Image

എന്തിനു ശാരികേ (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കളം)

Published on 01 January, 2015
എന്തിനു ശാരികേ (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കളം)
എന്തിനെന്‍ കണ്മുന്നിലിടയ്ക്കിടെ വന്നു
മന്ദസ്മിതത്തിന്‍ ചിത്രം വരച്ചു
പാറിക്കളിക്കുന്നു ചിത്രശലഭത്തെപ്പോല്‍?

എന്തിനെന്‍ മൗനമുദ്രിതമാം ചിത്രത്തിന്‍
മാറാല നീക്കാനെന്നപോല്‍ എന്‍ ഹൃദയ
കവാടത്തിലെത്തി നോക്കുന്നു ഫുല്ല പുഷ്പമായ്?

എന്തിന് ഒരശരീരിയെപ്പോലെ
പുലര്‍കാലവന്ദനത്തിനെന്നോണം വന്നെനിക്കു
മാത്രമറിയുന്ന ഭാഷയിലോരോ പ്രേമസന്ദേശമെഴുതി
എന്നിലാഹഌദം പകരുന്നു?

നിന്നമൃതമൊഴിയും നര്‍മ്മസല്ലാപവും
എനിക്കിഷ്ടമാണെന്ന് നീയറിയും!
നിന്‍ പാതികൂമ്പിയ കണ്ണിലേക്ക് നോക്കി
പ്രണയസുരഭില ഇശല്‍ മൂളാനും
നിന്‍ മന്ദഹാസത്തിന്‍ മധുരമാരി
നിര്‍ന്നിമേഷം നുകരലും
എന്നഭിലഷമാണെന്നും നീയറിയും
നിന്‍മാറില്‍ തലചായ്ചു നിന്‍ ചുടുനിശ്വാസത്തിന്‍
സുഖസൗരഭ്യം മുകര്‍ന്ന് പ്രേമനിര്‍വൃതിയില്‍
ലയിക്കലും നിന്നചുംബിത ചുണ്ടില്‍ ചുംബനം
വര്‍ഷിക്കുന്നുതുമെന്‍ ലഹരിയാണെന്നും നീയറിയും.

നിന്‍ മോഹവലയത്തിലാകര്‍ഷിച്ചു നീയെന്ന
ചൈതന്യത്തെ ഞാനൊരു നിമിഷം തിരയുന്നു…

എന്‍ വരണ്ട മാനസോദ്യാനത്തിലെന്നും
വാടാമലരായി പൂത്തു പരിലസിക്കുന്ന നീയാരാണ്?
ഇന്നലെകളുടെ സുകൃതമോ,
ഇന്നിന്റെ വസന്തോത്സവമോ,
നാളെയുടെ പ്രഭാമുകുളമോ!

Join WhatsApp News
Vivekan 2015-01-01 22:44:45
ഒരു പ്രായത്തിൽ യുവാക്കളുടെ മാനസികാവസ്ഥ ഇത്തരത്തിൽത്തന്നെ യാണെന്ന് പുറകോട്ടു ചിന്തിച്ചപ്പോൾ തോന്നി. അന്നറിയാതെപോയ, അല്ലെങ്കിൽ മനസ്സിലാക്കാതിരുന്ന അതിലെ പൊള്ളത്തരമോർത്തു സ്വയം പരിഹസിച്ചു. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികൾ കണ്‍വട്ടത്തിൽ പെടുമ്പോഴൊക്കെ  അങ്ങനെയൊക്കെ നമ്മളിൽപ്പലരും ധരിച്ചു പോയിട്ടുണ്ടാവാം. ഇപ്പോഴും അത്തരത്തിലുള്ള മഠയ സങ്കല്പങ്ങളും  അനുമാനങ്ങളുമായി അനവധി ചെറുപ്പക്കാർ - സ്ത്രീപുരുഷന്മാർ - സമയം പാഴാക്കുന്നുണ്ടാവും!

എന്നാൽ മനസ്സിലാക്കാനാവാത്ത ഒരു കൂട്ടം അവശേഷിക്കുന്നു. ഇതുപോലൊരു മാനസികാവസ്ഥയിൽ കഴിയുന്ന ഒരാൾക്കേ ഇതുപോലെ അതു വർണ്ണിക്കാനും കഴിയൂ എന്നും തോന്നി. ആരഡേ കവി എന്നറിയാൻ ചിത്രത്തിൽ നോക്കിയപ്പോൾ, ഇദ്ദേഹം ഈ പ്രായം വിട്ട ഒരു 'ചാണ'യാണല്ലോ, എങ്ങനെ ഇയാൾ വളരെ ഭംഗിയായി ഈ കവിത നിർവ്വഹിച്ചിച്ചു, എന്താണതിന്റെ ചേതോ വികരമെന്നു തോന്നിപ്പോയി! 

വിദ്യാധരൻ 2015-01-02 11:12:50
എങ്കിലും നീയെൻ കരത്തിലെത്തിയാലുടൻ 
ആക്രാന്തമാണെനിക്ക് ഓമലെ 
എന്നിലെ മൃഗം തലപൊക്കും 
ദൂരെ നിന്നപ്പോൾ ഞാൻ കണ്ട
തക്കാളിപഴംപ്പോലത്തെ ചൊടികളെ 
കടിച്ചുകീറും 
താമരമോട്ടുപോലുള്ള നിൻ മാറിടം 
കരിമ്പിൻ കാട്ടിലെ ആനപോലെ 
ഞെരിചിടും 
മൃദുലമാം നിൻഅംഗോപാംഗങ്ങളെ 
മാന്തി കീറിടും 
എന്നിട്ട് ഒരു പൂവൻ കോഴിയെപ്പോലെ 
ശീഘ്രമെൻ കാമത്തിന് ശാന്തി കണ്ടിടും 
'ദൂരം മതിപ്പിന്റെ നാരായ വേരെന്നു '
പാടിയ ചങ്ങൻപുഴക്കെൻ കൂപ്പു കയ്യ് . 
വായനക്കാരൻ 2015-01-02 11:30:55
വിവേകൻ, ഈ ശാരിക തങ്ങളുടെ തോളിലേക്ക് ചാഞ്ഞിറാങ്ങാനല്ലേ അമേരിക്കൻ സാഹിത്യകാരന്മാർ ബദ്ധപ്പെടുന്നത്? ശാരികപ്പൈതലിനെത്തേടിയല്ലേ തുഞ്ചൻ‌പറമ്പിലേക്ക് തീർത്ഥയാത്ര നടത്തിയത്?
കാർത്തിയാനി 2015-01-02 17:20:55
vidyaadharan; your are a very good observer. I have watched the Kozhiees many time and they never care about the peda. They want to have sex and then snore and sleep.  I am unsatisfied woman!!  I love you dear and dreaming about meeting you. 
വിദ്യാധരൻ 2015-01-02 21:12:02
"സ്ത്രീ ഹൃദയത്തിനുന്മാദംമുണർത്തുമാ
മോഹനഗോപാംഗ ഭംഗി നുകർന്നവൾ 
കണ്ണെടുക്കാതൊരൗമരോമാഞ്ചമായി 
നിന്നാൾ സലജ്ജം, സകാമം, സവിസ്മയം 
രാജീവ പുഷ്പ ശരങ്ങളേറ്റാദ്യമായ് 
രാമനിൽ മോഹം തുടിച്ചുണർന്നീടവേ 
താടി തടവി ചിരിച്ചു ചൊല്ലി മുനി 
"താടകയെന്ന നിശാചരിയാണവൾ "

ക്ഷമിക്കണം കാർത്തിയാനി നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്താത്തോളം കാലം 
ഞാൻ മുനിയുടെ വാക്കുകൾ അനുസരിച്ചേ പറ്റൂ.

വായനക്കാരൻ 2015-01-03 07:09:44
വിദ്യാധരന്നുടെ കുസൃതികളൊക്കെയും 
നന്നായറിയാവുന്ന കാർത്തിയാനി നീ 
വീണ്ടുമാ ശീഘ്രകാമനുമായൊരു 
സന്ധിയും സ്വപ്നം കണ്ടിരിക്കുന്നുവോ?
Tom Mathews 2015-01-05 08:26:37
Dear Abdul PunnAyurkulam: It is heartening to read your love poem . I want the world to know that romantic feelings are eternal, whether the readership/writer is past the youthful age. My congratulations, Abdul. You are a love-smitten lark. Tom Mathews, New Jersey
വയലാർ 2015-01-05 09:28:05
"പ്രേമം എന്ന നിധിയുംകൊണ്ട് 
ദൈവപുത്രൻ വന്നു 
കുരിശിലേറ്റി മുൾമുടി ചൂടിയ 
കുരുടന്മാർ നമ്മൾ "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക