Image

ചെന്നൈയിലെ തിരുവള്ളൂരില്‍ ബോട്ട്‌ മുങ്ങി 22 പേര്‍ മരിച്ചു

Published on 25 December, 2011
ചെന്നൈയിലെ തിരുവള്ളൂരില്‍ ബോട്ട്‌ മുങ്ങി 22 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈയ്‌ക്ക്‌ സമീപം തിരുവള്ളൂര്‍ ജില്ലയിലെ പുലികാട്ട്‌ കായലില്‍ വിനോദസഞ്ചാരികളുടെ ബോട്ട്‌ മുങ്ങി 22പേര്‍ മരിച്ചു. നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പതിമൂന്ന്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചെന്നൈയില്‍ നിന്ന്‌ അറുപത്‌ കിലോമീറ്റര്‍ അകലെയാണ്‌ തിരുവള്ളൂര്‍. ജില്ലയിലാണ്‌ വൈകീട്ട്‌ ദുരന്തമുണ്ടായത്‌.ബോട്ടില്‍ 26 പേരുണ്ടായിരുന്നുവെന്നു കരുതുന്നു. ലൈസന്‍സില്ലാത്ത ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടതെന്ന്‌ കരുതുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക