Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 27 January, 2015
മതം മനുഷ്യനെ മയക്കുന്ന കറുപ്പോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും ഒരു കാലത്ത്‌ ലോകത്ത്‌ പാടി നടക്കുകയുണ്ടായി. മതനേതാക്കള്‍ മതങ്ങളെ ഉപയോഗിച്ച്‌ മതാനുയായികളെ അവരുടെ ചട്ടുകങ്ങളാക്കുകയും ആജ്ഞാനുവര്‍ത്തികളാക്കുകയും അവരുടെ സമ്പത്ത്‌ മതത്തിന്റെ പേരില്‍ കവര്‍ന്നെടുക്കുകയും ചോദിച്ചു വാങ്ങുകയും ആ സമ്പത്തുകൊണ്ട്‌ മണി മന്ദിരങ്ങളില്‍ സുഖലോലുപരായി കഴിഞ്ഞപ്പോഴായിരുന്നു അന്ന്‌ അങ്ങനെ പാടി നടന്നത്‌. മതാനുയായികളെ തമ്മിലടിപ്പിച്ചും മറ്റു മതങ്ങള്‍ക്കുനേരെ അടിപ്പിച്ചും അവരുടെ രക്തംകുടിച്ചുകൊണ്ടിരുന്ന മതനേതാക്കളുടെ മയക്കുന്ന മതപ്രസംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ആ കാലത്ത്‌ ഈ വാക്യത്തിന്‌ ഏറെ പ്രശസ്‌തിയും പ്രസക്തിയും ഉണ്ടായിരുന്നു. മതനേതാക്കന്മാര്‍ കൊന്നൊടുക്കുകയും മതത്തിന്റെ പേരില്‍ മറ്റുള്ളവരെ കൊന്നൊടുക്കുകയും ചെയ്‌തതിന്റെ കണക്കെടുത്താല്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ ആളുകള്‍ ഈക്കാലംകൊണ്ട്‌ ഉണ്ടായിട്ടുണ്ട്‌. എക്കാലവും മതനേതാക്കള്‍ വര്‍ക്ഷീയ വിഷം തങ്ങളുടെ അനുയായികളുടെ ഇടയില്‍ കുത്തിനിറച്ച്‌ നാശത്തിന്റെ വിത്ത്‌ വിതക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌ എന്നതാണ്‌ സത്യം. അതില്‍കൂടി മുതലെടുപ്പ്‌ നടത്താന്‍ അവര്‍ക്ക്‌ കഴിയുന്നുമുണ്ട്‌.

കാണപ്പെടാത്ത ദൈവങ്ങളുടെ പേരില്‍ മതമുണ്ടാക്കിയ മനുഷ്യര്‍ ആ മതങ്ങളുടെ പേരി ല്‍ തമ്മില്‍ തല്ലുകയും തല്ലികൊല്ലുകയും ചെയ്യുന്നതിനു പ്രധാന കാരണങ്ങള്‍ വര്‍ക്ഷീയവിഷം കുത്തിനിറക്കുന്ന മതതീവ്രവാദികളാണ്‌. പണ്ട്‌ മുതല്‍ക്കുതന്നെ അവരായിരുന്നുയെന്നതാണ്‌ സത്യം. ചരിത്രത്തിന്റെ താളുകളില്‍ അതിനുദാഹരണങ്ങള്‍ ധാരാളമുണ്ട്‌. അതിന്നുമുണ്ട്‌. എന്നാല്‍ ഇന്ന്‌ അതല്‌പം കൂടുതലാണെന്നു തന്നെ പറയാം. എല്ലാ മതങ്ങളി ലും ഇത്തരത്തിലുള്ള തീവ്രവാദികളുണ്ട്‌. മതങ്ങളില്‍ പറഞ്ഞിരിക്കുന്ന മഹത്തായ കാര്യങ്ങള്‍പോലും വളച്ചൊടിച്ച്‌ അതിന്‌ തങ്ങളു ടെ വ്യാഖ്യാനങ്ങള്‍ കൊടുത്തുകൊണ്ട്‌ മതാനുയായികളെപോലും മതതീവ്രവാദികളാക്കുന്ന മതതീവ്രവാദനേതാക്കളുടെ തെറ്റായ പഠിപ്പിക്കലും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ്‌ ലോകത്ത്‌ മതതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും അരുംകൊലകള്‍ക്കും കാരണമെന്നത്‌ നിസംശയം പറയാന്‍ കഴിയും.

മൃഷ്‌ഠാനഭോജനവും രാജകീയ സുഖസൗകര്യങ്ങളിലും വാഴുന്ന ഈ മതതീവ്രവാദി നേതാക്കളുടെ ലക്ഷ്യം സ്വാര്‍ ത്ഥതാല്‌പര്യങ്ങളും ആര്‍ത്തി മൂത്ത അധികാര കൊതിയുമാണെന്നതിന്‌ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്‌. ഇത്തരത്തിലുള്ള മതതീവ്രവാദിനേതാക്കന്‍മാര്‍ അകത്തളങ്ങളി ല്‍ അഴിഞ്ഞാടുകയും അസാന്‍ മാര്‍ക്ഷീക ജീവിതം നയിക്കുക യും ചെയ്‌തിട്ട്‌ അതിന്‌ പുറത്ത്‌ സാധാരണക്കാരായ അനുയായികളുടെയും ജനങ്ങളുടെയും അവകാശങ്ങളും മറ്റും കവര്‍ ന്നെടുക്കുകയും ആവശ്യങ്ങള്‍ നിഷ്‌ക്കരുണം നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌.

താലിബാന്റെ പരമോന്നത നേതാവായിരുന്ന ബിന്‍ലാദന്റെ കാര്യം തന്നെ ഉദാഹരണമായിയെടുക്കാം. അദ്ദേഹം വധിക്കപ്പെടുന്ന സമയത്ത്‌ ഒപ്പം രണ്ട്‌ ഭാര്യമാര്‍ ഉണ്ടായിരുന്നതായിട്ടാ ണ്‌ പറയപ്പെടുന്നത്‌. അതീവ രഹസ്യമായ വന്‍സുരക്ഷ സം വിധാനമുള്ള വീട്ടിലായിരുന്നു അയാള്‍ താമസിച്ചിരുന്നതത്രെ. അദ്ദേഹത്തിന്‌ നിരവധി ഭാര്യമാരുണ്ടായിരുന്നുയെന്നും പറയപ്പെടുന്നുണ്ട്‌. ആ വ്യക്തി താ ലിബാന്റെ ഭരണകാലത്ത്‌ അ ഫ്‌ഗാനിസ്ഥാനില്‍ നിരപരാധികളെ കൊന്നൊടുക്കുകയും പൗരസ്വാതന്ത്ര്യവും സ്‌ത്രീസ്വാതന്ത്ര്യവും ഹനിക്കുകയും ചെ യ്‌തിരുന്നുയെന്നത്‌ പകല്‍പോ ലെ സത്യമാണ്‌. ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍ പോലും സ്‌ത്രീയും പുരുഷനും ഒന്നിച്ചു നടക്കാന്‍പോലും അവിടെ അന്ന്‌ ജനങ്ങള്‍ക്ക്‌ ഭയമായിരുന്നു. അങ്ങനെപോലും നടക്കുന്നത്‌ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്റെ കണ്ണില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തികളായിരുന്നു. സ്‌ത്രീസ്വാതന്ത്ര്യം അന്ന്‌ അ ഫ്‌ഗാനിസ്ഥാനില്‍ ഒരു കടംങ്കഥയായിരുന്നുയെന്നു വേണം പറയാന്‍. പൊതുനിരത്തുകളില്‍ സ്‌ത്രീകള്‍ ഒറ്റക്ക്‌ നടക്കാന്‍ പോലും അന്ന്‌ ഭയപ്പെട്ടിരുന്നു.

മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദയുമിട്ടാല്ലാതെ പുറത്തിറങ്ങിയാല്‍ അതിക്രൂരമായ ശിക്ഷയായിരുന്നു അന്ന്‌ സ്‌ത്രീകള്‍ക്ക്‌ നല്‍കിയിരുന്നത്‌. അത്രകണ്ട്‌ ക്രൂരമായ അവകാശലംഘനമായിരുന്നു താലിബാന്റെ പുസ്‌തകത്തിലുണ്ടായിരുന്നത്‌. ഇല്ലാത്ത നിയമങ്ങളും പറയാത്ത വാക്കുകളും സ്വന്തം ലക്ഷ്യത്തിനും സ്വാര്‍ത്ഥതക്കുമായി വ്യാഖ്യാനിച്ച ലോകത്തിലെ മ തതീവ്രവാദികളില്‍ മുഖ്യനായിരുന്നു ബിന്‍ലാദന്‍. അതിനായി അയാള്‍ കൊന്നൊടുക്കിയത്‌ ആയിരങ്ങളെയായിരുന്നു. അത്‌ നിരപരാധികളെ.

ബിന്‍ലാദന്‍ മാത്രമല്ല എല്ലാ മതതീവ്രവാദികളും അവരെ നയിക്കുന്നവരും ഇതിന്‌ സമാനമാണ്‌. ഇവരുടെ തോക്കിനും കത്തിക്കുമിരയാകുന്നത്‌ നിരപരാധികളാണെന്നുമാത്രം. ഫ്രാ ന്‍സിലുള്‍പ്പെടെയുള്ള സംഭവങ്ങള്‍ അതാണ്‌ തുറന്നുകാട്ടുന്നത്‌. പൗരസ്വാതന്ത്ര്യവും മാത്രമല്ല പത്രസ്വാതന്ത്ര്യവും ഹ നിക്കപ്പെടുന്നതിന്റെ സൂചനയാ ണ്‌ ഫ്രാന്‍സില്‍ പത്രത്തിന്റെ ഓഫീസില്‍ നരഹത്യനടത്തിയതില്‍ കൂടി വ്യക്തമാക്കുന്നത്‌. അവിടെയും അവരുടെ തോ ക്കിനിരയായത്‌ നിരപരാധികളാണെന്നു പറയുമ്പോള്‍ ഒരു ചോദ്യം എന്തിന്‌ ആര്‍ക്കുവേ ണ്ടി. നിരപരാധികളെ കൊ ന്നൊടുക്കുമ്പോള്‍ നിങ്ങള്‍ വി ശ്വസിക്കുന്ന ദൈവങ്ങള്‍ക്ക്‌ തൃ പ്‌തിയാകുമോ. ആ ദൈവങ്ങള്‍ നിങ്ങള്‍ക്ക്‌ സ്വര്‍ക്ഷമെന്നുണ്ടെങ്കില്‍ അവിടെ ഇരിപ്പിടമൊരുക്കുമോ. ഫ്രാന്‍സില്‍ നടന്ന സംഭവം മനസാക്ഷിക്കു നിരക്കാത്തതും മനുഷ്യാവകാശത്തിനു മേല്‍ നടന്ന അതിക്രൂരമായ പ്രവര്‍ത്തിയെന്നതില്‍ യാതൊരു സംശയവുമില്ല. വ്യ ക്തി സ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും പത്രസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇ ത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ലോകം മുഴുവന്‍ ഒന്നായ്‌ എതിര്‍ക്കണം. അല്ലെങ്കില്‍ അത്‌ ലോകത്തിന്റെ എല്ലാ ഭാഗത്തേ ക്കും വ്യാപിക്കും. അത്‌ ലോകത്ത്‌ വന്‍വിപത്തു വിതക്കുക യും ചോരപുഴകളൊഴുകാന്‍ കാരണമാകുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ജനങ്ങളുടെയും ഭരണവര്‍ക്ഷത്തിന്റെയും ഒറ്റകെട്ടായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആവശ്യമാണ്‌. ഇതിന്‌ പിന്നില്‍ പ്രവര്‍ ത്തിച്ചവരെ ഒറ്റപ്പെടുത്തി സമൂഹത്തിന്റെ ശാപമായി കരുതി. സമൂഹത്തില്‍നിന്ന്‌ അകറ്റണം.

മതത്തെ തൊട്ടാല്‍ തൊടുന്ന വനെ തട്ടുന്ന രീതി ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്‌. സല്‍മാന്‍ റുഷ്‌ദിയും തസ്‌ലീമയുമൊ ക്കെ അതിന്റെ ഇരകളായിരുന്നു. അവരുടെ അഭിപ്രായസ്വാതന്ത്രത്തെയും മറ്റും മതതീവ്രവാദികളായ മതനേതാക്കന്‍മാര്‍ അടിച്ചമര്‍ത്തുക മാത്രമല്ല അ വരുടെ തലയ്‌ക്കു വില പറയുകപോലും ചെയ്‌ത സംഭവം ലോകത്ത്‌ നടന്നിട്ടുണ്ട്‌. ഇന്നും ഈ മതഭ്രാന്തന്‍മാരുടെയും അ വരുടെ നേതാക്കളുടെയും ഭീ ഷണി കാരണം ഇവര്‍ക്ക്‌ പുറം ലോകത്ത്‌ വരാന്‍ ഭയമാണ്‌. അത്ര ക്രൂരമായ ഭീഷണിയാണ്‌ ഇ ന്നും ഇവര്‍ക്ക്‌ ഉള്ളത്‌. ഏതെങ്കിലും മതം സഹജീവികളെ ഉ ന്‍മൂലനം ചെയ്യാന്‍ പഠിപ്പിക്കുന്നുണ്ടോ. മനുഷ്യനെ നന്‍മയിലേക്ക്‌ നയിക്കാനാണ്‌ മതങ്ങള്‍ പഠിപ്പിക്കുന്നത്‌. ആ സത്യം മ തതീവ്രവാദികള്‍ മറക്കുന്നു. ജ നം വെറുക്കുന്ന രീതിയിലേക്ക്‌ ഏത്‌ കാര്യം ചെയ്‌താലും അ തിന്‌ അധികകാലം ആയുസ്സുണ്ടാകുകയില്ലെന്ന്‌ ഓര്‍ക്കണം.

ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ അവസ്ഥ തന്നെ അതിനുദാഹരണമാണ്‌. സമത്വം വിഭാവനം ചെയ്‌തുകൊണ്ടുവന്ന അവര്‍ അതിനുവേണ്ടി ചെയ്‌ തത്‌ ബൂര്‍ഷ്വാസികളെന്നവരെ ഉന്‍മൂലനം ചെയ്യുകയെന്നതായിരുന്നു. അത്‌ ലക്ഷ്യം വെച്ചുകൊണ്ട്‌ അവര്‍ കൊന്നൊടുക്കിയത്‌. ബൂര്‍ഷ്വാസികളോടൊപ്പം നിരപരാധികളെയുമായിരുന്നു. അത്‌ ജനത്തിന്റെ വെറുപ്പിന്‌ കാരണമായി. ആ വെറുപ്പ്‌ നക്‌സലൈറ്റുകളുടെ നിലനില്‍ പ്പിനെ തന്നെ ബാധിച്ചു. അതു തന്നെയായി മാറും ഈ മതതീവ്രവാദത്തിന്റെയും അവസ്ഥ യും ഇസ്ലാമിക്‌ സ്റ്റേറ്റ്‌ എന്ന ല ക്ഷ്യവുമായി മുന്നോട്ടുപോകുന്ന മതതീവ്രവാദികള്‍ക്ക്‌ ഉണ്ടാ കും കാരണം അവരെ ജനം വെറുക്കുന്നുയെന്നതാണ്‌. അ വര്‍ കൊന്നൊടുക്കുന്നത്‌ നിരപരാധികളെയെന്നതാണ്‌ അതി നു കാരണം.

ലോകത്തിന്റെ വിപത്തായി മാറുന്ന ഈ മതതീവ്രവാദം ഒരു ഭ്രാന്തുതന്നെയാണ്‌. അതിന്‌ തക്കതായ ചികില്‍സ നല്‍കിയില്ലെങ്കില്‍ അത്‌ പടര്‍ന്ന്‌ പടര്‍ന്ന്‌ ലോകം ചുടുകാടാക്കി മാ റ്റും ഇവിടെ വേദമോദിയതുകൊണ്ട്‌ കാര്യമില്ല. വെട്ടാന്‍ പോകുന്ന പോത്തിനോട്‌ വേദമോടിയിട്ടു കാര്യമില്ലായെന്നു പറയുന്നതുപോലെ. ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം ഒറ്റകെട്ടായി നിന്ന്‌ ഈ മതഭ്രാന്തിനെ ചികില്‍സിക്കുക തന്നെവേണം. അങ്ങനെ ഉണ്ടായില്ലെങ്കില്‍ അ തിന്റെ വിപത്ത്‌ താങ്ങാന്‍ ലോകത്തിനു കഴിയില്ല. നാളെ അ തെകുറിച്ച്‌ ഓര്‍ത്ത്‌ ദുഃഖിച്ചിട്ടും കാര്യമില്ല.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
മതം മനുഷ്യനെ മയക്കുന്ന കറുപ്പോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Sudhir Panikkaveetil 2015-01-28 06:36:10
ജനിച്ചാൽ മമ്മൂദീസ മുങ്ങണ്ട, സുന്നത്ത് വെണ്ട ചില ദിവസങ്ങളിൽ നിര്ബന്ധമായും ആരാധനാലയങ്ങളിൽ പോകണ്ട, പൂണൂൽ ധരിക്കണ്ട, താടി വക്കണ്ട,  അങ്ങനെ കാക്ക തൊള്ളായിരം  നിലവിലുള്ള  യാതൊരു നിയമങ്ങളും പാലിക്കാതെ സ്വതന്ത്രനായി മനുഷ്യന് ജീവിക്കാൻ സാധിച്ചാൽ നല്ലത്.  ദൈവം അത്ഭുതങ്ങൾ കാട്ടുന്ന എന്ന തട്ടിപ്പിനു ഇന്നും മനുഷ്യൻ ഇരയായികൊണ്ടിരിക്കുന്നത് എത്രയോ ലജ്ജാവഹം.  നമ്മൾ ഇന്ന് കാണുന്നത് ദൈവം, (അങ്ങനെയൊന്നുണ്ടെങ്കിൽ) നിസ്സഹായനും ആ വിഗ്രഹത്തെ താങ്ങി നടക്കുന്ന മനുഷ്യൻ ശക്തിമാനുമായിട്ടാണു. മതത്തിൽ നിന്നും ദൈവത്തിൽ നിന്ന്നും സ്വാതന്ത്ര്യം നേടുക എന്നതാകാട്ടെ പുതിയ തലമുറയുടെ മുദ്രാവാക്യം.;
 
Moncy kodumon 2015-01-28 07:39:52
Totally I agreed with Mr. Sudheer panikaveetil .people are still scare the religion. Religion is really poison .lot of people were killed by religion than alcohol .We have to believe only God.
Forget about religion and their lies
mathew 2015-01-28 08:02:59
അതെ മതം മനുഷ്യനെ മയക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അത് തിരിച്ചറിയാൻ ജനത്തിന് കഴിയണം. അതുവന്നാൽ മതങ്ങളല് വെറും പ്രസ്ഥാനങ്ങള ആകും. അതോടെ തിവ്രവാദം ഇല്ലാതെയും വരും.
Ninan Mathullah 2015-01-28 08:37:21
Those who do not believe there is God have no answers as to how the universe came into existance from. So they close their eyes and make it dark to avoid such philosophical questions. Bible says the fools think in their heart that there is no God. It goes well for the lifestyle they follow to believe that there is no God. It is the fear of consequence that prevent us from getting into trouble. It is the fear and respect of parents that prevent children from getting into bad behaviour. So we have to bring our children up with religion to make them productive useful children for themselves, family and the society.
വായനക്കാരൻ 2015-01-28 19:06:54
“ഞെട്ടി വെരുണ്ടവൻ മനുഷ്യന്റെ  
വൃത്തികെട്ട മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ” 
ഒരുകാര്യം സ്പഷ്ടം 
എന്റെ സൃഷ്ടിയിലെ ഏറ്റവും വലിയ മണ്ടത്തരം 
അവനെന്നെ പുനസൃഷ്ടിക്കും 
എനിക്കാരു മാപ്പുതരും? 
ഞാൻ ചെയ്തതെന്തെന്ന് ഞാൻ തന്നെ അറിഞ്ഞില്ല   
Anthappan 2015-01-28 09:38:37

The article is talking about the clicks, politics, and mess the religion is creating currently in the world yet Mattulla has nothing to talk about it.  He wants the children of this world to be trained by religion so that the children can be molded with self-esteem and self-respect to face the future of the world.  He is conveniently forgetting about the hundreds of children abused by Catholic priests around the world and destroyed their self-esteem and self-respect.   He does not want to talk about ISS claiming to be religious organization recruiting hundreds of children and youngsters and training them to behead the fellow beings.   He doesn’t want to talk about the Religious leaders who cannot do anything other than creating problems,  (Problems is the one dominating in the world stage and majority of them are associated with religion) living in big mansions and sucking the blood of ordinary people.   Reading Bible and preaching is not going to do any good Mathulla but “let your light so shine before the man so that others will see your good work and glorify the father in haven.”  (Heaven is hypothetical)   Yes; you have to shine your light through your good work   not through the lip service.   Most of the religious corporations enjoying tax exempted status now and that must change.  It will bring accountability and discourage looting people.  There are millions of people living in the street and starving yet the human gods are living in the mansions an ordinary person can imagine to have in their life time.    I feel sorry for people like Matthulla who works hard and feed these blood suckers to continue their nonsense.  I am at the same saddened too to see how deeply he has been brain washed by the religion.    

വയനാടന്‍ 2015-01-28 10:36:14
മതങ്ങള്‍ മൂലം ഈ ലോകത്തില്‍ നാശങ്ങളും മരണങ്ങളും സംഭാവിക്കുന്നുണ്ടെങ്കില്‍ അതിനു ദൈവത്തെയല്ല ഞാനും നീയും അടങ്ങുന്ന മനുഷ്യനെയാണ് പഴിക്കേണ്ടത്.
Ninan Mathullah 2015-01-28 10:52:03
All these concerns raised here already answered in previous posts. If you are partially blind then you can’t see the whole picture. Anthappan see only the hundreds of children abused. He doesn’t see the billions of children brought up as productive children useful to self and family and society so far. He doesn’t see the millions of children church involve in its activities to bring the best out of them. He can’t see the religious leaders helping to solve problems in family through counselling, and those who get involved with the problems of individual church members with their problems to help them. Most of the problems in the world are due to selfishness, it can be traced to a lack of faith in God. Looting plunder and killing and politics are due to lack of faith in God. If you know God can take care of your future, you do not need to kill or steal. These problems are because some parents didn’t raise their children with religion. Religion is helping people to shine. Anthappan only see the extremists that are the exceptions here. They do extremism in the name of religion to tarnish the image of religion. They need to be dealt with the law. Anthappan doesn’t see the millions of children religious charities are helping to stand on their own feet. Anthappan is not paying to religious leaders for them to live in mansions. He is injecting poison and jealousy into people’s mind against them. To me Anthappan is hopeless and he is misleading many as he is already blind to see the truth. Governments all over the world understood that politicians alone can’t solve the problems in the society. That is the reason Bush advocated government to go hand in hand with faith based organizations to help people stand on their own feet. Govornment give tax exempt to religious organizations because of the good work they do in society. Antappan see only the exceptions here and there, and make them the rule. I am also sad to see him using this forum to propagate his special agenda.
വായനക്കാരൻ 2015-01-28 11:31:26
‘ഉപ്പില്ലാ പണ്ടം കുപ്പയിലേ‘ 
എന്ത് തമിഴില് ഒരു സൊല്ലിരിക്ക് 
സറിയല്ലേ സാറേ? 
ഉപ്പില്ലെങ്കിൽ കറി 
പിന്നെ എന്നാത്തിനു കൊള്ളാം? 
അതും ഉപ്പിനു കാരമില്ലെങ്കിലോ? 
പക്ഷെ കറിക്കെല്ലാം വാരി വാരിയിട്ടാലോ? 
ഉപ്പു കറിയുണ്ടാക്കിയാലോ?  
അന്തപ്പന്റെ കമന്റുകറികളെല്ലാം  
മാത്തുള്ളയെന്ന ഉപ്പിടാൻ വേണ്ടിയോ?
Mathew 2015-01-28 12:23:36
എല്ലാ മതങ്ങളും മാനുഷരെച്ചുഴനം ചെതെട്ടുണ്ടേ . മതമില്ലന്കിലും മനുഷ്യൻ ജീവിക്കും
വിദ്യാധരൻ 2015-01-28 12:52:01
സൃഷ്ടികെളെല്ലാം കഴിഞ്ഞിട്ട് ദൈവം 
സ്വസ്ഥമായിരിക്കാൻ ഇടം തേടി അലയവെ,
പൊന്തി വന്നു പല വിധ  ആശയങ്ങൾ ഉള്ളിൽ' 
ചിന്തിച്ചു മല മുകളിൽ ഒളിക്കുവാൻ ആദ്യം 
ഞെട്ടി തന്റെ സൃഷ്ടിയാം മനുഷ്യനെ ഓർത്തപ്പോൾ 
എത്തിപ്പിടിക്കും അവർ അവിടെ നിസംശയം 
"ഇല്ല തരില്ല സ്വസ്തയവർ മലമുകളിൽ 
എന്റെ പേരിലവർ പള്ളികൾ തീർത്തിടും 
കൂടാതെ മോസ്ക്കുകൾ, ക്ഷേത്രങ്ങൾ വേറെയും " 
ഓർത്ത്‌ ദൈവം ആഴിക്കടിയിൽ മുങ്ങുവാൻ 
ഞെട്ടി വെരുണ്ടവൻ വീണ്ടും  മനുഷ്യന്റെ 
വൃത്തികെട്ട മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ
എത്തിടും അവർ മുങ്ങാം കുഴിയിട്ടവിടെയും  
ചിന്തിച്ചു ദൈവം മുഴു ഭ്രാന്തനായി മാറി 
പർവ്വതം പുകഞ്ഞു അഗ്നി നാളങ്ങൾ നീണ്ടു 
പൊട്ടിത്തെറിച്ചു ചുടു ലാവയൊഴുകി 
എത്തും പിടിയുമില്ലാതെ ചുറ്റി കറങ്ങി ദൈവം 
ഒടുവിലവൻ കണ്ടെത്തിയൊരിടം 
മനുഷ്യർ ഇന്നേവരെ എത്തിനോക്കാത്ത 
മനസിന്റെ ഉള്ളറക്കുള്ളിൽ 
സ്വസ്ഥനാണവൻ അന്ന് തൊട്ട് ഇന്നേവരേ 
ഇന്നും മനുഷ്യൻ തിരയുന്നു ദൈവത്തെ 
മലകളിൽ സമുദ്രത്തിൽ, കണ്ണ് നട്ടിരിക്കുന്നങ്ങു-
ആകാശ മണ്ഡലങ്ങളിൽ 
കണ്ടെത്തും ഒരിക്കൽ ദൈവത്തെ 
ഒരിക്കലെങ്കിലുംമെന്ന  പ്രത്യാശയുമായി.
ദൈവം അവന്റെ ഉള്ളിലിരുന്നു 
കുട്കുടെ ചിരിക്കുമ്പോൾ 

Anthappan 2015-01-28 14:35:00
Very thought provoking poem Vidyaadharan.  
വീരപ്പൻ 2015-01-28 18:10:38
എനിക്ക് ഇഷ്ടപ്പെട്ട വരികൾ 

"ഞെട്ടി വെരുണ്ടവൻ  മനുഷ്യന്റെ 
വൃത്തികെട്ട മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ "

'ദൈവം അവന്റെ ഉള്ളിലിരുന്നു 
കുടുകുടെ ചിരിക്കുമ്പോൾ''
പീഡിതൻ പത്രോസ് 2015-01-28 19:26:52
ദൈവത്തിനു ചുമ്മാ ഇരുന്നു കുടുകുടെ ചിരിച്ചാൽ മതിയല്ലോ? ഒരിക്കൽ ഏതൻ തോട്ടത്തിൽ അദ്ദേഹത്തിനെ ചോദ്യം ചെയ്തതിനു പകരം വീട്ടിയതാണ്  ഒരുത്തിയെ പിടിച്ചു കയ്യിൽ തന്നത്.  ഒരു റ്റെക്സ്റ്റൈൽ സ്ടോറിലും അവളെ കേറ്റാൻ കൊള്ളത്തില്ല. ഒള്ള തുണി എല്ലാം മേടിച്ചു കൂട്ടും.  ആ ഏതൻ തോട്ടത്തിൽ തുണി ഇല്ലാതെ നടന്നപ്പോൾ ഈ പ്രശ്നം ഒന്നും ഇല്ലായിരുന്നു.  
andrews millennium bible 2015-01-29 18:55:15

Most humans think they know it all. Some think they know a lot and that lot is better than most know. These people want to control and advice others. Unfortunate fact is they are all pretenders. They are ignorant. So it is better to ignore them. But pretend you are listening to them. Their ignorance is a killer. So be aware.

andrews millennium bible 2015-01-29 18:59:01

Where ever god thoughts evolved, terror followed it and devil too incarnated in the form of religion. Both evils must wither away, then only there will be peace on earth..

andrews millennium bible 2015-01-29 19:11:39
മതം കറുപ്പ് മാത്രം അല്ല, എന്‍ഡോസള്‍ഫാന്‍, പരാമര്‍, സൈനിട്  മുതലായ മാരക വിഷതേകള്‍ പൈസാചികം ആണ്. എല്ലാ മതങ്ങളും മത വട്ടന്‍ മാരും ഇല്ലാത്ത കാലത്ത് മാത്രമേ ഭുമി നില നില്ക്കു.
andrews millennium bible 2015-01-29 19:14:27
Where ever god thoughts evolved, terror followed it and devil too incarnated in the form of religion. Both evils must wither away, then only there will be peace on earth..
നാരദർ 2015-01-29 20:02:32
ഒരു മറുപടികൊണ്ട് ഇവന്മാര് ഒതുങ്ങും എന്ന് തോന്നുന്നില്ല മാത്തുള്ളേ.
Ninan Mathullah 2015-01-30 04:34:40
Some posts do not deserve reply as they do not know what they are talking about.
Anthappan 2015-01-30 08:07:31

Religion is the illegitimate child of god and devil.  And, there are some cherubim and seraphim   flying around doing their dirty work.  Abolish religion and bring a new world order with love as the binding force.  Let the priests and bishops go out to the field and sweat for their daily bread rather than looting the poor and needy and living in mansions, vining, dining, and womanizing.   Thanks Andrews for standing up for the truth.   Those who are living in the ditches of the darkness may not understand what you are saying but still we need to drop the rope of hope into the ditch. 

This poem is dedicated to Matthulla

The Coming of Light

        Mark Strand, 1934 - 2014

 

Even this late it happens:

The coming of love, the coming of light.

You wake and the candles are lit as if by themselves,

Stars gather, dreams pour into your pillows,

Sending up warm bouquets of air.

Even this late the bones of the body shine

And tomorrow’s dust flares into breath.

ശകുനി 2015-01-30 08:15:42
എല്ലാം ഒന്ന് ശാന്തം ആയിരുന്നു.  ആ വൃത്തികെട്ട നാരദരാണ് അന്തപ്പനേം മാത്തുള്ളേം  ഇളക്കുന്നത് 

Blessonhouston 2015-02-02 18:14:56
Thanks for all comments 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക