Image

ലക്ഷ്‌മണരേഖ (കവിത: തമ്പി ആന്റണി)

Published on 01 January, 2015
ലക്ഷ്‌മണരേഖ (കവിത: തമ്പി ആന്റണി)
സ്‌ത്രീക്കും പുരുഷനുമിടയില്‍
ലക്ഷ്‌മണരേഖ വരച്ചത്‌
പുരുഷനാണ്‌ ..
അതിനുള്ള അധികാരം
അവര്‍ക്കു കൊടുത്തതും
വരക്കപ്പുറത്ത്‌ നില്‍ക്കണമെന്ന്‌
ആജ്ഞാപിച്ചതും
അതെ പുരുഷന്‍ തന്നെയാണ്‌
ഇനിയിപ്പം ആ വരച്ച വര
മായിക്കാനുള്ള അധികാരം
ആര്‍ക്കു കൊടുക്കും
ഇപ്പോഴുള്ള ആള്‍ദൈവങ്ങള്‍ക്കും
ഒറിജിനല്‍ `നയന്‍ വണ്ണ്‌ സിക്‌സ്‌ '
ദൈവങ്ങള്‍ക്കുപോലും
അതിന്‌ കഴിയുമെന്ന്‌
ആരും കരുതുന്നതുമില്ല
ലക്ഷ്‌മണരേഖ (കവിത: തമ്പി ആന്റണി)
Join WhatsApp News
വായനക്കാരൻ 2015-01-02 06:57:18
കവിതെ രക്ഷിക്കേണ്ട 
       ലക്ഷ്മണ രേഖക്കുള്ളിൽ 
കടക്കാൻ കാവ്യാംഗനാ 
       കടാക്ഷം കിട്ടീടണം.
വിദ്യാധരൻ 2015-01-02 08:43:11

ലക്ഷ്മണ രേഖ കാണാൻ 
                       കണ്ണുകൾ നഷ്ടപെട്ട 
ക്സ്മലർ ബലാൽസംഗം 
                        ചെയ്യുന്നു കാവ്യാംഗനെ 
തൂലിക മുനകൊണ്ട് കു-
                        ത്തുന്നു കീറീടുന്നു 
ചേലകൾ വലിച്ചവർ 
                         കീറിയാർത്തീടുന്നു 
നിറുത്തു നിങ്ങളുടെ 
                          താണ്ഡവ നൃത്തം ഉടൻ 
തുറക്കൂ അകക്കണ്ണ്‍  
                            ലക്ഷ്മണരേഖ കാണാൻ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക