Image

തമിഴ്‌നാട്ടില്‍ കളര്‍ ടെലിവിഷന്‍ വിതരണപദ്ധതി റദ്ദാക്കി

Published on 10 June, 2011
തമിഴ്‌നാട്ടില്‍ കളര്‍ ടെലിവിഷന്‍ വിതരണപദ്ധതി റദ്ദാക്കി
ചെന്നൈ: കരുണാനിധി സര്‍ക്കാര്‍ നല്‍കിവന്ന സൗജന്യ കളര്‍ ടെലിവിഷന്‍ വിതരണപദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ഡി.എം.കെയുടെ ഭരണകാലത്ത്‌ 1.64 കോടി കളര്‍ ടി.വി വിതരണം ചെയ്‌തിട്ടുണ്ട്‌. കിട്ടാത്തവര്‍ക്ക്‌ നല്‍കാനായി പത്തുലക്ഷം ടി.വി.ക്കു കൂടി ഡി.എം.കെ സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. ഇതില്‍ ഇനിയും കിട്ടിയിട്ടില്ലാത്ത 7,48,000 ടെലിവിഷനുകള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായും പൊതുജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കരുതിവെച്ചിട്ടുള്ള 1,27,000 ടി.വി.കള്‍ സര്‍ക്കാര്‍ സ്‌കൂള്‍, ഗവ. ആശുപത്രി, അങ്കണവാടി, അഗതിമന്ദിരം, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക്‌ നല്‍കുമെന്നും ജയലളിത നിയമസഭയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക