Image

'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും

ബഷീര്‍ അഹമ്മദ്‌ Published on 18 February, 2015
'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും
ദേശീയ നാടകോത്സവത്തിന്റെ മൂന്നാം ദിവസം മണിപ്പൂരില്‍ നിന്നെത്തിയ 'റിക്ഷയും തോക്കും' കാണികളാല്‍ സംഘര്‍ഷഭരിതമായ മണിപ്പൂരി ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറി.
ഒരു റിക്ഷക്കാരന്റെ ജീവിതത്തിലൂടെ ലഹരിക്കടിപ്പെടുന്ന യുവതലമുറയുടെ തീവ്രവാദ ബന്ധങ്ങള്‍; ദുരിതമനുഭവിക്കുന്ന മണിപ്പൂരികളുടെ തകര്‍ന്നടിയുന്ന സ്വപ്‌നങ്ങള്‍ എന്നിവ വരച്ച് കാട്ടുന്നു.
സൈന്യത്തിനും തീവ്രവാദികള്‍ക്കും ഭരണകൂട ഭീകരതയ്ക്കുമിടയില്‍ നിസ്സഹായരാകുന്ന സാധാരണ മനുഷ്യന്റെ മുഖം നാടകത്തിലുടനീളം നമ്മെ വേട്ടയാടപ്പെടുന്നുണ്ട്.

കലാപത്തേക്കാള്‍ പ്രതിരോധമാണ് നാടകം ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രതിരോധം നാടകത്തിലുടനീളം പോരാട്ടത്തിലേയ്ക്കുള്ള വെളിച്ചമായി മാറുന്നു.

മണിപ്പൂരി ഭാഷയില്‍ അരങ്ങേറിയ നാടകം Dr.S. Thaninlelima യാണ് സംവിധാനം ചെയ്തത്.

'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും'റിക്ഷയും തോക്കും' പിന്നെ മണിപ്പൂരി ജനതയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക