Image

ദിവ്യദര്‍ശനം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 04 February, 2015
ദിവ്യദര്‍ശനം (കവിത: ജി. പുത്തന്‍കുരിശ്‌)
നല്ലൊരു സായാഹ്നത്തില്‍ മലയടിവാരത്തില്‍
സല്ലപിക്കാനായെത്തി ആ നല്ല സുഹൃത്തുക്കള്‍
സൃഷ്‌ടിതന്‍ സൗന്ദര്യത്തെ ആസ്വദിച്ചാനന്ദിച്ച്‌
തുഷ്‌ടരായി അവര്‍ രണ്ടും ചുറ്റിയാതാഴ്‌വാരത്തില്‍

ഒന്നാംസുഹൃത്ത്‌: കാണുകസുഹൃത്തെ നീ ആ മലമുകളിലെ
ചേണുറ്റ പര്‍ണ്ണശാലകണ്ടിടൂസസൂക്ഷ്‌മം നീ.
പാര്‍ക്കുന്നുണ്ടതിനുള്ളില്‍ ശ്രേഷ്‌ടനാം ഒരുമുനി
പാര്‍ത്തലജീവിതത്തെ പൂര്‍ണ്ണമായി ത്യജിച്ചവന്‍
ലോകത്തിന്‍ സുഖങ്ങളെ പാടെയുപേക്ഷിച്ചവന്‍
ശോകവുമുക്‌തനായിവാഴുന്നു പ്രശാന്തനായി
ഈശ്വരസാക്ഷാത്‌കാരം ആയതാണവന്‍ ലക്ഷ്യം
ആശകള്‍അതിനായിവെടിഞ്ഞു, ലോകസു:ഖോം.

രണ്ടാംസുഹൃത്ത്‌: കണ്ടെത്താന്‍ ഒരിക്കലുംകഴിയില്ലീശ്വരനെ,
കണ്ടെത്താന്‍ യതിവര്യന്‍ വിടണം പര്‍ണ്ണശാല
ഏകാന്തവാസംവിട്ട്‌ഭുവനം പൂകീടണം
ഏകാന്തപഥികരെ പുല്‍കണംമുനിവര്യന്‍-
വേദനിക്കുന്നോരൊത്ത്‌വേദന ഭാഗിക്കണം
മോദത്തില്‍അവരൊത്ത്‌ ആനന്ദം നുകരണം
ദാമ്പത്യജീവിതത്തിന്‍ ഉല്ലാസാനുഭൂതിയില്‍
നാമ്പിടുംചൈതന്യവും ജനനോം മരണവും,
ഉള്‍ക്കൊണ്ടജീവിതത്തെ താപസനൊരിക്കലും
ഉള്‍ച്ചേര്‍ക്കാന്‍ കഴിയാതെആവുമോസാക്ഷാത്‌കാരം?

ഒന്നാംസുഹൃത്ത്‌.: നേരാണ്‌സുഹൃത്തെ നീ ചൊല്ലുവതൊക്കെത്തന്നെ
നേരുള്ളോനെങ്കിലുമാതാപസ്സന്‍ അപങ്കിലന്‍
നന്മയിന്‍പേരില്‍ ജനം വിതയ്‌ക്കും നാശത്തേക്കാള്‍
തിന്മയില്ലാത്തോരവന്‍ അഭാവംശുഭകരം.

(ഖലീല്‍ജിബ്രാന്റെ `ഫയന്റിങ്ങ്‌ഗോഡ്‌' എന്ന
ആശയത്തിന്റെ കാവ്യാവിഷ്‌ക്കാരം)
ദിവ്യദര്‍ശനം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Anthappan 2015-02-05 07:58:31

The poet has done a great work in translating the great work of Khalil Gibran.  One of the comments I have seen in this column, under another article is, ‘Don’t blame the innocent priests there are so many of them leading a saintly life,” pointing the fact that most of the saints are detached from the day to day life of ordinary people those who are struggling to meet both end meet.  Do we really need these saints live in monasteries and tell us how to deal with problems, resolve it and move forward?    As Khalil Gibran said, out of suffering have emerged the strongest souls; the most massive characters are seared with scars.  Most of the working men and women are strong all over the world and they don’t need these saints and their agents who don’t have any sears of life to tell them that the life on earth is worthless but hope for a better one in another world.  Jesus’s ministry on earth was about justice for oppressed and poor not about building multibillion dollar Christian corporations and wine and dine the lazy priests and saints.

See what Rabindranath Tagore thought about the religious scandal;

 

Leave this chanting and singing and telling of beads!

Whom dost thou worship in this lonely dark corner

of a temple with doors all shut?

Open thine eyes and see thy God is not before thee!

 

He is there where the tiller is tilling the hard ground

and where the pathmaker is breaking stones.

He is with them in sun and in shower,

and his garment is covered with dust.

Put of thy holy mantle and even like him

come down on the dusty soil!

 

Deliverance? Where is this deliverance to be found?

Our master himself has joyfully taken upon him

the bonds of creation;

he is bound with us all forever.

 

Come out of thy meditations

and leave aside thy flowers and incense!

What harm is there if thy clothes become tattered and stained?

Meet him and stand by him in toil and in sweat of thy brow.

 

My friends don’t worry about God & Heaven because, as Tagore says, God is bound with us all forever.

വായനക്കാരൻ 2015-02-05 08:00:59
ആത്മജ്ഞാനത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെടുന്ന ഒരാളോട് പ്രവാചകന്‍ സംസാരിച്ചു: ''ഞാന്‍ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് പറയരുത്. മറിച്ച്, ഞാനും ഒരു സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് മാത്രം പറയുക. ഞാന്‍ ആത്മാവിന്റെ പാതയില്‍ എത്തിയിരിക്കുന്നു എന്ന് പറയരുത്. എന്റെ പാതയിലൂടെയുള്ള ആത്മാവിന്റെ നടത്തം ഞാന്‍ കണ്ടിരിക്കുന്നു എന്ന് മാത്രം പറയുക. കാരണം ആത്മാവിന്റെ വിടരല്‍ താമരപ്പൂവ് പോലെ അനേകം ഇതളുകളിലൂടെയായിരിക്കും.''  
(പ്രവാചകൻ - ജിബ്രാൻ)
നാരദർ 2015-02-05 08:15:21
വായനക്കാരൻ പ്രവാചകന്റെ വാക്കുകളിൽ താമരപൂവ് കേറ്റിയതെന്തിനാണ്? ഇനി അത് ആർ, എസ് .എസിന്റെ അടയാളം ആണെന്ന് പറഞ്ഞു ബഹളം ഉണ്ടാകാൻ സാധ്യത ഉണ്ട് 

വായനക്കാരൻ 2015-02-05 09:01:52
നാരദരെ, അവരെ താമരത്തണ്ടുകൊണ്ട് തുടക്ക് തല്ലി നേരെയാക്കാം. 
വിദ്യാധരൻ 2015-02-05 09:52:44
മനുഷ്യരെ ചിന്തിപ്പിക്കുന്ന കവിതകൾ ലളിതമായും വായനക്കാർക്ക് മനസിലാകുന്ന രീതിയിൽ സങ്കീർണ്ണതകൾ ഇല്ലാതെ അവതരിപ്പിക്കുമ്പോൾ അതിന് ലക്ഷ്യ പ്രാപ്തി ഉണ്ടാകുന്നു. കവി ആക്കാര്യത്തിൽ,  വിവർത്തനത്തിൽ നീതി പുലർത്തിയിരിക്കുന്നു.  മതം മനുഷ്യനെ വഴിതെറ്റിക്കുകയും ഭ്രാന്തു പിടിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മണ്‍ മറഞ്ഞുപോയവരും, സാമൂഹ്യ അനീതികൾക്കും, തട്ടിപ്പിനും നേരെ (സിനിമയിൽ അഭിനിയിക്കുന്ന ആൾ ദൈവങ്ങളും ) എന്നും ശബ്ദം ഉയർതതിയിരുന്നവരുമായവരുടെ കവിതകൾ, കഴിവുള്ളവർ പരിഭാഷപ്പെടുത്തി ജനങ്ങളെ പ്രബോധിപ്പിക്കേണ്ടതാണ് .  ഈ കവിതയുടെ  ചുവടു പിടിച്ചു അന്തപ്പൻ ഉദ്ദരിച്ച ടാഗോറിന്റെ വരികൾക്ക് ഒരു പരിഭാഷ.

എന്തിനി ആലയത്തിൽ വാതിലും പൂട്ടി നിങ്ങൾ 
മന്ത്രങ്ങൾ ഉരുവിട്ടും കയ്യടിച്ചു പാട്ടും പാടി 
ആരെയാണ് ധാനിപ്പത് ഈശ്വനവിടില്ല അറിഞ്ഞില്ലേ നീ?
കാണുന്നില്ലേ നിങ്ങൾ ദൈവം എവിടെയെന്നു മനുജാ നീ?
കണ്ണ് തുറന്നു നോക്കൂ പിന്നെ നോക്കിടൂ നന്നാ ചുറ്റും 
കൃഷിക്കാരൻ കൽപ്പണിക്കാർ എല്ലുമുറിയെ പണിയുന്നോർ 
അവുരുടെ മദ്ധ്യെ ദൈവം അപ്പത്തിനായി പണിയുന്നു 
പൊടിപടലങ്ങളാലെ അവന്റെ വസ്ത്രം മലിനമാ 
പൊടിയുന്നു നെറ്റിത്തടം വിയർപ്പിനാൽ കുളിക്കുന്നു 
വന്നിടു പുറത്തേക്ക് ആലയങ്ങൾ വിട്ടു നിങ്ങൾ 
സുഗന്ധങ്ങൾ പരത്തുന്ന ദ്രവ്യങ്ങൾ തട്ടി തൂവി 
പുരളട്ടെ അഴുക്കിനാൽ കാവിവസ്ത്രം ളോഹയൊക്കെ 
ദേഹമൊക്കെ അനങ്ങട്ടെ വിയർക്കട്ടെ ദൈവത്തെപ്പൊൽ  (കരുണ എന്ന കവിതയുടെ രീതി )

ശകുനി 2015-02-05 10:12:48
അതെന്തു പരിപാടിയാ വായനക്കാരാ നിങ്ങൾ ചെയ്യ്തത്? ആ താമരപൂവിന്റ്റ് വല്ല ആവശ്യവും ഉണ്ടോ അവിടെ 
സിസ്റ്റർ മറിയാമ്മ 2015-02-05 11:50:45
നിങ്ങൾ എന്തെല്ലാം എഴുതിയാലും പറഞ്ഞാലും മതത്തിന്റെ ലഹരി ഒന്ന് വേറെയാണ്.  കറുത്ത തൊപ്പിയും ചുമന്ന ളോഹയും, കഴുത്തിൽ സ്വർണ്ണ മാലയും, നരച്ച താടി രോമങ്ങളുമായി ചില ബിഷപ്പ് കേറി വരുമ്പോൾ സാക്ഷാൽ കർത്താവ് വരുന്നതുപോലെയാണ്. അവരുടെ സാനിദ്ധ്യം ഭക്തർക്ക്‌ അനുഗ്രഹകരം തന്നെയാണ്. ദൈവം അവരോടുകൂടി തന്നെയാണ്. അവർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. അവരെ ബഹുമാനിച്ചു പരിപാലിച്ചാൽ നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകും .
വായനക്കാരൻ 2015-02-05 13:33:08
എന്റെ സിസ്റ്ററേ, കൊച്ചിലേ നിങ്ങൾ സിസ്റ്ററുമാരുടെയും അച്ചന്മാരുടെയും പിച്ചും അടീം കിട്ടി വളർന്ന ചിലരുണ്ട് ഇവിടെ. അതിന്റെ ദേഷ്യമായിരിക്കും നിങ്ങളെയും മതത്തെയും എന്നും ചീത്തവിളിച്ചുകൊണ്ടിരിക്കുന്നത്.
പാസ്റ്റർ മത്തായി 2015-02-05 13:45:50
ഒരു വര്ഷമായിട്ടു ഞാൻ ഹോളിലാൻഡിലാണ്. എന്റ പ്രാര്ത്ഥന ദൈവം കേട്ട്. ഇന്നലെ എന്റെ ഭാര്യയുടെ ഇ-മെയിൽ വന്നു അവൾ സുഖമായി പ്രസവിച്ചു എന്ന് പറഞ്ഞു. സിസ്റ്റർ മറിയാമ പറഞ്ഞത് വളരെ ശരിയാ.
മണ്ടൻ പാപ്പച്ചൻ 2015-02-05 17:23:47
ദൈവത്തിന്റെ ഓരോ കളികളെ?
സംശയം 2015-02-05 18:47:27
പാസ്റ്റർ മത്തായിക്ക് എന്തോ കണക്കു കൂട്ടലുകൾ തെറ്റിയിട്ടുണ്ട്.  ഒരു വർഷം പാസ്റ്റർ വിശുദ്ധ നാട്ടിൽ പിന്നെ ഭാര്യ എങ്ങനെ പ്രസവിച്ചു ?
ശകുനി 2015-02-05 20:49:00
'സംശയം' ഉയർത്തിയിരിക്കുന്നത് ഒരു മതത്തിന്റെ അടിസ്ഥാന വിശ്വാസത്തിന്റെ നേരെയാണ് !
വായനക്കാരൻ 2015-02-05 21:41:32
എന്തോന്നു സംശയം? പാസ്റ്റർ വിശുദ്ധ നാട്ടീന്ന് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി പാഴ്സലായി അയച്ചുകൊടുത്തത് ഭാര്യക്ക് കിട്ടാൻ രണ്ടു മാസം എടുത്തു, അത്രതന്നെ.
andrew 2015-02-06 06:43:22

A well transliterated treasure. You have been missing from the stage and lime light and so foxes and field rats took over. Thank you Mr.Puthenkurise for turning the lights again on the stage. Let your light lead the ignorant and confused to wisdom.

Any idiot or impotent can run away from the misery and responsibilities of day to day life and take refuge or shelter in a monastry and later come out as a saint. But a true saint is one who work hard and feed the family.

Impotency is not a virtue. It is a deficiency. Sex is not a sin. It is the act and intention of nature. If impotency is a virtue and sex is a sin the creator would have created all living things without sexuality.

Sex is inevitable and essential like food, water and air. It is a natural craving and is divine. In fact it is divinity in action.

Those who work hard to earn their daily bread are divine and saints.

andrew 2015-02-06 07:06:05

Holly Land what a stupid fallacy?-

Every land you stand, every land you tread must be holly . If you think some other land is holy other than the land you stand or live; you have a major psychological problem.

If You don't respect and protect this earth as your Mother you should not be in this earth for any reason.

Respect the land you live and treat it holy. It is the beginning of solutions to the many a problems facing the human race.

Peace must come from every human’s thought and deeds; from with in you.

Make yourself a holy land and let others visit you- the holiness in you.

You are that holy land.

'' the money you spend to tour a fantasy ''holy land''- use it to feed the poor; build homes for the homeless, treat the sick.

Let us all together make a heaven in this small earth.

andrew


നാരദർ 2015-02-06 07:15:32
മനസ്സിന് ഒരു സുഖോം തോന്നുന്നില്ല. മാത്തുള്ള എവിടെ പോയി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക