Image

ലോക്‌പാല്‍ ബില്ലിന്റെ കരട്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

Published on 20 December, 2011
ലോക്‌പാല്‍ ബില്ലിന്റെ കരട്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്ലിന്റെ കരട്‌ രൂപത്തിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ചില ഉപാധികളോടെ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ല. ചൊവ്വാഴ്‌ച പധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്‌ കരടുരൂപത്തിന്‌ അംഗീകാരം നല്‍കിയത്‌.

ലോക്‌പാലിന്റെ അന്തിമരൂപം തയ്യാറാക്കാന്‍ പി. ചിദംബരം, കപില്‍ സിബല്‍, വി. നാരായണസ്വാമി, സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നീ മന്ത്രിമാരാണ്‌ തിങ്കളാഴ്‌ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ബില്‍ സംബന്ധിച്ച്‌ സമവായമായില്ല.

ചൊവ്വാഴ്‌ച ചേര്‍ന്ന സി.ബി.ഐ. തലവനെ നിയമിക്കുന്നതു സംബന്ധിച്ചാണ്‌ മുതിര്‍ന്ന മന്ത്രിമാര്‍ തമ്മില്‍ യോജിപ്പുണ്ടായില്ല.

ലോക്‌സഭയുടെ ഉപദേശക സമിതി ബുധനാഴ്‌ച യോഗം ചേര്‍ന്ന്‌ ബില്ലെന്ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക