Image

കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)

Published on 20 January, 2015
കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)
ദേശീയ ഗെയിംസിന്റെ മുന്നോടിയായി കേരളം ഒറ്റമനസോടെ ഓടി. കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം നടന്നത്.

കോഴിക്കോട് 614 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടന്നു. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന കൂട്ടയോട്ടം മന്ത്രി എം.കെ. മുനീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനസംഘടനകള്‍, കായികതാരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

വെള്ളരിപ്രാവുകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ എന്നിവ ആകാശത്തേയ്ക്കുയര്‍ന്നു. തീം സോങിനുശേഷം പ്രതിജ്ഞയെടുത്തായിരുന്നു തുടക്കം.

കോഴിക്കോട് നടന്ന കൂട്ടയോട്ടത്തില്‍ മന്ത്രി എം.കെ. മുനീര്‍, മേയര്‍ എം.കെ. പ്രേമജം, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കാനത്തില്‍ ജനീല എന്നിവര്‍ നേതൃത്വം നല്‍കി.

(ഫോട്ടോ: ബഷീര്‍ അഹ്മദ്)
കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)കേരളം ഓടി, ഒറ്റമനസോടെ (ബഷീര്‍ അഹ്മദ്)
Join WhatsApp News
Zid 2015-01-21 20:39:44
ബാര്* എന്ന് കേള്*ക്കുമ്പോ മാണി ഓടുന്നു, പാമോയില്* എന്ന് കേള്*ക്കുമ്പോ ഉമ്മന്**ചാണ്ടി ഓടുന്നു,,, ഡല്*ഹി പോലിസ് ശശി തരൂരിനെ ഇട്ടു ഓടിക്കുന്നു , സോളാര്* എന്ന് കേള്*ക്കുമ്പോ കോണ്ഗ്രസ് മന്ത്രിമ്മാര്* മൊത്തം , ഓടുന്നു , സത്യത്തില്* ഇതല്ലെ "റണ്* കേരള റണ്*"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക