന്നെയാണ്‌ നടി ശോഭനയുടെയും. എന്തും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സായി സ്വാതന്ത്ര്യത്തെ കാണുമ്പോള്‍ അതു പലപ്പോഴും നിയമവിരുദ്ധമാകാറുണ്ട്‌. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചുംബനസമരത്തിലും അതു സംഭവിക്കുന്നു എന്നതാണ്‌ പലരുടെയും അഭിപ്രായം. അതു തന്നെയാണ്‌ മിയയുടെയും ശോഭനയുടേയും അഭിപ്രായങ്ങളില്‍ കൂടി കാണുന്നത്‌. ഈ രണ്ടു നടികളും രണ്ടു ജനറേഷനുകളുടെ പ്രതിനിഥികളാണെങ്കിലും അഭിപ്രായം ഒന്നുതന്നെയാണ്‌. ഇവര്‍ അങ്ങനെ അഭിപ്രയ പ്രകടനം നടത്തിയതുകൊണ്ട്‌ അവര്‍ പരിഷ്‌കൃത ലോകത്തിന്റെ എതിരാളികളായി എന്നു ചിന്തിക്കേണ്ടതില്ല. കേരള സംസ്‌കാരവും ഇതര സംസ്‌കാരവും കൂട്ടിക്കലര്‍ത്തുമ്പോള്‍ അത്‌ എങ്ങനെ പ്രവര്‍ത്തികമാക്കണമെന്ന്‌ അറിയാത്ത അവസ്‌ഥയുണ്ടാകും. ഇവിടെയും അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. നമ്മുടെ സംസ്‌കാരത്തില്‍ ഒരു വ്യക്‌തിയെ കാണമ്പോള്‍ കൈ കൂപ്പി വന്ദനം പറയുകയോ ഷേക്ക്‌ ഹാന്റ്‌ ചെയ്യുകയോ ആണ്‌ ചെയ്യുന്നത്‌. ഇന്നും കേരളത്തില്‍ അങ്ങനെ ഒക്കെ തന്നെയാണ്‌.

എന്നാല്‍ പാശ്‌ചാത്യര്‍ ആശ്‌ളേഷിച്ചം ചുംബിച്ചുമാണ്‌ സ്‌ നേഹപ്രകടനം നടത്തുന്നതും സ്വീകരിക്കുന്നതും. അവര്‍ അതില്‍ യാതൊരു തെറ്റും കാണുന്നില്ലാ എന്നു മാത്രമല്ല അത്‌ ഒരംഗീകാരമായും കാണുന്നുണ്ട്‌. ഈ സംസ്‌കാരം നാം പാശ്‌ചാത്യരില്‍ നിന്ന്‌ കണ്ടു പഠിച്ചു വരുന്നതേയുള്ളൂ. അതേ അര്‍ഥത്തില്‍ നാം കാണുന്നില്ല. അതാണു സത്യം. ദിലീപ്‌ നായകനായുള്ള MY ബോസ്‌ സിനിമയില്‍ അതിലെ നായികയായ വിദേശത്തു പഠിച്ചു വളര്‍ന്ന മമ്‌ത കേരളത്തിലെത്തിയപ്പോള്‍ ദിലീപിന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ ആശ്‌ളേഷിച്ചുകൊണ്ട്‌ ചുംബ നം നല്‍കുന്ന ഒരു രംഗമുണ്ട്‌. പിന്നീടു കാണുന്നത്‌ ആളുകളുടെ ഒരു നീണ്ട നിരയാണ്‌, മമ്‌തയില്‍ നിന്ന്‌ ചുംബനം കിട്ടാന്‍.

ഇത്‌ ഒരു സിനിമയിലെ സംഭവമാണെങ്കിലും അതാണു സത്യം. കേരളത്തില്‍ ഇതൊക്കെ സാര്‍വത്രീകമാകണമെങ്കില്‍ അതിനു കാലം കുറെയെടുക്കും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ ബ്രിട്ടനില്‍ മുലയൂട്ടല്‍ സമരം നടക്കുകയുണ്ടായി. ലണ്ടനിലെ പ്രശസ്‌തമായ ആഡംബര ഹോട്ടലിനു മുമ്പിലായിരുന്നു സമരം അരങ്ങേറിയത്‌. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ഹോട്ടലിലെ റസ്റ്റോറന്റില്‍ ഇരുന്ന്‌ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്‌ത്രീയുടെ കുഞ്ഞ്‌ കരയുകയുണ്ടായി. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ആ സ്‌ത്രീ റസ്റ്റോറന്റിലിരുന്ന്‌ കുഞ്ഞിനെ മുലയൂട്ടി. ഇതു കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ഒരു നാപ്‌കിന്‍കൊണ്ട്‌ കുഞ്ഞിന്റെ മുഖം മൂടണമെന്ന്‌ ആ വശ്യപ്പെട്ടു. എന്നാല്‍ ഒരു വനിതയെന്ന നിലയില്‍ അതു തന്റെ അവകാശത്തിന്റെ ലംഘനമാണെന്ന്‌ നറഞ്ഞ്‌ ലൂയിസ്‌ എന്ന ആ സ്‌തീ അവരുടെ ആവശ്യം നിരാകരിച്ചു. ലൂയിസിനെ ജീവനക്കാല്‍ റസ്റ്റോറന്റില്‍ നിന്ന്‌ ഇറക്കി വിട്ടു. അതില്‍ പ്രതിഷേധിച്ചാണ്‌ അമ്മമാര്‍ ഹോട്ടലിനു മുമ്പില്‍ മുലയൂട്ടല്‍ സമരം നടത്തിയത്‌. യാഥാസ്‌ഥിതികര്‍ അതില്‍ തെറ്റു കാണുമ്പോള്‍ സ്വതന്ത്രപ്രേമികള്‍ അതില്‍ ന്യാം കാണും. ഒരു കുഞ്ഞിനു മുലയൂട്ടാന്‍ ഒരു അമ്മയ്‌ക്ക്‌ ആരുടെയും അനുവാദം വേണ്ട. എന്നാല്‍ അതു സ്വകാര്യമാകണമെന്നു മാത്രം. അതു പരസ്യമായി ചെയ്യുമ്പോള്‍ കാണന്നവരില്‍ പല ചിന്താഗതികള്‍ ആണ്‌ ഉണ്ടാകുന്നത്‌. ഇത്‌ ഒരു ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും കേരളത്തില്‍ ചുംബന സമരം ഒരു പരിധി വരെയേ ന്യായീകരിക്കാന്‍ സാധിക്കൂ. ഒരാള്‍ മറ്റൊരാളെ ചുംബിക്കുന്നതുകൊണ്ട്‌ മല ഇടിഞ്ഞു വീഴുകയും മറ്റുമില്ല. എന്നാല്‍ അതു പ്രതികാരത്തിനായി ചെയ്യുമ്പോള്‍ അവിടെ പ്രതിഷേധം ഉണ്ടാകും. ആ പ്രതിഷേധവും പ്രതികാരവും ക്രമസമാധാന നിലയെപ്പോലും തകര്‍ക്കും. അതാണ്‌ കേ്‌ളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത്‌.

ബ്രിട്ടനില്‍ നടന്ന മുലയൂട്ടല്‍ സമരം കാണാന്‍ അവിടെ വന്‍ ജനം തടിച്ചു കൂടിയില്ല. കേരളത്തിലായിരുന്നെങ്കില്‍ കാസര്‍ഗോഡുമുതല്‍ പാറശാലവരെയുള്ള മലയാളികള്‍ അവിടെ തടിച്ചു കൂടിയേനേ. അതാണു പാശ്‌ചാത്യരും മലയാളികളും തമ്മിലുള്ള അന്തരം. ആ വ്യത്യാസം മനസിലാക്കാന്‍ ശ്രമിക്കണം. കേരളത്തിലാണ്‌ ഏറ്റവുമധികം കാമാര്‍ത്തന്മാരും ഞരമ്പുരോഗികളും എള്ളതെന്നാണ്‌ പല സംഭവങ്ങളില്‍ കൂടിയും തോന്നിപ്പോകാറുള്ളത്‌. ഭൂമിയിലേക്കു പിറന്നു വീഴുന്ന പെണ്‍കുഞ്ഞിനെപ്പോലും കഴുകന്‍ കണ്ണുമായി കാണുന്ന കേരളത്തില്‍ ഇത്തരം സമരങ്ങളൊക്കെ നടക്കുമ്പോള്‍ അവരുടെ വിളയാട്ടമായിരിക്കും നടക്കുക. അപ്പോള്‍ അവിടെ പാടില്ലാത്തതു പലതും നടന്നെന്നിരിക്കും. അതു പല പ്രശ്‌നങ്ങളും സൃഷ്‌ടിക്കും എന്നതു സംശയമില്ലാത്ത കാര്യമാണ്‌. ചുംബന സമരത്തിന്റെ തുടക്കം കഴിഞ്ഞുള്ള ദിവസങ്ങളില്‍ അത്തരത്തില്‍ പലതും നടന്നതായി പറയപ്പെടുന്നു. അതായത്‌ സമരത്തിന്റെ മറവല്‍ മറ്റു പലതും. തുടക്കത്തില്‍ പ്രതിഷേധമായി തുടങ്ങിയ ചുംബന സമരം പൊതു ജനങ്ങളുടെ കൂടി എതിര്‍പ്പിനു കാരണമായതു അതുകൊണ്ടാകാം.

ചുംബന സമരത്തെ പിന്തുണയ്‌ക്കുന്നവരാരും തങ്ങളുടെ ഭാര്യമാരെയോ മക്കളെയോ സഹോദരിമാരെയോ ചുംബന സമരത്തില്‍ പങ്കെടുത്തു വരൂ എന്ന്‌ പറഞ്ഞ്‌ തെരുവല്‍ ഇറക്കി വിടാറില്ല. ആരാന്റെ അമ്മയ്‌ക്ക്‌ ഭ്രാന്തു വന്നാല്‍ കണ്ടു നില്‍ക്കാന്‍ നല്ല ആവേശമെന്നപോലെ യാണ്‌. സ്വന്തം ഭാര്യയെയോ മക്കളെയോ ആരെങ്കിലും നോക്കിയാല്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാളിയാണ്‌ ഇപ്പോഴും കേരളത്തിലുള്ളത്‌. ആദര്‍ശം പറയാന്‍ ആര്‍ക്കും കഴിയും. അതു പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ വളരെ പ്രയാസമാണെന്നു കൂടി ഒര്‍ക്കുന്നതു നന്ന്‌.

ഇഷ്‌ടപ്പെട്ടവരെ ചുംബിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്‌. അതു സ്വകാര്യതയില്‍ മാത്രമാകണം. അതിനു തടസം നില്‍ക്കുമ്പോള്‍ പ്രതിഷേധിക്കാം. മാന്യമായി അതിനപ്പുറം അതു പോയാല്‍ അവിടെ പ്രശ്‌നങ്ങള്‍ സംജാതമാകും. ഈ സത്യം മനസിലാക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പ്രശ്‌നങ്ങള്‍ക്കു സാധ്യതയില്ല. ഏതു സമരത്തേയും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന സത്യം സദാചാര പ്രവര്‍ത്തകരെന്ന പകല്‍ മാന്യന്മാരും അറിഞ്ഞിരിക്കുന്നതു നന്ന്‌. ഒരാള്‍ മറ്റൊരാളെ ഒന്നു ചുംബിച്ചാല്‍ ലോകം കീഴ്‌മേല്‍ മറിയില്ലെന്നും ഈ സദാചാരപ്രവര്‍ത്തകര്‍ മനസിലാക്കണം. ചലച്ചിത്ര സംവിധായകന്‍ ര
ജിത്ത്‌ കേരളത്തിലെ യുവജനങ്ങളോടു ചോദിച്ച ഒരു ചോദ്യം ഏറെ പ്രസക്‌തമാണ്‌. കേരളത്തിലെ യുവജനങ്ങളുടെ ആത്യന്തിക പ്രശ്‌നങ്ങള്‍ ആലിംഗനത്തിലും ചുംബനത്തിലും മാത്രമായിട്ടാണോ ഒതുങ്ങുന്നതെന്ന്‌? ആലിംഗനവും ചുംബനവും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഊഷ്‌മാവ്‌ പകരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്‌. ആ അവകാശത്തിനു വേണ്ടിയുള്ള സമരം നല്ലതു തന്നെ. എന്നാല്‍ ഇവ മാത്രമാണോ നാം ഇന്നു നേരിടേണ്ട പ്രധാന പ്രശ്‌നങ്ങള്‍. നമ്മുടെ പാരിസ്‌ഥിതികമായ പ്രശ്‌നങ്ങളില്‍ എത്ര യുവ ജനങ്ങള്‍ ഇടപെടുന്നുണ്ട്‌. നമ്മുടെ വിദ്യാലയങ്ങള്‍ മയക്കു മരുന്നിന്റെ കേന്ദ്രങ്ങളായി മാറുന്നു. പരിസര മലിനീകരണം നാടിനെ എത്രമാത്രം കാര്‍ന്നു തിന്നുന്നു. അഴിമതി അക്രമ രാഷ്‌ട്രീയ അരാജകത്വം, എന്തിന്‌ സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്‌ഥ പോലുമാണ്‌. ഇതിനെതിരെ പോരാടാണ്‌ യുവജനങ്ങള്‍ രംഗത്തു വരേണ്ടത്‌. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം യുവജനങ്ങള്‍. അവരാണ്‌ നാടിന്റെ മുതല്‍ക്കൂട്ട്‌.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
കേരള ചുംബന സമരവും പ്രതികാരവും അതിന്റെ പ്രത്യാഘാതങ്ങളും (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
A.C.George 2014-12-31 20:03:02
Dear Blesson, Very nice article, for the appropriate time and date of this new year time. Congratulations. This is a time for kiss of contest, kiss pof protest, kiss of love, kiss of affection etc.. etc. Also nice time to watch kissing instances. Any way the word Kissing head lines in 2014. Now the end of the year you made another head line for welcoming 2015.
Congratulations to Blesson Houston, my neighbour here in Houston. Congratulations to emalaylee team. Happy new year.
Ninan Mathulla 2015-01-01 04:15:17
Very good article, and it is a balanced approach. Expression of love appropriately need to be encouraged. Two people expressing it publicly if it is not a protest, better to look the other way instead of staring at it. As Blesson said the energy of youth need to be directed to constructive society building projects, and involvement in the community.
ചുള്ളൻ 2015-01-01 11:08:52
പശും ചത്തു മോരിലെ പുളീം പോയി എന്നിട്ടും തലയിൽ മുടിയില്ലാത്തവന്മാർക്കും മുടി നരച്ചും തൊലി ച്ചുങ്ങീം പല്ലുപോയവന്മാരും, മുടി കറുപ്പിച്ചു അഴകിയ രാവണ വേഷംകെട്ടി ചുംമ്പനത്തെ ഇങ്ങനെ മൂപ്പിച്ചു കൊണ്ടിരിക്കുവാ. ചുംമ്പനം എന്ന് കേട്ടപ്പോൾ ദൈവ ചിന്ത വിട്ടു മാത്തുള്ള അങ്ങോട്ട്‌ കേറി. ചുംമ്പനത്തെക്കുറിച്ച് നിങ്ങൾ കിളവന്മാർ വിട്ടെരു അത് ഞങ്ങൾ ചുറുചുറുക്കുള്ള ഞങ്ങൾക്ക് വിട്ടേര്. ഓക്കെ .ച
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക