Image

മുല്ലപ്പെരിയാര്‍: വിദഗ്ദ്ധസംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു

Published on 23 December, 2011
മുല്ലപ്പെരിയാര്‍: വിദഗ്ദ്ധസംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു

തൊടുപുഴ: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ വിദഗ്ദ്ധര്‍ ഇടുക്കിയിലെ വിവിധ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചുതുടങ്ങി. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സംഘത്തിന്റെ സന്ദര്‍ശനം. സി.ഡി. താട്ടെ, കെ.കെ.മേത്ത എന്നിവരാണ് സംഘത്തിലുള്ളത്.

ലോവര്‍ പെരിയാറിലെ പാമ്പള അണക്കെട്ടാണ് ഇവര്‍ ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കും. നാളെയായിരിക്കും മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കുക. പ്രശ്‌നത്തിന്റെ വിവിധ വസ്തുതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായി 2010ലാണ് സുപ്രീംകോടതി ഉന്നതാധികാര സമിതി രൂപവത്കരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക