Image

ആരോഗ്യദായകം ചീര കട്‌ലറ്റ്‌

സുജ സെലിന്‍ Published on 02 January, 2015
ആരോഗ്യദായകം ചീര കട്‌ലറ്റ്‌
പ്രവാസികളുടെ അടുക്കത്തോട്ടത്തില്‍ ധാരാളമായി കാണുന്നതും എപ്പൊഴും ഗ്രോസറി സ്റ്റോറുകളില്‍ വങ്ങവുന്നതുമായ ചീര (സ്‌പീനച്‌) വളരെ സ്വാദുള്ള കട്‌ലറ്റ്‌ ആയി വിരുന്നു ടേബിളില്‍ ഉപയോഗിക്കാം.

ചേരുവകള്‍:

റെഡ്‌ സപീനച്‌ 2 പാക്കറ്റ്‌ (200 ഗ്രാം), സവാള രണ്ടെണ്ണം, പചമുളക്‌ മൂന്നെണ്ണം, ഇഞ്ചി,വെളുത്തുള്ളി പെയ്‌സ്റ്റ്‌ 1/2 സ്‌പൂണ്‍, ഗരം മസാല 1/2റ്റീസ്‌പൂണ്‍ മഞ്ഞള്‍പൊടി 1/4റ്റീസ്‌പൂണ്‍, ഉരുളന്‍ കിഴങ്ങ്‌ ഒരെണ്ണം, വേപ്പില ആവശ്യത്തിന്‌ , മുട്ട രണ്ടെണ്ണം, മല്ലിയില രണ്ട്‌ ഇതള്‍, വെളിച്ചെണ്ണ ആവശ്യത്തിന്‌, ഉപ്പ്‌ പാകത്തിന്‌, ബ്രഡ്‌ക്രംസ്‌ ആവശ്യത്തിന്‌.

തയ്യാറാക്കുന്ന വിധം;

സ്‌പീനച്‌ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ പുഴുങ്ങിയ ശേഷം മിക്‌സ്‌ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ്‌ വേവിച്ച്‌ ഉടക്കുക.ഒരു പാനില്‍ അല്‌പം ഓയില്‍ ഒഴിച്ച്‌ സവാള നല്ലവണ്ണം വഴറ്റി ഇതിലേക്ക്‌ പച്ചമുളക്‌, ഇഞ്ചി വെളുത്തുള്ളിസ്റ്റ്‌,ഗരം മസാല, ഉരുളക്കിഴങ്ങ്‌, പുഴുങ്ങിയ സ്‌പീനച്‌, മല്ലിയില,കറി വേപ്പില എന്നിവ ചേര്‌ത്ത്‌്‌ നന്നായി ഇളക്കുക. വേവ്‌ പാകമായ ശേഷം വാങ്ങിവെച്ച്‌ ചൂടാറുമ്പോള്‍ കട്‌ലറ്റ്‌ ഷേപ്പില്‍ പരത്തുക. പിന്നീട്‌ മുട്ടയിലും ബ്രഡ്‌ക്രംസിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.വളരെ പെട്ടെന്ന്‌ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം ഒന്ന്‌ പരീക്ഷിച്ചു നോക്കൂ.
ആരോഗ്യദായകം ചീര കട്‌ലറ്റ്‌  ആരോഗ്യദായകം ചീര കട്‌ലറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക