മയാമി: കാലം മാറുന്നതനുസരിച്ചു കോലം മാറണം എന്നാ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഫോമായുടെ 201416 ഭരണ സമിതിയിലെ യുവ സാന്നിധ്യം. വെബ് പേജ്, ഫേസ് ബുക്ക് പേജ് എന്ന് വേണ്ട യുവാക്കള്‍ തങ്ങളുടെ പ്രൊഫെഷനലിസ്സം, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫോമായുടെ മുഖ മുദ്ര തന്നെ മാറ്റിയെഴുതുകയാണ്.
വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കലാണു ഫോമായുടെ പുതിയ വൈസ് പ്രസിഡന്റ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ വിന്‍സണ്‍ നെവാഡയിലായിരുന്നു ആദ്യം.ഐ ടി മേഖലയില്‍ സ്വന്തമായി ബിസിനസ്സും, തന്റെതായ വ്യക്തിമുദ്രയും പതിപ്പിച്ച വിന്‍സണ്‍ തികഞ്ഞ ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്.1996 അദ്ദേഹം കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സെക്രട്ടറി ആകുകയും, 2008 ല്‍ അതേ സംഘടനയുടെ പ്രസിഡന്റ് ആകുകയും, വാഷിങ്ങ്ടണിലെ ഏറ്റവും അധികം മലയാളികള്‍ പങ്കെടുത്ത കേരള മേള സംഘടിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു. അദ്ദേഹം ഇപ്പോള്‍ ഫോമായുടെ സമ്മര്‍ റ്റു കേരള പ്രോജക്റ്റിന്റെയും ഫോമാ വെബ് സൈറ്റിന്റെയും ചുക്കാന്‍ പിടിക്കുന്നു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലി കളത്തിലിനേയാണു. ഫോമായുടെ തുടക്കം മുതല്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വൈ എം സി എ നാഷണല്‍ കമ്മിറ്റി മെമ്പര്‍, വൈ എം സി എ റീജിയണല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ നാട്ടില പ്രവര്‍ത്തിച്ച പരിചയുവുമായി 1999 തിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.അന്ന് മുതല്‍ ലോങ്ങ് ഐലണ്ട് മലയാളി അസോസിയേഷന് സജീവാംഗമായിരുന്നു.2007 ല്‍ അതേ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം അമേരിക്കന്‍ സജീവ രാഷ്ട്രീയത്തിലും, ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെ പ്രവര്‍ത്തിച്ചു വരുന്നു. ഫോമായുടെ സമ്മര്‍ റ്റു കേരള പ്രൊജെക്റ്റിലും, ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിനെ സഹായിക്കുയും ചെയ്യുന്നു.
ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യോങ്കേഴ്സില്‍ നിന്നുള്ള ജൊഫ്രിന്‍ ജോസിനെയാണ്. 2001 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം 2003 മുതല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. 20092011 കമ്മിറ്റി മെമ്പര്‍,20112012 ജോയിന്റ് ട്രഷറര്‍, 20122013 സെക്രട്ടറി, 20132014 ബോര്‍ഡ് ഓഫ് ട്രസ്റ്റി, ഇന്ത്യന്‍ ട്രൈ സ്റ്റേറ്റ് ചേംബര്‍ ഓഫ് കോമ്മേഴ്സ് സെക്രട്ടറി, ഫോമായുടെ ജോയിന്റ് ട്രഷറര്‍ അതോടൊപ്പം ഫോമാ ക്ലീന്‍ കേരള പ്രോജെക്റ്റിന്റെ ചുക്കാനും പിടിച്ചു വരുന്നു.
ഏറ്റെടുത്ത ജോലികള്‍ ഭംഗിയോടും കൃത്യതയോടും ചെയ്തു തീര്‍ത്ത്, അടുത്ത പ്രോജെക്ട്ടുകളുടെ പണിപ്പുരയിലാണിവര്‍ ഇപ്പോള്‍.
ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും, കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാനും സന്ദര്‍ശിക്കുക
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ഫോമാ ന്യൂസ് ടീം ചെയര്മാന്