Image

പ്രണയ തുള്ളികള്‍!! (കവിത: ഗീതാ രാജന്‍)

Published on 13 February, 2015
പ്രണയ തുള്ളികള്‍!! (കവിത: ഗീതാ രാജന്‍)
പ്രണയം സൂക്ഷിക്കുന്ന എല്ലാ മനസ്സുകള്‍ക്കും
പ്രണയ ദിനാശംസകള്‍ !


ഒന്ന്‌.
തൊടാന്‍ മടിച്ചെന്ന പോലെ
പതിഞ്ഞു വീശുന്ന കാറ്റ്‌!
തലോടാനെത്തിയ വെയിലിനെ
മറച്ചു പിടിക്കുന്നു കുട
ചൂടിയെത്തിയ മേഘതുണ്ട്‌ !!

ഉഞ്ഞാലാട്ടത്തിന്‍ താളഗതികളില്‍
പ്രണയത്തിന്റെ നനുത്ത ഒച്ച!!
കാതുകള്‍ കൂര്‍പ്പിച്ചു ഉണര്‍ന്നു
നില്‍ക്കുന്നു കൊച്ചരി പുല്ലുകള്‍!
കൊതിച്ചെത്തിയ കിനാമഴയില്‍
നിറഞ്ഞൊഴുകുന്നു പുഴമനസസ്‌!!

രണ്ട്‌

നോക്കിയിരിക്കെന്നെത്ര നാള്‍
നിശ്ചലമായി നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു ചിമ്മാതെ!

കൊതിച്ചു പോവില്ലേ
ഒരു മാത്രയെങ്കിലും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട്‌ പോതിഞ്ഞു
പ്രണയത്തിലേക്ക്‌ പടരാനും
കെട്ടുപിണഞ്ഞ കിടക്കും
കാട്ടു വള്ളികള്‍ പോലെ !!
പ്രണയ തുള്ളികള്‍!! (കവിത: ഗീതാ രാജന്‍)
Join WhatsApp News
vayanakaran 2015-02-13 19:23:27
ആഘോഷങ്ങൾക്ക് സാഹിത്യ രൂപം കൊടുത്ത് ഭംഗിയാക്കുന്നതിൽ ഇ മലയാളി എപ്പോഴും
മുൻപന്തിയിൽ തന്നെ.  പ്രേമ ദിനത്തെക്കുരിച്ച്
രണ്ട് നല്ല രചനകൾ ഇ മലയാളിയിൽ വായിച്ചു,
ഒന്ന് സരോജ വര്ഗീസിന്റെ, ഗന്ധർവൻ. ഗീത
രാജന്റെ പ്രണയതുള്ളികൾ. സ്ത്രീകൾക്കല്ലേ
പ്രേമത്തിന്റെ മധുരവും കയ്പ്പും നന്നായി
അറിയുന്നത്.  മുഴത്തിനു മുഴം  എഴുത്തുകാർ
ഉണ്ടായിട്ടും വേറെ ഒന്നും കണ്ടില്ല.  കവിയത്രികൾക്ക് അഭിവാദനങ്ങൾ !
വായനക്കാരൻ 2015-02-13 20:43:18
പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ 
അദ്യാനുരാഗ രാമഴ....

അരികിൽ വരുമ്പോൾ പനിനീർ മഴ
അകലത്തു നിന്നാൽ കണ്ണീർ മഴ
മിന്നുന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ
എന്റെ മാറോടു ചേർന്നു നിൽക്കുമ്പോൽ 
ഉള്ളിൽ ഇളനീർ മഴ 
പുതുമഴ...    (കൈതപ്രം ദാമോദരൻ നമ്പൂതിരി)

നനുത്ത തൂവൽ‌സ്പർശത്തിൽ തുടങ്ങി ആർത്തിരമ്പി പെയ്യട്ടെ പ്രണയമഴ. സാധാരണ പ്രണയദിന രചനകളിൽനിന്നും വേറിട്ടുനിൽക്കുന്ന നല്ല കവിത. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക