Image

'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍

ബഷീര്‍ അഹമ്മദ്‌ Published on 17 February, 2015
 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍
കോഴിക്കോട് : മരണത്തിനു വിധിക്കപ്പെട്ട മൂന്ന് രാഷ്ട്രീയ തടവുകാരുടെ തലേരാത്രിയിലെ മാനസിക സംഘര്‍ഷങ്ങളാണ് 'ചിമീറ' പറയുന്നത്.

കര്‍ട്ടണ്‍ ഉയരുമ്പോള്‍ ഇരുട്ടില്‍ തെളിഞ്ഞു വരുന്ന മൂന്ന് മുഖങ്ങളില്‍ ഭീതി നിറഞ്ഞ നിസ്സഹായത പ്രേക്ഷകന്‍ ഏറ്റുവാങ്ങുന്നതോടെ നാടകം തുടങ്ങുകയായ്.

ഭരണകൂടം അടിസ്ഥാനരഹിതമായി, സ്വന്തം നിലനില്‍പ്പിനും വേണ്ടി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍; ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്ന വിചാരണ കൂടാത്ത തടവുകാര്‍.

ഗ്രനേഡും, വെടിയുണ്ടകളും, കലാപഭൂമിയില്‍ അസ്വസ്തതയും അരാചകത്വവും വിതയ്ക്കപ്പെടുമ്പോള്‍ ഏത് മനസ്സാണ് ഒരിറ്റ് ശാന്തത ആഗ്രഹിച്ച് പോകാത്തത്. നാടകം കണ്ടിറങ്ങുമ്പോള്‍ അശാന്തമാകുന്ന മനസ്സ് മതിയിനപ്പുറത്തുള്ള ശാന്തിക്കുവേണ്ടി  പ്രാര്‍ത്ഥിക്കുകയാണ്.

ജീന്‍പോള്‍ സാര്‍ത്രയുടെ 'The wall' എന്ന നാടകത്തിന്റെ പുനര്‍ ആവിഷ്‌കാരമാണ്  ഹാഷിം അമരാവില സംവിധാനം നിര്‍വഹിച്ചു(CH-ME-RA).


 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍ 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍ 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍ 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍ 'ചിമീറ' ദേശീയ നാടകോത്സവം രണ്ടാംനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക