Image

വടക്കെ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ!- സരോജ വര്‍ഗീസ്സ്

സരോജ വര്‍ഗീസ്സ് Published on 13 January, 2015
വടക്കെ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ!- സരോജ വര്‍ഗീസ്സ്
വടക്കെ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ!
(Pioneer Club of Keralites of North America)



മേരിയുടെ മരണം, വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന ആ സംഭവം ഇന്നും അതോര്‍ക്കുമ്പോള്‍ ഒരു അകാരണമായഭീതി , അസ്വസ്ഥത എല്ലാം അനുഭവപ്പെടുന്നു. കാരണം അത് ഒരു സാധാരണമരണമായിരിന്നില്ല. അവര്‍ താമസിച്ചിരുന്ന ആറുനിലകെട്ടിടത്തിന്റെമുകളില്‍നിന്നും ചാടി ആത്മഹത്യചെയ്യുകയായിരുന്നു. അവിവാഹിതയായി ജീവിതം നയിച്ചമേരി ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം ഏകാന്തതയുടെ ഒരു ലോകത്തായിരുന്നു. 'ഡിപ്രഷന്‍'' എന്ന മാനസികരോഗത്തിനു ചികിത്സയിലാിരുന്നത്രെ. അവരുടെ ഏകാന്തത ആയിരുന്നിരിക്കാം അവരെവിഷാദരോഗത്തിലേക്കും ക്രമേണ ആത്മഹത്യയിലേക്കും നയിച്ചത്.

സെലീന എന്ന ഒരു വ്രുദ്ധ. ഭര്‍ത്താവ്മരിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. മക്കളില്ല, അടുത്തബന്ധുക്കളാരുമില്ല. ഗവണ്മെന്റില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും ഭര്‍ത്താവിന്റെ ഉദ്യോഗത്തില്‍നിന്നും ലഭിക്കുന്നചെറിയപെന്‍ഷനുമായി ജീവിക്കുന്നു. ഇന്നുസെലീന എണ്‍പതുകളുടെ അപരാഹ്നത്തിലാണു്. ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്ക്മുമ്പുണ്ടായ ഒരു വീഴ്ച്ചയില്‍ ഒരു കാലിന്റെസ്വാധീനം നഷ്ടപ്പെട്ടു. 'മെഡിക്കെയ്ഡ്''വഴിനിയോഗിക്കപ്പെട്ട ഒരു സ്ര്തീദിവസവും ഏതാനും മണിക്കൂര്‍ അവരുടെ പരിചരനത്തിനായിവന്നുപോകുന്നു.സന്ദര്‍ശകരെസ്വാഗതം ചെയ്യാനവര്‍ ഇഷ്ടപ്പെടുന്നില്ലത്രെ. ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന ഒരു നിസ്സഹായ ജീവിതം. ഇത് ഒരു മേരിയുടേയോസെലീനയുടേയോമാത്രം പ്രശ്‌നമല്ല. ദിനം പ്രതിവര്‍ദ്ധിച്ചവരുന്ന ഒരു സാമൂഹ്യപ്രശ്‌നമാണിത്.

പ്രസിദ്ധചിന്തകന്‍ബഞ്ചമിന്‍ഡിസ്രേലി എഴുതിയിരിക്കുന്നു. 'യുവത്വം ഒരു മഠയത്തരമാണു്.,പ്രായപൂര്‍ത്തി ഒരു കഷ്ടപ്പാടാണു്,'. അതെ, ശാരീരികമായും മാനസികമായും ചിലമാറ്റങ്ങളുടെ കാലഘട്ടമാണു്‌വാര്‍ദ്ധക്യം. ഉദ്യോഗം, കുടുംബം,  സ്‌നേഹിതര്‍തുടങ്ങിവലിയ ഒരു സമൂഹത്തിന്റെഭാഗമായി ജീവിച്ചിരുന്ന ഒരു വ്യക്തിക്ക്‌പെട്ടെന്ന്ബാഹ്യലോകവുമായുള്ളബന്ധങ്ങള്‍നഷ്ടപ്പെടുന്നു എന്ന ചിന്ത ഉണ്ടാകുമ്പോള്‍പലരും നിരാശരും  ആകുലചിത്തരും ആയിമാറുന്നു. മറ്റാരും തങ്ങളെ കരുതുന്നില്ല എന്ന ചിന്തപലര്‍ക്കും ഉണ്ടാകുന്നു. ഇമ്പ്രകാരമുള്ള ഏകാന്തത അനുഭവപ്പെടുമ്പോള്‍ വാര്‍ദ്ധക്യം കൂടുതല്‍ ക്ലേശപൂര്‍ണ്ണമായേക്കാം. വാര്‍ദ്ധക്യത്തെ നഷ്ടങ്ങളുടെ കാല്‍ഘട്ടമായി കരുതുന്നവരാണ് ഭൂരിപക്ഷവും ഉദ്യോഗത്തില്‍നിന്നും വിരമിക്കുന്നു. വരുമാനം കുറയുന്നുചെലവുകള്‍പലതും നിയന്ത്രിക്കേണ്ടിവരുന്നു. സ്ഥാനമാനങ്ങളും അധികാരങ്ങളും നഷ്ടപ്പെടുന്നു. സ്‌നേഹിതരുടേയും സഹപ്രവര്‍ത്തകരുടേയും സാമീപ്യം കുറയുന്നു. ഇങ്ങനെയുള്ള ആകുലചിന്തകല്‍വീര്‍പ്പ്മുട്ടിക്കുമ്പോള്‍ ജീവിതം അസ്വസ്ഥമാകുന്നു.

വാര്‍ദ്ധക്യം ജീവിതത്തിന്റെ അവസാനഘട്ടമാണ്.  അങ്ങനെ ഒരു ഘട്ടം ജീവിതത്തില്‍ വരുമെന്ന് ഉറപ്പുണ്ടായിട്ടും അത് വന്ന് വാതിലില്‍മുട്ടുമ്പോള്‍ നമ്മള്‍ പരിഭ്രമിക്കുന്നു. വാര്‍ദ്ധക്യം സുപ്രദമാക്കാന്‍ വളരെ ഉപദേശങ്ങള്‍ അടങ്ങിയലേഖനങ്ങള്‍, പ്രസംഗങ്ങള്‍, റ്റി.വി. പരിപാടികള്‍ ഒക്കെ എല്ലാവരും അറിയുന്നെണ്ടെങ്കിലും അത്ര എളുപ്പമല്ല ഈ 'അവസ്ഥ''തരണം ചെയ്യാന്‍.  

അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചേടത്തോളം അവര്‍ ജീവിതത്തിലും ഔദ്യോഗികതലങ്ങളിലും ധാരാളം ബുദ്ധിമുട്ടുകല്‍തരണം ചെയ്തിട്ടുള്ളവരാണു്.വാര്‍ദ്ധക്യകാലത്ത് അവര്‍ക്ക് ആവശ്യമായസാമ്പത്തിക സഹായം അവരുടെ ജോലിയില്‍ നിന്നും പെന്‍ഷനായും, സോഷ്യല്‍സെക്യുരിറ്റിയായും കിട്ടുന്നു. പണം കൊണ്ട് എല്ലാം നേടാമെന്ന് വിചാരിക്കുന്നവര്‍ക്ക്‌പോലും അറിയാം സമൂഹജീവിയായ മനുഷ്യനു അവന്റെ ആരോഗ്യം നഷ്ട്‌പ്പെടുമ്പോള്‍ പണത്തോടൊപ്പംതന്നെപരിചരണവും, സ്‌നേഹവും, കരുതലും ആവശ്യമാണു്.. ഇത് ഒരു ലോക സത്യമാണു്. അമേരിക്കന്‍ മലയാളികളുടെ മാത്രം ഒരു സ്വകാര്യദു:ഖമല്ല. ആഗോളവ്യാപകമായ ഒരു പ്രതിസന്ധിയാണിത്.

സ്ര്തീയെ കുറിച്ച്മനുപറഞ്ഞിരിക്കുന്നത്, ബാല്യ-കൗമാരങ്ങളില്‍പിതാവും, യൗവ്വനകാലത്ത്ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും രക്ഷിക്കുമെന്നാണു്. ഈ അവസ്ഥപുരുഷനുമുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല. വാസ്തവത്തില്‍ വയസ്സായ പുരുഷനും സ്ര്തീക്കും ആശ്രയിക്കാന്‍ ഒരു അത്താണിവേണം. 

ആര്‍ഷഭാരതസംസ്‌കാരത്തില്‍ കുടുംബം എത്രയോമേന്മയുള്ള ഒരു സ്ഥാപനമായികണക്കാക്കിവരുന്നു.സ്‌നേഹവും ബഹമാനവും പരസ്പരമുള്ള കരുതലുകളും കുടുംബത്തെശ്രേഷ്ഠമാക്കി.എന്നാല്‍ അമേരിക്കന്‍ ജീവിതത്തില്‍ ഭാരതസംസ്‌കാരം അപ്പാടെ സ്വീകരിക്കാന്‍സാഹചര്യം അനുകൂലമല്ല.

1960 മുതല്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികള്‍ ഇപ്പോള്‍ വാര്‍ദ്ധക്യാവസ്ഥയിലാണ്. മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ഒരു ഘട്ടത്തിലാണവരെങ്കിലും അത്പ്രായോഗികമല്ല. 

ഈ സാഹചര്യത്തില്‍പരസ്പര കരുതലിന്റേയും  സാഹോദര്യത്തിന്റേയും എല്ലാറ്റിലും ഉപരിയായിപൗരബോധത്തിന്റേയും അടിസ്ഥനത്തില്‍ രൂപീകരിക്കപ്പെട്ട ഒരു കൂട്ടയ്മയാണണ് 'പയനീയര്‍ ക്ലബ് ഓഫ് കേരളൈറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്ക''സമൂഹത്തില്‍വിവിധസരണികളില്‍പ്രവര്‍ത്തിച്ച് പരിചയസമ്പന്നരായ ചില സഹ്രുദയരുടെ ഒരു കൂട്ടായ്മയാണിത്. ഉന്നതമായ ആശയങ്ങളും ആദര്‍ശങ്ങളും ലക്ഷ്യമാക്കികൊണ്ടാണു ഈ കൂട്ടായ്മമുന്നോട്ട്‌വന്നിരിക്കുന്നത്.  പരിചരണവും ശ്രദ്ധയും ആവശ്യമായിവരുന്ന സഹോദരങ്ങള്‍ക്ക് സൗഹ്രുദത്തിന്റെ സഹായഹസ്തം നീട്ടുക എന്ന മഹത്തായ ഉദ്ദേശ്യം പ്രാവര്‍ത്തികമാക്കിതീര്‍ക്കാന്‍ ഈ കൂട്ടായ്മ ശ്രമിക്കുന്നു. ഈ കൂട്ടായ്മയോട്ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകര്‍ സമൂഹത്തിലെ മറ്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട് ആയിരിക്കും പ്രവര്‍ത്തനം മുമ്പോട്ട്‌കൊണ്ട്‌പോകുന്നത്. ജാതി മത വര്‍ണ്ണ ഭേദമെന്യേ ആവശ്യക്കാരെ സഹായിക്കുകയും ഒപ്പംതന്നെ തങ്ങള്‍ ചെയ്യുന്നസേവനത്തിന്റെ മാന്യതപുലര്‍ത്തുന്നതില്‍ പ്രതിബന്ധതയുള്ളവരായിരിക്കയും ചെയ്യുന്നു.

സഹായം വേണ്ടവരെ വീട്ടില്‍പോയി സന്ദര്‍ശിക്കുക, ആരോഗ്യപരവും, ഔഷ്ധപരവുമായ കാര്യങ്ങള്‍ അന്വേഷിക്കുക; സമൂഹവുമായിബന്ധമില്ലാതെ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവര്‍വേണ്ട സേവനങ്ങള്‍നല്‍കുക, മദ്യവും ലഹരിപദാര്‍ത്ഥങ്ങളുമുപയോഗിക്കുന്നവര്‍ക്ക് അതില്‍നിന്നും മുക്തിനേടാനുള്ളസഹായവും ഉപദേശങ്ങളും നല്‍കുക,കുട്ടികളെ വളര്‍ത്തുന്നതിനും അപ്പോള്‍മാതാപിതാക്കള്‍ അഭിമുീകരിക്കുന്ന പ്രശനങ്ങള്‍ക്കും വേണ്ട സഹായങ്ങളും സേവനങ്ങളും നല്‍കുക തുടങ്ങിയവയാണ ് പ്രാരംഭപ്രവര്‍ത്തനങ്ങളായി ഉദ്ദേശിക്കുന്നത്.

ഒപ്പം തന്നെപ്രവര്‍ത്തനപദ്ധതിയുടെ  ഭാഗമായി സന്നദ്ധസേവകരെ ചേര്‍ത്ത് അവര്‍ക്ക്‌വേണ്ട പരിശീലനവും, വികസനവും നല്‍കുക. വീട്ടില്‍ രോഗശയ്യയിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവരെ സന്ദര്‍ശിക്കുക. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത്‌നിര്‍വ്വഹിക്കാന്‍ പര്യാപ്തമായ സംഘടനകളുമായിബന്ധപ്പെടുത്തുക. സംഘടനയുടെ ഉദ്ദേശ്യവും, പ്രവര്‍ത്തനവും മനസ്സിലാക്കിപ്പിക്കാന്‍ പരിശീലനസമ്മേളനങ്ങള്‍ സംഘടിപ്പിക്കുക സമൂഹവുമായി അത്തരം സേവനങ്ങളുടെ വിവരങ്ങള്‍നല്‍കുക. എല്ലാവരുമായി വാര്‍ത്താവിനിമയബന്ധം സ്ഥാപിക്കുക. ഈ സംഘടനയുടെനേത്രുത്വം, തമ്മില്‍തമ്മില്‍ ബന്ധപ്പെടല്‍, സംഘടിക്കല്‍, ഉപദേശങ്ങള്‍കൊടുക്കല്‍, രേഖകള്‍. സൂക്ഷിക്കല്‍തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പിലേക്കായി ഒരു നിര്‍വ്വാഹക സമിതിയെ രൂപീകരിക്കുക തുടങ്ങി പരിപാടികളും പുരോഗമിച്ച്‌വരുന്നു.

പയനീര്‍ ക്ലബ്ബില്‍ചേര്‍ന്ന  ്പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ശ്രീവി.എം.ചാക്കോയുമായിബന്ധപ്പെടുക. അദ്ദേഹത്തിന്റെഫോണ്‍ നമ്പര്‍ 917-538-5689, ഇ-മെയില്‍ .karikunnam@aol.com.

 

“Old age is like climbing a mountain. The higher you get the more tired and breathless you become but your view become much more extensive”.


**********************








വടക്കെ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ!- സരോജ വര്‍ഗീസ്സ്
Join WhatsApp News
Teresa Antony 2015-02-05 13:24:17
I applaud saroja for the article regarding the lonely state of many of our compatriots. I also applaud Mr VMChako for taking the initiative to assemble volunteers who are willing to help such lonely people. Even though I may not be able to personally take people to their needed destinations, I am willing to talk to lonely people, read to them if they like from inspiring books etc
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക