Image

ദിലീപ്- മഞ്ജുവാര്യര്‍ വിവാഹമോചനം അംഗീകരിച്ചു

Published on 31 January, 2015
ദിലീപ്- മഞ്ജുവാര്യര്‍ വിവാഹമോചനം അംഗീകരിച്ചു
കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് എറണാകുളം കുടുംബക്കോടതി ജഡ്ജി പി.മോഹന്‍ദാസ്അംഗീകാരം നല്‍കി. മകളുടെ സംരക്ഷണചുമതല പൂര്‍ണ്ണമായും ദിലീപിനായിരിക്കും. മകളെ എപ്പോള്‍ വേണമെങ്കിലും മഞ്ജുവിന് കാണാമെന്നും ദിലീപ് വ്യക്തമാക്കി. ഇരുവരുടെയും സംയുക്ത വിവാഹമോചന ഹര്‍ജിയില്‍ വ്യാഴാഴ്ച നടപടികള്‍ പൂറത്തിയാക്കിയിരുന്നു. വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി കേള്‍ക്കാന്‍ ഇരുവരും ഇന്ന് കോടതിയില്‍ എത്തിയില്ല.

കൗണ്‍സിലിംഗും മറ്റ് നടപടികളും പൂര്‍ത്തിയായെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ ഇരുവരും ഉറച്ചുനില്‍ക്കുകയായിരുന്നു. ആറു മാസം സാവകാശം നല്‍കിയ ശേഷമാണ് മോചനം അനുവദിച്ചത്. ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുന്ന ഇവര്‍ കഴിഞ്ഞ ജൂലായ് 24നാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.

താനും ഭാര്യയും പിരിഞ്ഞുതാമസിക്കുകയാണെന്നും ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ലെന്നും വിവാഹ മോചനം അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രശസ്തരായതിനാല്‍ രഹസ്യ വിചാരണ അനുവദിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. 1998 ഒക്‌ടോബര്‍ 20നാണ് ഇരുവരും വിവാഹിതരായത്.
തന്റെ കുഞ്ഞിന്റെ അമ്മ എന്ന നിലയില്‍ മഞ്ജു ഇനി നല്ല സുഹൃത്തായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോടതിമുറിക്ക് പുറത്ത് ദിലീപ് പ്രതികരിച്ചത്.

Join WhatsApp News
Sudhir Panikkaveetil 2015-01-31 06:44:56

Quote “When time comes for you to give your heart to someone, make sure you select someone who will never break your heart, because broken hearts has never spare parts”.

Vinayan 2015-01-31 11:00:43
കുഞ്ഞുങ്ങൾക്കാണ് ഇതിൽ നഷ്ടം വരുക! ഈ പുളിച്ച വാർത്തകൾ പ്രാധാന്യമില്ലാതെ തിരസ്കരിക്കേണ്ടതാണ്. കാരണം വെടലകളായ ഒരുപാടു ചെറുപ്പക്കാരെ കേരളത്തിൽ ഇതു സ്വാധീനിക്കും. പടിഞ്ഞാറ് നിരന്തരം കാണുന്ന ഇത്തരത്തിലുള്ള  അളിഞ്ഞ ജീവിതത്തിന്റെ കയ്പ്പുകൾ അശ്ശേഷവും ഇല്ലാതെ, ഉയർന്ന ജീവിത രീതിയും മാനുഷിക ബന്ധങ്ങളും കുടുംബ വ്യവസ്ഥിതിയും നിലനിർത്തിപ്പോന്ന നമ്മുടെ സംസ്കാരത്തിൽ ചെളിവാരിയിട്ട് അമേരിക്ക കളിച്ച ഇവരെ നിരാകരിക്കണം. അഭിനയപാടവും സൗന്ദര്യവും ഉപരി മാതൃകയായി ജീവിച്ചു കാണിക്കാൻ കഴിവുമുള്ള എത്രയോ അന്തസ്സുള്ള ചെറുപ്പക്കാർ മലയാളത്തിൽ കിടക്കുന്നു! എടുത്തു കളയൂ ഇവരെ സിനിമയിൽ നിന്ന്... നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപെടട്ടെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക