Image

ഒബാമ ഇലക്ഷന്‍ ഫണ്ട്‌ റൈസിംഗ്‌ ടീമില്‌ ഇന്ത്യന്‌ വനിത ഒന്നാമത്‌

എബി മക്കപ്പുഴ Published on 26 December, 2011
ഒബാമ ഇലക്ഷന്‍ ഫണ്ട്‌ റൈസിംഗ്‌ ടീമില്‌ ഇന്ത്യന്‌ വനിത ഒന്നാമത്‌
ഡാലസ്‌: അമേരിക്കന്‌ പ്രസിഡന്റ്‌ ഒബാമയുടെ റീ ഇലക്ഷന്‍ ഫണ്ട്‌ റൈസിംഗ്‌ ടീമില്‍ കാലിഫോര്‍ണിയയില്‍ നിന്നും ഷെഫാലി (ഷെഫാലി രസ്‌ടാന്‍ ദുഗ്ഗല്‍) എന്ന ഇന്ത്യന്‍ വനിത മുന്‌ നിരയിലെന്നു റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക്‌ അഭിമാനികാനാവുന്ന തരത്തിലുള്ള നേട്ടമാണ്‌ 40 കാരിയായ ഷെഫാലി മറ്റുള്ളവരുടെ മുന്‌പില്‌ കാട്ടിയത്‌.

അമേരിക്കക്കാരെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലുള്ള ഷെഫാലിയുടെ പ്രവര്‍ത്തന തീഷ്‌ണതയെ അമേരിക്കന്‌ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ ന്യൂയോര്‍ക്കില്‍ കൂടിയ പൊതു യോഗം അഭിനന്ദിച്ചു.

ഷെഫാലി ഒറ്റയ്‌ക്ക്‌ ഒരു ലക്ഷത്തോളം ഡോളര്‍ ഒബാമ ഇലക്ഷെന്‌ ഫണ്ട്‌ റൈസിംഗ്‌ ടീമില്‍ സമാഹരിച്ചതയാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. കാലിഫോര്‍ണിയയില്‍ സ്ഥിരം താമസമാക്കിയിട്ടുള്ള 40 കാരിയായ ഈ വനിത ഒബാമയുടെ ഇലക്ഷന്‍ ഫണ്ട്‌ റൈസിംഗ്‌ ടീം, നാഷണല്‍ ഫൈനാന്‍സ്‌ കമ്മിറ്റി, നോര്‍ത്ത്‌ കാലിഫോര്‍ണിയ ഫൈനാന്‍സ്‌ കമ്മിറ്റി എന്നി സംഘടനകളില്‍ സജീവ അംഗമാണ്‌ .

ഇന്ത്യയില്‍ നിന്നും കുടിയേറിയ ഷെഫാലി കോളേജ്‌ പഠനത്തിനു വേണ്ടി ഒഹായോ, ചിക്കാഗോ, ന്യൂയോര്‌ക്ക്‌, ബോസ്റ്റണ്‍ എന്നി അമേരികയുടെ വിവിധ സ്‌റ്റേറ്റുകളില്‍ മാറി മാറി താമസിച്ചിട്ടുണ്ട്‌. മയാമി യൂണിവേര്‌സിടിയില്‌ നിന്നു ബാച്ചിലോര്‌ ബിരുദവും , ന്യൂ യോര്‌ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്‌സില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്‌.

ഭര്‍ത്താവിനോടൊപ്പം സാന്‍ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന ഷിലാഫി രണ്ടു മക്കളുടെ മാതാവാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക