Image

ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനച്ചടങ്ങ് !

വേണുഗോപാലന്‍ കോക്കോടന്‍ Published on 12 January, 2015
ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനച്ചടങ്ങ് !
[താഴെ രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മാത്രം വീക്ഷണങ്ങളും ചിന്തകളുമാണ്. ഇതൊന്നും ആരെയും വിശ്വസിപ്പിക്കാനോ അവമതിക്കാനോ എഴുതിയതല്ല. വായിക്കുന്നവരെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. എതിരഭിപ്രായക്കാര്‍ ഇനി എന്റെ കൈ വെട്ടിക്കളയരുത്. അഭിപ്രായം പറയുന്നവര്‍, പൂര്‍ണ്ണമായും ഈര്‍ഷ്യ തോന്നാതെ വായിച്ചിട്ട് മാത്രം അപ്രകാരം ചെയ്യുക. ]

ഇപ്പോള്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഒരു വലിയ പ്രശ്‌നമാണ് മത പരിവര്‍ത്തനം. അത് കേട്ടാല്‍ തോന്നും ഈ 'മത പരിവര്‍ത്തനം' എന്നത് ഈയ്യടുത്തെങ്ങാനും പൊട്ടിമുളച്ച എന്തോ ഒരു പുതിയ സംഭവമാണെന്ന്! പക്ഷേ ഈയ്യൊരു കുറിപ്പെഴുതാന്‍ പ്രേരകമായത്, ഹിന്ദുക്കളായി പരിവര്‍ത്തനമോ പരാവര്‍ത്തനമോ 'ഘര്‍ വാപസി'യോ ചെയ്യാന്‍ എന്തൊക്കെയോ ചടങ്ങുകള്‍ ഉണ്ടെന്നറിഞ്ഞപ്പോഴാണ്.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നടക്കുന്ന ഒരു സംഭവമാണ് മതപരിവര്‍ത്തനം. പ്രത്യേകിച്ച് ഒരു മതമില്ലാതിരുന്ന ഭാരതീയരെ, മതത്തിന് ഒരു പേരില്ലാതിരുന്ന ഭാരതീയരെ, ഒരു മതത്തിന്റെ പേരിലും സംഘടിതരല്ലാതിരുന്ന ഭാരതീയരെ അന്യദേശങ്ങളില്‍ നിന്ന് കടന്നുവന്ന സംഘടിത മതപൗരോഹിത്യം, പ്രീണിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ഇവിടെ നിലനിന്നു പോന്ന അനാചാരങ്ങളെ മുതലെടുത്തും കാലങ്ങളായി, ഇന്നും ചെയ്ത് പോരുന്ന ആര്‍ക്കും ഒരു പ്രശ്‌നമല്ലാതിരുന്ന ഒരു അംഗസംഖ്യാ ബലവര്‍ദ്ധന യജ്ഞമാണ് ഇതുവരെയുണ്ടായിരുന്ന മത പരിവര്‍ത്തനം. അങ്ങനെ മതം മാറ്റപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളുമാണ്  ഇന്ന് ഭാരതത്തിലുള്ള ക്രൈസ്തവരും മുസ്ലീമുകളും മറ്റു മതസ്ഥരും. അല്ലാതെ ഭാരതത്തിലുള്ളവരെ ഒന്നടങ്കം വകവരുത്തി (റെഡ് ഇന്ത്യന്‍സി'നെ യൂറോപ്യന്മാര്‍ കൂട്ടക്കൊല ചെയ്ത് അമേരിക്കയില്‍ വംശവര്‍ദ്ധന നടത്തിയത് പോലെ) സ്വയം പെറ്റുപെരുകിയതല്ല. ഈ കാരണങ്ങള്‍ കൊണ്ടു മാത്രം ഇന്ന് ഭാരതത്തില്‍ വസിക്കുന്ന തൊണ്ണൂറ്റൊന്‍പത്  ശതമാനം പേരുടെയും പൂര്‍വ്വികര്‍ മതമില്ലാത്തവരോ അല്ലെങ്കില്‍ ഹിന്ദുക്കളോ ആയിരുന്നു എന്ന് അസന്നിഗ്ദ്ധം പറയാം.

പക്ഷേ അന്ന് മതമില്ലാതിരുന്ന/ മതം മാറാതിരുന്ന പാശ്ചാത്യരില്‍ നിന്നും വളരെ വ്യത്യസ്തമായ ജീവിത ശൈലി പിന്തുടര്‍ന്നിരുന്ന ആ ഭാരതീയര്‍ ഇന്ന് 'ഹിന്ദുക്കള്‍' ആയി. കാരണം അവരെ പുറത്ത് നിന്ന് വന്നവര്‍ അങ്ങനെയാണ് വിളിച്ചിരുന്നത് (അമേരിക്കയിലെ 'റെഡ് ഇന്ത്യന്‍സി'നെ ആ പേരില്‍ അറിയപ്പെടുന്ന പോലെ  കൊളംബസ് ആയിരുന്നല്ലോ, അവരുപോലും അറിയാതെ അവര്‍ക്കാ പേര് ചാര്‍ത്തിക്കൊടുത്തത്). ആ ഹിന്ദുക്കള്‍ പെറ്റ് പെരുകി ഇന്നത്തെ ഹിന്ദു സമൂഹം ഉണ്ടായി. ശങ്കരാചാര്യരുടെ കാലത്ത് ഇതര ഭാരതീയ മതങ്ങളിലേക്കും (ബുദ്ധ  ജൈന  സിക്ക്) മതപരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഹിന്ദുക്കള്‍ക്ക്, അദ്ദേഹത്തിന്റെ 'അദ്വൈതസിദ്ധാന്ത'ഫലമായി (ദൈവം ഒന്നേയുള്ളൂ  മറ്റ് ദൈവങ്ങളും ദേവതകളും ഒക്കെ ദൈവത്തിന്റെ വെറും ഭാവങ്ങളാണ് എന്ന സിദ്ധാന്തം. ഹിന്ദു എന്ന് പറയുന്നവരില്‍ത്തന്നെ കുറേപേര്‍ക്ക് ഇതറിയില്ലെന്നതും ഒരു സത്യം)  ഒരു പുതിയ നവോത്ഥാനം ഉണ്ടായി. ശങ്കരാചാര്യരാണ് നാലു ദിക്കിലും നാല് മഠങ്ങള്‍ സ്ഥാപിച്ച്, ഹിന്ദുക്കളെ ഒരു കേന്ദ്രീകൃത ശൃംഖലയുടെ കീഴെക്കൊണ്ടുവരാന്‍ ഒരു ശ്രമം ആദ്യമായി നടത്തിയതെന്ന് തോന്നുന്നു. എന്നിരുന്നാലും 'ഹിന്ദുക്കള്‍' ആത്യന്തികമായി ഒരു കേന്ദ്രീകൃത സംവിധാനത്തിലും അണിചേര്‍ന്നില്ല. ആ സ്വാതന്ത്ര്യം മൂലമുണ്ടായ ഏകോപനമില്ലയ്മയെയും  'അതിഥി ദേവോ ഭവഃ', 'വസുധൈവ കുടുംബകം' എന്നിവയില്‍ വിശ്വസിച്ച് കൊണ്ട് പുറത്തുനിന്നു വന്നവരെ സ്വീകരിച്ചാനയിച്ചതിനെയും മുതലെടുത്താണ് മറ്റുള്ള നാട്ടുകാര്‍ ഇവിടെ കാലുകുത്തി  അധീശത്വം സ്ഥാപിച്ചെടുത്തത്.

ഭാരതത്തിലാകമാനം, പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് 'ഹിന്ദു'ക്കള്‍ ജീവിച്ചുപോന്നു.  വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും മഹാഭാരതവും (അതിലൂടെ ഭഗവദ്ഗീതയും), രാമായണവും മഹാഭാഗവതവും  മറ്റ് പുരാണങ്ങളുമൊക്കെ ആധാരമാക്കിക്കൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു ജീവിത രീതിയായിരുന്നു ഓരോ 'ഹിന്ദു'വും പുലര്‍ത്തിവന്നിരുന്നത്. കാലങ്ങള്‍ കൊണ്ട് തൊഴിലിനേയും മറ്റും ആധാരമാക്കി ജാതികളും ഉപജാതികളും വര്‍ണ്ണങ്ങളും ആഭിജാത്യമുള്ളവരും ആഭിജാത്യമില്ലാത്തവരും ഒക്കെയായി അധികാര സ്വാര്‍ത്ഥ ലാഭേച്ഛികളായ   ബ്രാഹ്മണ പൌരോഹിത്യവും രാജാധികാരികളും ജനങ്ങളെ തരം തിരിച്ച് അടക്കി ഭരിക്കാന്‍ തുടങ്ങി. മേല്‌ക്കോയ്മ നിലനിര്‍ത്തുവാന്‍ പല പല ചട്ടങ്ങള്‍ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കിയതിന്റെയും ഫലമായി കുറേ ആചാരങ്ങളും അനാചാരങ്ങളും ഉണ്ടാക്കപ്പെടുകയുണ്ടായി. ദൈവങ്ങളുടെയും ദൈവങ്ങളുണ്ടാക്കുന്ന അനന്തരഫലങ്ങളുടെയും പേരില്‍ ഭീതിയുളവാക്കി ചോദ്യം ചെയ്യപ്പെടലുകള്‍ നിഷ്‌ക്രിയമാക്കാന്‍ ശ്രമങ്ങളുണ്ടായി, ബലപ്രയോഗങ്ങളുണ്ടായി. ഈ അവസ്ഥയെ മുതലെടുത്ത് കച്ചവടത്തിന് വന്നവരും കൊള്ളയടിക്കാന്‍ വന്നവരും, അല്ലാതെ വന്നവരും അവരവരുടെ മതപ്രചരണങ്ങളില്‍ കൂടുതല്‍ സജീവമായി.

ഈയ്യടുത്തകാലം വരെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ മതങ്ങളെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷങ്ങളാണ് കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.  മതങ്ങള്‍ മുഴുവന്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മതവും അതിനോടനുബന്ധിച്ച ഭക്തിയും മാറിയിരിക്കുന്നു. മതങ്ങളിലൂടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇല്ലാത്ത മതനിയമങ്ങള്‍ പറഞ്ഞ് കൊലപാതകങ്ങള്‍ നടത്തുന്നു. യേശുക്രിസ്തു ബൈബിള്‍ നിയമങ്ങള്‍ എഴുതിയിട്ടില്ല. യേശുക്രിസ്തുവിന്റെ പേരില്‍ അദ്ദേഹത്തെ ഉപയോഗിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരാണ് ബൈബിള്‍ ഉണ്ടാക്കിയത്. മുഹമ്മദ് നബി ഖുറാന്‍ എഴുതിയിട്ടില്ല. അദ്ദേഹം ശരീഅ നിയമാവലിയും എഴുതിയിട്ടില്ല.  എന്നാല്‍ ഇന്ന് അദ്ദേഹം പറഞ്ഞു എന്നപേരില്‍ എന്തെല്ലാം കൊള്ളരുതായ്മകളാണ് ലോകത്താകമാനം നടക്കുന്നത്? രണ്ടു പേരും നല്ല നല്ല കാര്യങ്ങള്‍ അരുളിച്ചെയ്തവരാണ്, മനുഷ്യരെ നന്നാക്കാന്‍ ശ്രമിച്ചവരാണ്. പക്ഷേ അവരുടെ പേരില്‍ മതങ്ങള്‍ ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദുക്കള്‍ക്ക് ഒരു സ്ഥാപകനില്ല, അതുകൊണ്ട് തന്നെ ബൈബിള്‍ പോലെയോ, ഖുറാന്‍ പോലെയോ ഉള്ള ഒരു മതഗ്രന്ഥവുമില്ല. പക്ഷേ മറ്റുള്ള മതങ്ങളെ അനുകരിച്ച് ഹിന്ദുക്കളും (അവരുടെ അഭിനവ സംരക്ഷകര്‍) മഹാഭാരതത്തിന്റെ ഒരു ഭാഗമായ ഭഗവദ്ഗീത അവരുടെ   മതഗ്രന്ഥമായി അംഗീകരിച്ചു. കൃഷ്ണഭഗവാന്റെ അരുളപ്പാടുകളാണ് ഗീതയിലെന്ന് പറയുന്നെങ്കിലും അതിനൊന്നും ഒരു സ്ഥിരീകരണവുമില്ല. ഈ വക ഗ്രന്ഥങ്ങളിലെ കാര്യങ്ങളെ ചോദ്യം ചെയ്യുക എന്ന് മരണതുല്യമാണ്. ഈ ഗ്രന്ഥങ്ങളില്‍ കുറേയേറെ നല്ല കാര്യങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല.

ഹിന്ദുക്കളില്‍ വിഗ്രഹാരാധനയാണോ നടക്കുന്നത്? അദ്വൈതസിദ്ധാന്തപ്രകാരം അവരും ഒറ്റ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നത്. വിഗ്രഹം അവര്‍ക്ക് ഒരു എകാഗ്രതാ സൂത്രം മാത്രമാണ്. എന്നാല്‍ വിഗ്രഹാരാധനയെ നഖശിഖാന്തം എതിര്‍ക്കുന്നവരും കാലക്രമേണ മറ്റൊരു രൂപത്തില്‍ വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുന്നു. വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാ മാതാവും, ചാവറയച്ചനും വിഗ്രഹങ്ങള്‍ ഉണ്ടാകുന്നു, പള്ളികളുണ്ടാകുന്നു, അവര്‍ക്ക് ഭണ്ഡാരങ്ങളുണ്ടാകുന്നു. പലസ്ഥലങ്ങളിലും മെക്കാ പള്ളിയുടെ ചിത്രങ്ങള്‍ സ്ഥാപിതമാകുന്നു. ഹിന്ദുക്കളില്‍ വിഗ്രഹാരാധനയും കഴിഞ്ഞ് വ്യക്തിപൂജയിലേക്കും കാര്യങ്ങള്‍ കടന്നിരിക്കുന്നു. അരമനകളിലെ ശീതീകരണമുറികളില്‍ കഴിഞ്ഞ് അരുളപ്പാടുകള്‍ നടത്തുന്ന ആള്‍ദൈവങ്ങളുടെ കുത്തൊഴുക്ക് തന്നെ ഇന്ന് കാണാവുന്നതാണ്.

വര്‍ണ്ണങ്ങളും ഉപജാതികളുമൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. കേരളത്തില്‍ മാത്രമെടുത്താല്‍ പതിനഞ്ചോളം ക്രിസ്ത്യന്‍ വിഭാഗങ്ങളുണ്ട്. മുസ്ലീമുകള്‍ക്കിടയിലും അവാന്തരവിഭാഗങ്ങളുണ്ട്. രണ്ട് സഹസ്രാബ്ദങ്ങള്‍ മാത്രം പ്രായമുള്ളത് കൊണ്ട് 'ഹിന്ദു'ക്കളെ അപേക്ഷിച്ച് തുലോം കുറവാണെന്ന് മാത്രം. 'ഹിന്ദു'ക്കളിലേത് പോലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിക്കുകയോ പള്ളികളില്‍ പോകുകയോ പോലും ചെയ്യില്ല, എന്നാലും അവരെല്ലാവരും ക്രിസ്ത്യാനികളാണ്. അവരില്‍ത്തന്നെ ഒരു വിഭാഗത്തിലെ ഒരു ഭിഷഗ്വരന്റെ ഭിഷഗ്വരനായ മകന്‍ അതേ വിഭാഗത്തില്‍പ്പെട്ട ഒരു ക്ഷുരകന്റെ 'ഭിഷഗ്വര'യായ മകളെ കല്യാണം കഴിക്കില്ല. അതാണ് ആത്യന്തികമായിട്ടുള്ള ജാതി  വ്യവസ്ഥ. അത് എല്ലാ മനുഷ്യ വിഭാഗങ്ങളിലുമുണ്ട്. എല്ലാ മതങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്.  എന്നാലും ഓരോ വിഭാഗവും അവരവരുടെ രീതികളെപ്പറ്റി മതിപ്പുള്ളവരും മറ്റുള്ളവരുടെ രീതികളോട് നിന്ദയും കാട്ടും. ഈത്തരം വിഭാഗങ്ങളുണ്ടാകുന്നത് ഒരുകൂട്ടം ആളുകളുടെ പ്രമാണിയുടെ വികാരവിചാരങ്ങളെ മറ്റൊരു പ്രമാണി അംഗീകരിക്കാതിരിക്കുമ്പോഴാണ് എന്ന സത്യം,  പ്രമാണിമാരായ നേതാക്കളുടെ ഉദ്‌ഘോഷണങ്ങള്‍ യാതൊരു ചിന്തയും ലവലേശം കൂടാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായിവര്‍ഗ്ഗം മനസ്സിലാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ പ്രമാണിമാരുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു, അത് സ്പര്‍ദ്ധകള്‍ക്ക് ആക്കം കൂട്ടുന്നു, അനുയായിവൃന്ദം ബലിയാടുകളാകുന്നു. ഓരോ പ്രമാണിമാരും അവരവരുടെ കൂടെയുള്ള അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളിലൂടെയും 'മതപരിവര്‍ത്തനം' നടത്തുന്നു, പെറ്റുപെരുകാന്‍ ആഹ്വാനം ചെയ്യുന്നു. ഇതൊക്കെക്കൊണ്ടായിരിക്കാം വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ കഷ്ടകാലത്തിന് കല്യാണം കഴിച്ചാല്‍ അതില്‍ ഏതെങ്കിലും ഒരാള്‍ മതം മാറി രക്തം ശുദ്ധീകരിച്ച് ഒരു 'ഗ്രൂപ്പാ'ക്കിത്തീര്‍ക്കുന്നത്. അല്ലെങ്കില്‍ അതില്‍ പിറക്കുന്ന കുട്ടികള്‍ മനുഷ്യക്കുട്ടികളാകില്ലല്ലോ?

അതുപോലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. സ്വന്തം കാര്യം മറച്ചുപിടിച്ചാണ് ഓരോരുത്തരും മറ്റുള്ളവിഭാഗങ്ങളെ പഴിക്കുക്കയും കളിയാക്കുകയും ചെയ്യുക എന്നത് വേറെ കാര്യം. ഹിന്ദുമതത്തില്‍ അനാചാരങ്ങള്‍ക്കെതിരെ പോരാടിയിട്ടുള്ള ഒട്ടേറെ പേരുണ്ട്. ശ്രീ നാരായണഗുരുവും, ചട്ടമ്പി സ്വാമികളും, സ്വാമി വിവേകാനന്ദനും, രാജാറാം മോഹന് റായിയുമൊക്കെ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തില്ലാതാക്കി ജനങ്ങളെ ഉദ്‌ബോധിക്കാന്‍ ശ്രമിച്ചവരാണ്. അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ട് അവരുടെ തല ആരും വെട്ടിക്കളഞ്ഞിട്ടില്ല. പക്ഷേ അവരാരും മതം ഒരു കേന്ദ്രീകൃത സംവിധാനമാക്കി പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞിട്ടില്ല. അവരൊന്നും ഹിന്ദുമതത്തിന്റെ അധിപന്മാരായി സ്വയം ഉയര്‍ത്തിക്കാട്ടിയിരുന്നില്ല, മണിമാളികകളില്‍ വസിച്ചിരുന്നില്ല, ആശ്രമസാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിരുന്നില്ല. മറ്റു മതങ്ങളിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്നവര്‍ പുറംലോകവും കാണുന്നില്ല.

എന്നാല്‍ ഇന്ന് നടക്കുന്നതെന്താണ്? ഹിന്ദു മതത്തിനും ഒരു തരം 'കോര്‍പ്പറേറ്റ്' സ്വഭാവം വരുത്താന്‍ കൊണ്ട് പിടിച്ച ശ്രമം നടക്കുന്നു. കാഞ്ചി മഠമോ പുരി ആശ്രമമോ ഒന്നും ഇടപെടാത്തിടത്ത് രാഷ്ട്രീയ സ്വയംസേവക്  സംഘും വിശ്വഹിന്ദു പരിഷത്തും അശ്രാന്തപരിശ്രമം നടത്തുന്നു. ഇനി അവരാണ് ഒരു 'ഹിന്ദു' എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക.

ഇതിന് ഒരു മറുവശവുമുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഹിന്ദു ഇതര വിഭാഗങ്ങളെ പലതരം 'റിസര്‍വേഷനുകളും' നല്‍കി  'വോട്ട് ബാങ്കു'കളാക്കി വേറിട്ട് നിര്‍ത്തിയിട്ടുണ്ട്. ന്യൂനപക്ഷമാണെങ്കിലും മേല്‍പറഞ്ഞ  'റിസര്‍വേഷന്' വേണ്ടിയും മറ്റ് പ്രഖ്യാപിത അവകാശങ്ങള്‍ക്ക് വേണ്ടിയും ആ മതവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങള്‍ നേടിയെടുക്കുന്നത് ഹിന്ദു സമൂഹം ആശങ്കയോടെയാണ് കാണുന്നത് (റിസര്‍വേഷന്‍ ചില മേഖലകളില്‍ ആവശ്യം തന്നെയാണ്. പക്ഷേ രോഗത്തിന് മരുന്നെന്നപോലെ കാലക്രമേണ അതിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്, അല്ലാതെ കൂട്ടിക്കൊണ്ടിരിക്കുകയല്ല. റിസര്‍വേഷന്‍ കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതിന്നര്‍ത്ഥം രോഗത്തിനല്ല ചികിത്സ എന്നതാണ്). അവര്‍ക്ക് അവകാശങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും മറ്റുള്ളവര്‍ക്ക് മാത്രം അവകാശങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നത് വൈകിയാണെങ്കിലും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ആ ഉണര്‍വ്വിനെയാണ് ഇന്ന് ഹിന്ദു സംഘടനകള്‍ ഉപയോഗിക്കുന്നത്. ഈ കാര്യം മറ്റുള്ള മതങ്ങള്‍ മനസ്സിലാക്കാത്തിടത്തോളം ഇത് തുടര്‍ന്നുകൊണ്ടുമിരിക്കും. കാരണം ഹിന്ദുവിന്റെ ഐക്യത്തിന് വളം വച്ച് കൊടുത്തത് മറ്റുള്ള മതങ്ങളുടെ കൊള്ളരുതായ്മകളും രാഷ്ട്രീയക്കാരുടെ കളികളും തന്നെയാണ്. ഹിന്ദുവിന്റെ അമ്പലങ്ങളിലെ പണം സര്‍ക്കാരെടുക്കുകയും, മറ്റു മതസ്ഥാപനങ്ങളിലെ പണം അതാത് മതങ്ങളെടുക്കുകയും, മറ്റുമതങ്ങളിലെ തീര്‍ത്ഥാടനത്തിന് 'സബ്‌സിഡി' കൊടുക്കുകയും ചെയ്യുമ്പോള്‍ ഏതൊരു 'ഹിന്ദു'വും ഒന്ന് ചിന്തിച്ചു പോകും. 'ടിറ്റ് ഫോര്‍ ടാറ്റ്' എന്ന സങ്കേതം ഉപയോഗിച്ച് ഹിന്ദുക്കളും 'ഘര്‍ വാപസി' നടത്തുമ്പോള്‍ തീര്‍ച്ചയായും പ്രകോപിതരാകുന്നത് ന്യൂനപക്ഷങ്ങളെ ഉപയോഗിച്ച് ജീവിക്കുന്നവരാണ്. ഈയ്യൊരു പ്രകോപനം കൊണ്ടാണ് 'മതപരിവര്‍ത്തനം' ഇന്നൊരു വാര്‍ത്തയാകുന്നത്. ഇനി ഹിന്ദു ഐക്യം ഏതറ്റം വരെ പോകും എന്നതേ ഇനി നോക്കാനുള്ളൂ. ഈ തുറന്നുവിട്ട ഹിന്ദു ഐക്യ ഭൂതത്തെ വീണ്ടും കുപ്പിയിലാക്കാന്‍, പണ്ട് മുക്കുവന്‍ ഉപയോഗിച്ച വിദ്യ തന്നെ ഉപയോഗിക്കേണ്ടിവരും.

ഒരു ഹിന്ദു എങ്ങനെ ആകണം എന്ന് എവിടെയെങ്കിലും ആധികാരികമായി പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും കാണാം. ആര്യസമാജം നടത്തുന്ന ചില ചടങ്ങുകള്‍ക്ക് ശേഷം കൊടുക്കപ്പെടുന്ന സാക്ഷ്യപത്രം ഉപയോഗിച്ച് അഹിന്ദുക്കളെ ഹിന്ദുക്കളാക്കാമെന്നും അവര്‍ക്ക് ക്ഷേത്രപ്രവേശനം ചെയ്യാമെന്നും കേട്ടിട്ടുണ്ട്. എന്താണ് ആ ചടങ്ങില്‍ നടക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല. ക്രിസ്തുമതത്തില്‍ പെട്ട അച്ഛനമ്മമാര്‍ക്ക് ജനിച്ചാലും 'ജ്ഞാനസ്‌നാനം' ചെയ്യിച്ച് confirmation നടന്നാല്‍ മാത്രമേ ഒരാള്‍ ക്രിസ്ത്യാനി ആവുകയുള്ളൂ. ആ സ്‌നാനം കൊണ്ട് എന്താണാവോ ആ ശരീരത്തിലും മനസ്സിലും നടക്കുന്നത്. അതുപോലെ മുസ്ലീംമുകള്‍ക്ക് ചേലാകര്‍മ്മവും മറ്റു ചടങ്ങുകളും ഉണ്ട്; അവയൊക്കെ ചെയ്താല്‍ ആ സമയത്തുള്ള ആത്മാവ് മാറി അത് മുസ്ലീം ആത്മാവായി മാറും! ഗ്രന്ഥസാഹിബിനെ അംഗീകരിച്ച് തലപ്പാവും ക്രിപാണും ധരിച്ചാല്‍ സിക്കുകാരനാവാം. ശ്രീബുദ്ധന്റെ അരുളപ്പാടുകള്‍ അംഗീകരിച്ചാല്‍ ബുദ്ധമതക്കാരനും ജൈനവചനങ്ങള്‍ അംഗീകരിച്ച് ജീവിച്ചാല്‍ ജൈനമതക്കാരനുമാവാം.

മനസ്സുറക്കാത്ത, കളങ്കമില്ലാത്ത കുഞ്ഞു പ്രായത്തില്‍, കുഞ്ഞുങ്ങള്‍ പോലും അറിയാതെയാണ് ഓരോ കുഞ്ഞുങ്ങളും നിര്‍ബന്ധിത മതപഠനത്തിന്റെ പേരില്‍ ഓരോ മതക്കാരാകുന്നത്. അവരില്‍ പുനര്‍വിചിന്തനം പോലും നടക്കാന്‍ കഴിയാത്തതരത്തില്‍ മതത്തിന്റെ വേരുകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി അടിച്ചാഴ്ത്തുന്നു. ഒരോ മതക്കാരന്റെ സൌഹൃദങ്ങളും ബന്ധങ്ങളും കൂട്ടായ്മകളും അതാത് മതത്തില്‍  പെട്ടവരായി മാത്രമാക്കുന്നു. പൌരോഹിത്യം ഈ വക കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. ഇതുപോലെയുള്ള ചടങ്ങുകളാണ് ഇപ്പോള്‍ ഹിന്ദുമതക്കാരും സൃഷ്ടിച്ചെടുക്കുന്നത്. വേദവും മറ്റു ചില സൂക്തങ്ങളും ഉരുവിട്ട് ഗംഗാ ജലം തളിച്ചാല്‍ ഇനി ഏതൊരാള്‍ക്കും ഹിന്ദു രക്തം ഉണ്ടാക്കാന്‍ പറ്റുമായിരിക്കും. ഇനി മാര്‍പാപ്പയെ പോലുള്ള എന്തെങ്കിലും 'സെറ്റപ്പ്' ഹിന്ദുക്കള്‍ ഉണ്ടാക്കുമോ ആവോ?

ഹിന്ദുവായി മതം മാറാതെ യേശുദാസ് ഗുരുവായൂരില്‍ കയറിയാല്‍ ഗുരുവായൂരപ്പന്‍ അവിടെ നിന്ന് ഓടിക്കളയുമോ? സത്യത്തില്‍ ഗുരുവായൂരപ്പന്‍ പണ്ടേ യേശുദാസിന്റെ കൂടെ പോയിക്കാണും. അത് മനസ്സിലാക്കാതെയാണോ യേശുദാസ് വീണ്ടും വീണ്ടും ഗുരുവായൂരമ്പലത്തില്‍ കയറിത്തന്നെ കൃഷ്ണനെ കാണണമെന്ന് ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. വിശ്വസിക്കുന്ന ദൈവത്തിനെ പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തിലോ പള്ളിയിലോ പോകണോ?  കക്കൂസിലിരുന്ന് ദൈവത്തിനെ ഓര്‍ത്തുപോയാല്‍ ദൈവം കോപിക്കുമോ? വിഗ്രഹമില്ലാതെയും ആരാധിച്ചു കൂടെ? മതങ്ങളില്‍ വിശ്വസിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലേ (സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നിട്ടുള്ളവര്‍ മാത്രം ഉത്തരം പറയട്ടെ)? സത്യത്തില്‍ മത ചട്ടക്കൂടുകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

ഹിന്ദുവെന്ന് പറയപ്പെടുന്ന കൂട്ടത്തിലുള്ള / മതത്തിലുള്ള, അതില്‍ മാത്രം സന്നിഹിതമായിട്ടുള്ള ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുന്ന, മത പൗരോഹിത്യം ഇടപെടാത്ത, ചിന്താ സ്വാതന്ത്ര്യമുള്ള ഒരു രീതിയെ നശിപ്പിച്ച്, എന്തിനാണ് അതിനൊരു കാഠിന്യമുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത്? ഈ ലോകത്ത് ജനിക്കുന്നവരൊക്കെയും ഒരു മതവുമില്ലാതെയാണെന്നാണ് എന്റെ സങ്കല്‍പം. നമ്മള്‍ ജീവിച്ചുപോന്ന ആ ജീവിതശൈലി, പൂര്‍ണ്ണമായും സ്വതന്ത്രവും, ചിന്താ സ്വാതന്ത്ര്യവും, കര്‍മ്മ സ്വാതന്ത്ര്യവും തരുന്നതുമായിരുന്നു. അതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്. അതുകൊണ്ട് തന്നെ ആ ജീവിതശൈലി സ്വീകരിക്കുവാന്‍ ഒരു ആരോഹണച്ചടങ്ങിന്റേയോ (ഇതുവരെ ഉണ്ടായിരുന്നില്ല) പരിവര്‍ത്തനച്ചടങ്ങിന്റേയോ ആവശ്യമില്ല.  ഇനി 'ഹിന്ദു'ക്കള്‍ക്കും എല്ലാ തിങ്കളാഴ്ചയും അമ്പലത്തില്‍ പോകണമെന്നും, മാസാമാസം 'ഡൊണേഷന്‍' കൃത്യമായി കിട്ടിക്കൊള്ളണമെന്നുമൊക്കെയുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ നമ്മളൊക്കെ ജനിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. പൗരോഹിത്യം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാന്‍ മൂഡ്ഡന്മാര്‍ക്ക് മാത്രമേ പറ്റൂ.

പിന്നെ വയലാര്‍ രാമവര്‍മ്മ പാടിയത് പോലെ സംഭവിക്കുകയാണ്:
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കു വച്ചു...'
ഇന്നത്തെ എല്ലാ മതങ്ങളിലും കൊള്ളരുതായ്മകളുണ്ട്. എല്ലാ പ്രഖ്യാപിത മതങ്ങളും സ്ത്രീകള്‍ക്ക് പലവിധത്തിലുള്ള വിലക്കുകള്‍ എര്‍പ്പെടുത്തുന്നു. മതങ്ങള്‍ മനുഷ്യമനസ്സില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ മതങ്ങള്‍ക്കുള്ളില്‍ മാത്രം നല്ലത് കണ്ട്, അതിന്റെയുള്ളില്‍ മാത്രം ഒതുങ്ങിക്കൊണ്ട് ഓരോ മത വിശ്വാസിയും ഒരോ കൂപമണ്ടൂകമായി മാറുന്നു. മതങ്ങളുടെ ചട്ടക്കൂടുകളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹമാണ് ഇന്നത്തെ ആവശ്യം. ആഗോളവല്‍ക്കരണത്തിന്റേതായ ഇക്കാലത്ത്, എല്ലമതങ്ങളിലെയും നല്ല കാര്യങ്ങളെ സമന്വയിപ്പിച്ച് എല്ലാ മനുഷ്യന്മാര്‍ക്കും ഒരൊറ്റ 'പ്രോട്ടോക്കോള്‍' ഉണ്ടാക്കി, 'മനുഷ്യമതം' മാത്രം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളുണ്ടാക്കുന്ന പാരതന്ത്ര്യത്തെക്കാള്‍ നല്ലത് മതമില്ലാതെ വെറും പച്ചമനുഷ്യനായി ജീവിക്കുന്നതാണ്. മനുഷ്യനെ വെള്ളം തളിച്ചും, തൊലി മുറിച്ചും, തലപ്പാവ് കെട്ടിയും, കാവിയുടുപ്പിച്ചും മറ്റെന്തോ ആക്കി മാറ്റിയെന്ന ചിന്താഗതിയുണ്ടാക്കി,  ചില്ല് കൊട്ടാരത്തിലിരുന്ന് നേട്ടം കൊയ്യുന്ന പ്രമാണിമാരെ തിരിച്ചറിയുക. മനുഷ്യന് വേണ്ടത്, മനുഷ്യരുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് മനുഷ്യനെന്ന രീതിയിലുള്ള ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുരുത്വമുള്ള ചിന്തകരെയാണ്. അവരൊരിക്കലും പ്രമാണിമാരാകില്ല, സ്വാര്‍ത്ഥലാഭേച്ഛയുള്ള പുരോഹിതരാകില്ല. .

മധുസൂദനന്‍ നായരുടെ വരികള്‍ കടമെടുത്താല്‍ 'ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്നം... നേര് നേരുന്ന താന്തന്റെ സ്വപ്നം..'

മതങ്ങളെ ആവശ്യമുള്ളവരും വിവരാന്വേഷകരും മാത്രം മതങ്ങളെപ്പറ്റി പഠിക്കട്ടെ. മതങ്ങളെ നിര്‍ബന്ധിച്ച് അടിച്ചേല്പിക്കാതിരിക്കുക. കുട്ടികള്‍ക്ക്  വളരെ ചെറുപ്പത്തില്‍ത്തന്നെ മതങ്ങളുടെ മസ്തിഷ്‌കപ്രക്ഷാളനം എല്‍പ്പിക്കുന്നതിന് പകരം, ആവശ്യമുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രം സ്വയം മതം തിരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം കൊടുക്കുക. മതങ്ങളുടെ പേരില്‍ കൊടുക്കപ്പെടുന്ന ഡിഗ്രികള്‍ നിര്‍ത്തലാക്കുക. ഒരു മതത്തിലെ ജന്മത്തിന്റെ പേരില്‍ വിവരം ഉണ്ടാകില്ല. വിവരദോഷത്തിന് മതവുമില്ല !

'വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാന്‍ മോഹം'
(വാഷിംഗ്ടണ്‍ ഡി സി പ്രദേശത്തെ മലയാളികളുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലും സാഹിത്യ കൂട്ടായ്മകളിലും വളരെ സജീവമായി ഇടപെടുന്ന കണ്ണൂര്‍ സ്വദേശിയായ വേണുഗോപാലന്‍ കോക്കോടന്‍, നാരായം എന്ന തൂലികാനാമത്തില്‍ കവിതകളും കഥകളും എഴുതുന്നു.അദ്ദേഹത്തിന്റെ കൃതികള്‍ ഇ-നാരായം (http://e-naaraayam.blogspot.com/) എന്ന ബ്ലൊഗില്‍പ്രസിദ്ധീകരിക്കാറുണ്ട്‌)
*****


ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനച്ചടങ്ങ് !
Join WhatsApp News
bijuny 2015-01-13 04:02:15
Agree with first part. Excellent.
Disagree with second part where author is asking , why even relegion is needed? It is like asking why countries need a constitution? why this organization even need a bye-laws? What is the need for even a code of conduct in an school?
Religion is needed and it should be taught to children at an early age. But hatred should not be part of any religion's syllabus - simple.
Indian 2015-01-13 04:54:41
Very good thoughts.
Who is opposing conversion? Nobody. But RSS, with their muscle power comes to convert is a problem. Christians are not heard of using force. At best they are accused of giving charity in hilly areas, where people are ignorant. Some may join Christianity. Yet there are only 1.5 percent Christians in India after 2000 years. In Kerala, who converts?
Pl respect freedoms of all. Hindutva thrives on lies. 1) minorities are getting something better? What? The condition of Muslims is worse than dalits.
2) subsidy for Hajj. When we bring business regularly, and in bulk, they will get a discount. The same here too. The government called it subsidy to irritate the community. 3) For christians, proclaiming his faith is a duty entrusted by Christ. It is not for increasing the numbers.
Ninan Mathulla 2015-01-13 05:56:58
Generally people think in self-interest, fail to respect others, get carried away by their own self-importance, and close eyes to make it dark or turn the channel off if it is unpleasant truth. Writing coming from such people will be far from the truth. Generally people identify with a group, and close eyes to the atrocities in their group, or find reasons to defend those. Nobody immune to these faults, only differences is in degree. The truth about conversion is different from what is depicted in the article. The original inhabitants of India were the Dravidians. Their religion was not Hinduism. Aryans that came around 1500 conquered the Dravidians and pushed them to the south. They adopted some of the Dravidian Gods (Siva) to bring them under the Aryan religion. Naturally the process was not peaceful. Buddhist religion spread in India after 6th century BC as rulers like Asoka joined the religion and sent missionaries to all over India and surrounding countries. Slowly Buddhism was the predominant religion by Sankaracharya’s time. A reformation took place in Hinduism to convert the Buddhists back to Hinduism. Sankaracharya worked to reform Buddhism of its unpopular rituals, and adopted popular things from Buddhism, and Buddha was adopted as one of the Avatars of Vishnu. Slowly the Buddhists were converted back to Hinduism. Naturally this process was not that peaceful. The Ezhava in Kerala are the descendants of this converted Buddhists. Ezham was the old name of Ceylon, and the Buddhist missionaries, spread Buddhism in Kerala, and their followers were called Ezhavar from this. The same pattern we can see all over the world. The Muslim area in Midddle East was once majority Christian areas. So in history we can see that one religion give way to another religion. It is natural for people to get insecure when people move away from the group that you identify as yours. They try to prevent it by force or bringing laws against it. Everybody needs the right to share one’s faith with another person, and the same right to adopt any faith one desire. It is our own insecurities that make us work against it.
Anthappan 2015-01-13 08:41:37

Whatever Matthulla is trying to blame on others are seen in him too and that is self-interest, self-importance, and closed eyes.   When someone blames these things on others it is stemming from their own thinking and the conclusions they are making based on that thinking.  Or otherwise a jaundiced eye can’t different colors other than yellow color.   Look at the chaos and confusion in the world created by different religions in the name of God.  Every religion, Jews, Christians, Muslim, and including RSS are guilty of the carnages they are doing on humanity.   And their hands are soaked in the blood of the innocent and poor.   And, Jesus was talking to these marginalized in Galilee before he was crucified by the organized religion and their guardians.  Later they abducted his ministry, manipulated, distorted, and started selling to the same poor.  They got fattened and built comfort zones and recruited people like Matthulla to be their mouth piece.  These mercenaries are irrecoverable from their ignorance and they  go round and round and say the same thing they have been saying for years.     People like Matthulla cannot make any contribution to society because they are bogged down in their own self-interest and importance.

Ninan Mathullah 2015-01-13 10:31:20
I didn't blame anybody here. Just made some observations of human nature. Wish Anthappan will be more objective by accepting what is good and rejecting what is not acceptable instead of blanketing all my writings as nonsense. Please do not give to the readers of yourself as a partially blind person
വായനക്കാരൻ 2015-01-13 18:24:15
If this Anthappan Mathulla boxing match had an umpire, he would have stopped the match by now because of blows below the belt.
സത്യാന്വേഷി 2015-01-14 08:14:16
ആദ്യം നമ്മുടെ മനസ്സില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ പല അന്ധ വിശ്വാസങ്ങളും മാറി വെച്ചിട്ട് ചിന്തിക്കുക. ലോകത്തെയും മനുഷ്യരാശിയെയും ഒന്നായി കാണുക.പരമമായ സത്യത്തെ കാണാനുള്ള മനസ്സും കണ്ണും ഉണ്ടാക്കിയെടുക്കുക...
വിദ്യാധരൻ 2015-01-14 09:32:18
ഒരു പുരുഷായിസ്സു തന്നെ 
ചിലവാക്കി ചിലർ 
അന്ധവിശ്വാസങ്ങളെ വളർത്തുവാൻ. 
അതുമാറ്റിവച്ച്,  ചിന്തിച്ച് 
രണ്ടു കണ്ണാൽ കാണാതെ 
ഒറ്റക്കണ്ണ്‍ കൊണ്ട് 
ലോകത്തെ ഒന്നായി കാണാൻ 
പറയുന്നവൻ അന്ധനാണെന്ന് 
പറയുന്ന സമൂഹത്തിൽ 
സത്യമ ന്വേഷിക്കുന്ന സാഹസിക 
നിനക്ക് നേരുന്നു മഗംളം.
നിനക്കായ്‌വർ ഒരുക്കുന്നുണ്ട്‌ 
മുൾക്കീരോടം, കുരിശും 
തിരകൾ നിറച്ച തോക്കും 
കാണാം നമ്മൾക്ക് 
ഭാഗ്യം ഉണ്ടെങ്കിൽ 
കലപ്പ വാടിയിൽ 
മുഗ്ദ്ധ മോഹിനികളാം 
കന്യകമാരോത്തു 
(തീവ്ര വാദികൾ കൊലപാതകത്തിന്  ശേഷം കന്യകമാരോത്തു ജീവിക്കും എന്ന് 
വിശ്വസിക്കുന്നെങ്കിലും അവരാൽ കൊല്ലെപ്പെദുന്നവർക്കാണ് ആ ഭാഗ്യം 
ലഭിക്കുന്നത് എന്ന ആശയത്തെ ആസ്പതമാക്കി)

നാരദർ 2015-01-14 10:11:00
വിദ്യാധരന്റെ കവിതയിൽ മത്തുള്ളക്ക് കേറിപ്പിടിച്ചു വഴക്ക് ഉണ്ടാക്കാൻ പറ്റിയതോന്നും ഇല്ലെന്നു ചിന്തിക്കുമ്പോൾ മനസ്സിന് ഒരു സുഖവും തോന്നുന്നില്ല 
ശകുനി . 2015-01-14 10:56:30
വിദ്യാധരൻ പറയുന്നത് ഭക്തർക്കും വിഭക്തർക്കും കന്യകമാരില്ലാത്ത   സ്വർഗ്ഗത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നാണ് - നാരദരു വിഷമിക്കാതെ.

Ninan Mathullah 2015-01-14 15:19:07
Naaradhan, do I see a wolf in sheep clothing here? Please do not take personal. I meant to make lighten the tense atmosphere. We need some humour also. After all we are friends.
സത്യാന്വേഷി 2015-01-14 19:10:30
എന്‍റെ സത്യാന്വേഷണ യജ്ഞത്തില്‍ മത്തുള്ളയും നാരദരും വായനക്കാരനും വിദ്യാധരനും ആന്തപ്പനുമെല്ലാം എനിക്ക് തുല്യര്‍ തന്നെ. അവരെല്ലാം ഈ ലോകത്തിലെ പലതരം ജനങ്ങളെ പ്രതിനിധീകരിക്കുന്നു.ഈശ്വരന്‍ എല്ലാവരെയും ഒരേ പോലെ സൃഷ്ട്ടിക്കാത്തതിനു അതിന്‍റെതായ മതിയായ കാരണങ്ങള്‍ ഉണ്ട്.
വായനക്കാരൻ 2015-01-14 19:32:00
നാരദർ, ഒരു മാത്തുള്ള-അന്തപ്പൻ റീമാച്ച് നോക്കി വെള്ളമിറക്കിക്കൊണ്ടിരിക്കാതെ കുറച്ചു പ്രൈസ് മണി ഓഫർ ചെയ്ത് രണ്ടുപേരെയും ഒന്നുകൂടി ഗോദയിലിറക്ക്. സായിപ്പിന്റെ ഭാഷയിൽ  'put your money where your mouth is'. 
A.C.George 2015-01-14 21:08:31
Vidhyadharan, Andres, Anthappan, Naradhan, Mathulla etc.. etc.  are our friends and the Gusthy Stars... in our Emalayalee Gotha. Let them have an enjoyable honest trust worthy idea fight. Some times I see some new stars  (filemen or file women)coming on the Gotha. Some new stars just thet fade or disapper so soon. The expression of file man or file women may not be right. I request to give a correct expression from our expert fighters. Any way I am a byestander just watching and enjoying.  Give some Masala also please...
വിദ്യാധരൻ 2015-01-14 21:21:43
ശകുനി പറഞ്ഞതിൽ കാര്യമുണ്ട്.  മരണത്തിൽ ശരീരം മാത്രമേ നഷ്ടപ്പെടുന്നുള്ളു ആതാമാവിനു മരണം ഇല്ല. അങ്ങനെയാണെങ്കിൽ ചിന്ത എന്ന പ്രക്രിയ ആത്മാവിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. ഭക്തനായാലും വിഭാക്തനായാലും സ്ത്രീയെക്കുറിച്ചുള്ള ചിന്ത ആത്മാവിനോടോപ്പം പോകുന്നു അത് സ്വർഗ്ഗത്തിൽ ആയാലും നരകത്തിലായാലും.  എന്തായാലും സ്ത്രീയോടൊപ്പം ഉള്ള ജീവിതം ഒരിക്കൽ ഭൂമിയിൽ അനുഭവിച്ചവനു സ്വർഗ്ഗത്തിൽ ചെല്ലുമ്പോഴും അവരെ വേണം എന്ന് പറയുന്നതിന്റെ പിന്നിലെ പൊരുള് മനസിലാകുന്നില്ല 
CID Moosa 2015-01-14 21:26:01
ട്രൂത്ത്‌ മാൻ സത്യന്വേഷിയായി പോന്തുന്നതാണോ?  You are under surveillance !!!
വായനക്കാരൻ 2015-01-15 07:43:09
പുരുഷന്റെ തലച്ചോറിന്റെ ഘടന മനസ്സിലാകിയാൽ വിദ്യാധരന് പൊരുള് പിടികിട്ടും. തലച്ചോറിൽ പകുതി തലക്കകത്തും മറുപകുതി  കാലുകൾക്കിടയിലുമാണ്. സ്ത്രീയോടൊപ്പമുള്ള ജീവിതം ഒരിക്കൽ ഭൂമിയിൽ അനുഭവിച്ചവന്റെ മേലേ തലച്ചോറ്  ‘അതിനിയും വേണോ’ എന്ന് ചിന്തിക്കുമ്പൊഴും മറുപകുതിയുടെ ചിന്ത വേറെയാണ്.
Anthappan 2015-01-15 07:56:24
Logically Vidyaadharan is right.   All the thought process is taking place in the spirit and if the spirit doesn’t die then the thought doesn’t die either.  That means all the thoughts about women will go along with them to wherever they believe to go.   People like Mathulla may argue that there is no marriage and relationships in heaven based on Bible.   And, I always wonder why Christians longing to have a heaven without relationships?  Probably they are tired of married life, having children, taking care of them, loosing freedom etc.   If that is the case then they are all hypocrites.   The ‘GOD’ idea is created by the clergies to dodge responsibility and then expanded it in to a multimillion dollar corporate business.   And, as long as there are enough morons for them to fool around,  the business will keep on growing
Dr. Know 2015-01-15 08:13:40

Hi guys! Sex drive is engraved into the DNA of human beings to sustain life.  So, without sex no Christian can have eternal life in heaven.  I don’t know what Jesus was referring to.  Probably Jesus got tired of seeing Christians abusing their spouses more than anyone else.   

GEORGE 2015-01-15 09:50:35
ഒരു സംശയം സ്വർഗത്തിൽ ബീഫ് കിട്ടുമോ ഇല്ലയോ. ഈയിടെ ഫ്രാൻസിസ് papa പറയുകയുണ്ടായി മൃഗങ്ങളും സ്വർഗത്തിൽ പോകുമെന്ന്. അപ്പോഴാണ് സമാധാനമായത. മാതുല്ലയുടെ കൂടി ഉറപ്പു കിട്ടിയിട്ട് വേണം എവിടെ പോകണം എന്നൊരു തീരുമാനം എടുക്കാൻ. അന്തപ്പൻ സമ്മതിക്കില്ലെന്നരിയാം. ഇക്കാര്യത്തിൽ എനിക്ക് മാതുല്ലയെ വിശ്വാസമാണ്.
വിദ്യാധരൻ 2015-01-15 10:10:20
പുരുഷന്മാരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.  വായനക്കാരൻ പറഞ്ഞപ്പോഴാണ് ഒരു കാര്യം ചിന്തിച്ചത്. അതായത്, ആ കാരണം കൊണ്ടായിരിക്കും കുടുംബാ സൂത്രണകാര് താഴത്തെ ഭാഗത്തെ, (അതിനെ നമ്മൾക്ക് 'കുലച്ചോർ' എന്ന് വിളിക്കാം)  കുലച്ചോറിൽ ശാസ്ത്രക്രിയ നടത്തി സന്താനോൽപ്പാതനത്തെ നിയന്ത്രിക്കുന്നത്‌ .  
Ninan Mathulla 2015-01-15 10:52:35
Thanks Vidhyadharan for bringing up the subject.What we enjoy here is only a glimpse of what we are going to experience in heaven. Most people think of heaven as a boring spiritual world where we sing along for ever. When we have better enjoyments and adventures here most people are not that enthusiastic of leaving here and going to heave, as they have only a vague idea of what heaven is. We can’t blame them as we are incapable of desiring something that we are not aware of. Recently in a Christian seminar a group of youths asked the teacher in private after everybody else left, if there is sexual enjoyment in heaven. It was an innocent question. To them when they think of heavenly feelings and emotions, the husband wife relationship that come to their mind first. A heaven without that is not very exciting. According to Christian mysticism it is a husband-wife relationship that God desires with the church there. Clear imagery of that relationship is throughout Bible. Please do not take this in in the literal sense. Only a mystic or prophet or visionary can understand the depth of this imagery. In olden English marriages, they used to exchange vows to worship the other with their own body. Worship at its pinnacle is this husband-wife relationship. A man or woman submits to the other nakedly and completely without any reservation. What do you call this other than worship? “For this reason a man will leave his father and mother and be joined to his wife, and the two will become one flesh. This is a great mystery, and I am applying it to Christ and the Church” (Ephesians 5:31). There are several other imageries like this throughout Bible. In Hinduism also we can see such relationship in Meera, Krishna and Radha. Just like the Church is waiting for Christ and the wedding celebration in Mid-heaven in the presence of many many angels, Radha is waiting for Krishna for the wedding celebration in the presence of millions of angelic beings. Vyasa call this mystery Rasa. (You might remember my previous post on Krishna and Christ, and how Vyasa Muni was one of the sages from east that visited Jesus at Birth and how Gita is the divine revelation from God). So if you ask if there is sexual enjoyment in heaven, it might be better to ask if there is worship in heaven.
പരേതൻ മത്തായി 2015-01-15 11:48:41
ഇതും വെറും ഒണങ്ങി വരണ്ട പ്രദേശമാണ്.  ഇവിടെ പത്തു കല്പ്പനകളുടെ ബോർഡ് മുക്കിനു മുക്കിനു തൂക്കിയിട്ടിരിക്കുകയാണ് .  മാത്തുള്ളേം പോപ്പും പറയുന്നത് കേട്ട് ഇങ്ങോട്ട് വന്നാൽ ജോർജ്ജ് കറങ്ങിയത് തന്നെ. അന്തപ്പൻ ഒള്ള കാര്യമാണ് പറയുന്നത്. അദ്ദേഹം പറയുന്നത് കേട്ട് ഭൂമിയിൽ തന്നെ നിന്നാൽ ബീഫ് കറി കൂട്ടി അല്ല്പം കാനാവിലെ കള്ളൊക്കെ അടിച്ചു,  പോണ്ടാട്ടിയോ വേലക്കാരിയോ ഒക്കെ മുട്ടീം ഉരുമിം ഭൂമിയിൽ സ്വർഗ്ഗം സൃഷ്ട്ടിച്ചു ജീവിക്കാം. പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
Anthappan 2015-01-15 12:25:44

There is no such thing as heaven and if there is one then it is on earth.   When Jesus was asked to teach to pray; his answer was as follows

Matthew 6:9-13New International Version (NIV)

“This, then, is how you should pray:

“‘Our Father in heaven,
hallowed be your name,
10 your kingdom come,
your will be done,
    on earth as it is in heaven.
11 Give us today our daily bread.
12 And forgive us our debts,
    as we also have forgiven our debtors.
13 And lead us not into temptation,[a]
    but deliver us from the evil one.[b]
(the highlighted portion is pertaining  to earthly life)

If, readers analyses Jesus’ prayer, line by line, then they understand what Jesus thought about heaven. His first statement was hypothetical and might sound like there was a haven somewhere but his subsequent statements state that the haven was on earth and one should fulfil his//her responsibilities on earth rather than waiting to die and go to haven to complete.  To understand the meaning of this one doesn’t have to be a prophet or visionary.  And, don’t try to think that we are little guys and not supposed to dream like Matthulla’s prophets and visionaries.  Matthulla’s statement is typical of any religious gurus statement and you know what does it mean; a bunch of baloney.   They go to some theological seminary and get a degree, post graduate degree or PhD and then go and speak like a prophet.  Everybody knows Matthulla cannot give a straight answer to Vidaydharn’s question and then we see him rolling on the floor.  My fried Matthulla; Have a productive and enjoyable life on earth instead of getting hallucinated about heaven.   Don’t get overdosed with religion and that can only screw up the life.  

Ninan Mathullah 2015-01-15 12:53:55
When I read Anthappan's post what come to my mind is the Malayalam saying, "Attaye pidichu metthe kidathiyal kidakkathilla., This Heaven I am talking is not meant for Anthappan. Anthappan is right in saying that this heaven I am talking will be on earth as per Bible. We have New Heaven and New Earth and this eternity will be on the new Earth as mentioned in Revelation. Only those who are meant for this eternity will understand this. For others it will be foolishness. So if Anthappan do not understand this please do not worry as it is not meant for you. :Ten I saw a new heaven and new earth; for the first heaven (sky) and the first earth had passed away, and the sea was no more. And I saw the holy city, the new Jerusalem (church) coming down (to earth) out of heaven from God, prepared as a bride adorned for her husband. And I heard a loud voice from the throne saying, "See, the home of God is among mortals. He will dwell with them as their God".
Pappy 2015-01-15 12:54:38
അവിടേം ഇവിടേം തല്ലി കറക്കിഫൈ ചെയ്യാതെ നേരെ കാര്യം പറ. എനിക്ക് വൈകിട്ടു ഇച്ചിരി കപ്പേ മീനും കഴിച്ചു രണ്ടെണ്ണം വിടുന്ന പതിവുണ്ട്. അതു സ്വർഗ്ഗത്തിൽ കിട്ടുമോ? നരകത്തിലായാലും നോ പ്രോബ്ലം...ബൈബിളിൽ ഒന്നും അതെപ്പറ്റി ഇല്ല. തനിക്കു വ്യക്തമായി അറിയാമെങ്കിൽ അക്കാര്യം എഴുത്... കാണുന്നതെല്ലാം ബ്ലാ...ബ്ലാ... പറഞ്ഞു ഉരുട്ടാതെ ... ഒള്ള കാര്യം പറ.
Ninan Mathulla 2015-01-15 13:34:28
Pappy, do not worry if you donot get this. This may not be for you.
2015-01-15 13:51:55
ഇവിടെ അട്ടയുടെ പണി ചെയ്യുന്നത് അന്തപ്പനല്ല. അട്ട ചോര കുടിച്ചു കഴിഞ്ഞാലെ അറിയൂ. അതുപോലാണ് നമ്മുടെ പുരോഹിതരും നമ്മളറിയാതെ നമ്മുടെ പണം പിടുങ്ങുന്നു. മതവും ജാതിയും എല്ലാം ഒരു കൂട്ടം മിടുക്കന്മാര്ക് പനിയെടിക്കാതെ ജീവിക്കാനുള്ള ഉടയിപ്പാന്. അതിനു ഓശാന പാടാൻ കുറെ മാതുല്ലമാരും. മോനെ പാപ്പി, മത്തായി നമുക്കൊന്ന് കൂടനമല്ലോ
സത്യാന്വേഷി 2015-01-15 18:40:24
മക്കളെ , അറിവില്ലായ്മ മൂലമാണെന്ന് അറിയാം... എന്തിനാ മക്കളെ ചില പ്രത്യേക മതങ്ങളെ പിടിച്ചു കളിയാക്കുന്നത് ? അത് നല്ലത് ആണോ എന്ന് ചിന്തിക്കുക. മതത്തെ പോയിട്ട് ദൈവത്തെ പോലും കളിയാക്കി രസിക്കാനുള്ള ശ്രമം നന്നാനെന്നു തോന്നുന്നില്ല.
വായനക്കാരൻ 2015-01-15 19:52:32
ആദമിന്റെയും ഹവ്വയുടെയും കണ്ണുതുറന്ന് കാര്യങ്ങളുടെ കിടപ്പ് നേരേചൊവ്വേ കണ്ടപ്പോഴേ ദൈവം അവരെ അവിടെനിന്ന് ഇറക്കി വിട്ടു. പരേതൻ മത്തായി പറഞ്ഞത് കേട്ടില്ലേ തോട്ടം നോക്കാൻ ആളില്ലാഞ്ഞ് ഇപ്പം അതെല്ലാം വെറും തരിശ് ഭൂമി. പാപ്പിച്ചായൻ നേരെ നരകത്തിലോട്ട് വിട്ടോ. അവിടെ ധാരാളം അച്ചായന്മാർ കാണും. പിന്നെ അട്ടയുണ്ട്, തീയുണ്ട്, തീർച്ചയായും വാറ്റും കാണും. കൂട്ടത്തിൽ ചുട്ട കപ്പേം.
Anthappan 2015-01-15 21:50:11

Don’t take your confusion to the readers Matthulla.  The Bible, Jesus, and I are talking about the same Earth.  It is true that we can change the world we are living in to a New Earth by changing our behavior, attitude, and action.   In order to do that, Jesus asked us to love our neighbors just like we love ourselves.  With love, compassion, and care we can change the world we are living in to a haven and for that we don’t have to have the mockery of religion.    In the name of religion children and women are being raped and killed all over the world.  Men are slaughtered and the blood thirsty Gods are waiting out there with tongue sticking out side to lick the blood.     It is absurd that you are hallucinating about living in new earth with Jesus Christ and yet refuse to fulfill your responsibility on earth.   It looks like you had a ‘big bang’ explosion in your brain and seeing weird things.   Jesus sought to transform his social world by creating an alternative community structured around compassion, with the norms that moved in the direction of inclusiveness, acceptance, love and peace.  Thus Jesus saw the life of the spirit as incarnational, informing, the life of the culture. His mission however, did not simply involve the creation of an alternative community.  It also involved him in radical criticism of the culture’s present path, warning the people of the catastrophic historical direction in which they were headed.  

Ninan Mathulla 2015-01-16 05:23:51
God created us with a free will. It is our choice to give money to different charity purposes through religion. Nobody forced anyone here, or took anything by force here. The propaganda against priests and clergy on this forum is part of RSS agenda to cause division in the community. Any family or community if divided will fall. If the church is divided it will lose its impact. These divisive forces are trying to cause division and misunderstanding between lay people and leadership. As a community if you stand united, you can accomplish great things. There is strength in unity. Ignore these criticisms that try to cause division by injecting poison into human minds.
Anthappan 2015-01-16 21:50:49

Mathulla you are skewed in your thinking.  God is created by people. The true God (spirit) is expressed through you and me.  ‘We are spiritual beings with human experience’ and if you cannot grasp the meaning of it, you will never be able to understand the meaning of ‘Worship me in truth and spirit’ told by Jesus.  RSS, clergy and priest are the same and don’t try to make it look like priests and clergies are separate from RSS.   God and the world of Spirit are all around us.  Rather than God being somewhere else, we (and everything that is) are in God. We live in spirit, even though we are typically unaware of this reality.   You are brain washed in such a way that you are talking about giving money to clergy and priest for charity.   You don’t have to travel thousands of mile to do charity Matthulla or seek out a priest or clergy for that purpose but look at your door step and you wil find them.  Read Mathew Chapter 25, 35 For I was hungry and you gave me something to eat, I was thirsty and you gave me something to drink, I was a stranger and you invited me in, 36 I needed clothes and you clothed me, I was sick and you looked after me, I was in prison and you came to visit me.’

37 “Then the righteous will answer him, ‘Lord, when did we see you hungry and feed you, or thirsty and give you something to drink? 38 When did we see you a stranger and invite you in, or needing clothes and clothe you? 39 When did we see you sick or in prison and go to visit you?’

40 “The King will reply, ‘Truly I tell you, whatever you did for one of the least of these brothers and sisters of mine, you did for me.’

Ninan Mathullah 2015-01-17 16:03:38

This post of Anthappan is the best example of his skewed thinking. Since he is blind, he is unable to see the manifestations of God in nature around him to see God as the reason behind it. Both Anthappan and those who are led by Antahppan will fall into ditch. Jesus said if the blind leads the blind both will fall. How can a person say something is not there without seeing it? What is the basis for this statement that God is created by people? Did Anthappan traverse the whole universe to make it certain? Then he is stating that God is around us. Where did this God around us come from? Anthappan has no answers to such questions. In short, Anthappan’s words are not based on anything trustworthy other than whatever comes to his imagination at the time of writing. He misinterprets Bible to mislead readers. He says RSS and Priests are the same. The agenda of RSS if it is implemented, it is like playing with fire. It will destroy the nation just like Hitler’s agenda brought carnage and destruction. Majority of priests are doing a good job of helping people in need and preach peaceful ways. Anthappan see only the exceptions in priests. Athappan’s problem is the church is organized and united. If uou do charity as individuals he has no problem. Problem is when you do it through church. You can get great things done through team work. RSS agenda is to bring division in to church so that RSS can implement its agenda. So Anthappan’s arguments against organized church and priests are to undermine it to make it useless.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക