Image

'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്

ബഷീര്‍ അഹമ്മദ് Published on 14 February, 2015
'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
മത പൗരോഹിത്യങ്ങള്‍ പ്രണയത്തെ എത്രമാത്രം ഭയപ്പെടുന്നു എന്ന സമകാലീന സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുകയാണ് 'ഒരു ദേശം നുണ പറയുന്നു' എന്ന് നാടകം.

നിഷ്‌കളങ്കനായ മനുഷ്യന്‍ മതപരമായ കെട്ടുപാടുകളെ ഭയപ്പെടുന്നതുകൊണ്ടാണ് അവന്റെ ഉള്ളില്‍ ഉറഞ്ഞുകൂടുന്ന പ്രണയത്തെ മൂടിവെക്കപ്പെടുന്നത്. എല്ലാ മതവും മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുമ്പോള്‍ പ്രണയത്തെ കശാപ്പുകാരന്റെ കണ്ണുമായ് കാണുന്ന മതപൗരോഹിത്യത്തിനെതിരെ വിരല്‍ചൂണ്ടകയാണ് എ.ശാന്തകുമാര്‍ രചിച്ച് ടി.സുരേഷ്ബാബു സംവിധാനം ചെയ്ത ഈ നാടകം.
ദേശീയ നാടകോത്സവത്തിനു മുന്നോടിയായാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നാടകമേള കോഴിക്കോട് ടൗണ്‍ഹാളില്‍ അരങ്ങേറുന്നത്.

'സുല്ല് ചൊല്ലാതെ ലഹരിയോട്'
'വിശുദ്ധകടക്കാരന്‍', 'ഒരു ദേശം നുണ പറയുന്നു' എന്നീ നാടകങ്ങളാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്.
മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടകം നിര്‍വ്വഹിച്ചു. എ. പ്രദീപ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ എ.കെ.പ്രേമജം, ജില്ലാ കളക്ടര്‍ സി.എ.ലത, നാടക രംഗത്തെ പ്രശസ്തരായ ജയപ്രകാശ് കൂളൂര്‍, ഇബ്രാഹിം വേങ്ങര, വില്‍സണ്‍ സാമുവല്‍, വിജയലക്ഷ്മിക്കുട്ടി, കുട്ടേടത്തി വിലാസിനി, സാവിത്രി ശ്രീധരന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കാദര്‍ പാലാഴി, പബ്ലിക്ക് റിലേഷന്‍ വകുപ്പ് കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ പൂവറ്റൂര്‍ ബാഹുലേയന്‍ എന്നിവര്‍ സംസാരിച്ചു.

നിറഞ്ഞ സദസ്സില്‍ അരങ്ങേറിയ നാടകം ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പും, ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നാണ്.

'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
'ഒരു ദേശം നുണപറയുന്നു': ജില്ലാ നാടകമേളക്ക് തുടക്കമായ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക