Image

ലോക സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണം: മാര്‍പാപ്പ

Published on 25 December, 2011
ലോക സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണം: മാര്‍പാപ്പ
റോം: ലോകത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്ന് പോപ് ബെനഡിക്റ്റ് പതിനാറാമന്‍ വ്യക്തമാക്കി. ക്രിസ്മസിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പാതിരാ കുര്‍ബാനയ്ക്കുശേഷം നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്തുവിന്റെ തിരുപ്പിറവിദിനമായ ക്രിസ്മസ് വാണിജ്യവല്‍കരിക്കപ്പെട്ടിരിക്കുന്നു. പട്ടിണിയിലും കഷ്ടപ്പാടിലും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.ക്രിസ്മസിന്റെ പുറംപകിട്ടിനപ്പുറത്ത് ബെത്ത്‌ലഹേമിലെ പുല്‍ത്തൊട്ടിയില്‍ പിറന്ന ബാലന്റെ ജീവിതസന്ദേശം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ബെത്‌ലഹേമില്‍ ഫുവാദ് ത്വാലാണ് പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
ലോക സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാകണം: മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക