Image

എന്റെ മകള്‍ (കവിത: മോളി)

Published on 06 February, 2015
എന്റെ മകള്‍ (കവിത: മോളി)
ഏഴുജന്മത്തിന്റെ സാന്ത്വനമാണെന്റെ
ഓമനേ നിന്നെ ഞാന്‍ പുല്‍കിടുമ്പോള്‍
അമ്മയെ പുല്‍കുന്ന നിന്നിളം കൈകളിന്നെന്‍
കൈക്കുടന്നയില്‍ പുണ്യമാണെന്നുണ്ണീ
കുഞ്ഞിളം ചുണ്ടിനാല്‍ നീ നല്‌കും മുത്തങ്ങള്‍
എന്റെയീ ജന്മത്തിനര്‍ത്ഥങ്ങളേകുന്നു
നീയെന്റെ മാറില്‍ തലചായ്‌ച്ചുറങ്ങുമ്പോള്‍
നിന്നിലൂടോമനേ എന്നെ ഞാന്‍ കാണുന്നു
നീയെന്റെ സാന്ത്വനമാണെന്റെ ഓമനേ
നീയെന്റെ ജീവന്റെ ആശാ ദലങ്ങളായ്‌
കോടി ജന്മങ്ങള്‍ക്കുമപ്പുറം ഈശ്വന്‍
നിന്റെ ജന്മത്തിന്‍ വിധിയാളനായപ്പോള്‍
എനിക്കായ്‌ കരുതിയ പുണ്യമാണെന്നു ഞാന്‍
വിശ്വസിച്ചീടുന്നു കണ്‍മണീ നിന്‍ ജന്മം
വിശ്വസിച്ചീടുന്നു കണ്‍മണീ നിന്‍ ജന്മം
എന്റെ മകള്‍ (കവിത: മോളി)
Join WhatsApp News
ELDHO PARAKKAL JACOB 2019-09-22 09:38:58
Beautiful lines
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക