Image

അണ്ണയുടെ സമരത്തിന് രാംലീല മൈതാനം വിട്ടുകൊടുത്തു

Published on 23 December, 2011
അണ്ണയുടെ സമരത്തിന് രാംലീല മൈതാനം വിട്ടുകൊടുത്തു
ന്യൂഡല്‍ഹി: അണ്ണ ഹസാരെ മുംബൈയില്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അനുയായികള്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് രാംലീല മൈതാനം വിട്ടുകൊടുക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. ഡിസംബര്‍ 27 മുതല്‍ അഞ്ചു ദിവസത്തേയ്ക്കാണ് അനുമതി. എന്നാലിത് നീട്ടിക്കിട്ടിയേക്കുമെന്ന് അണ്ണ ഹസാരെ പ്രത്യാശ പ്രകടിപ്പിച്ചു. ഹസാരേ മുംബൈയില്‍ മൂന്ന് ദിവസമാണ് ഉപവാസമിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

രാംലീല മൈതാനം വിട്ടുകൊടുക്കണമെങ്കില്‍ ഡല്‍ഹിയിലെ സമരത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഡിസംബര്‍ എട്ടിന് ഡല്‍ഹി പോലീസ് ഹസാരെ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, വി.ഐ.പി.കളുടെ വിശദാംശങ്ങള്‍ എന്നിവയാണ് പോലീസ് ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക