Image

മുല്ലപ്പെരിയാറില്‍ 34 സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി: പെറ്റീഷ്യന്‍സ്‌ കമ്മറ്റി

Published on 20 December, 2011
മുല്ലപ്പെരിയാറില്‍ 34 സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി: പെറ്റീഷ്യന്‍സ്‌ കമ്മറ്റി
കട്ടപ്പന: മുല്ലപ്പെരിയാര്‍ ഡാമില്‍ 34 സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തിയെന്ന്‌ നിയമസഭാ പെറ്റീഷ്യന്‍സ്‌ കമ്മറ്റി വ്യക്തമാക്കി. ഉന്നതാധികാര സമതി അണക്കെട്ടില്‍ ശരിയായരീതിയില്‍ പരിശോധന നടത്തിയോയെന്ന്‌ സംശയമുണ്ടെന്നും കമ്മറ്റിയംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

തോമസ്‌ ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്‌ അണക്കെട്ട്‌ സന്ദര്‍ശിച്ചതിനുശേഷം സമിതി അംഗങ്ങള്‍ അറിയിച്ചതാണിത്‌. പീരുമേട്‌ ഗസ്റ്റ്‌ ഹൗസില്‍ ജലവിഭവ വകുപ്പിലെയും മറ്റ്‌ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക