Image

ഗ്രീന്‍കാര്‍ഡിന്റെ പച്ചപ്പുമായി രവീന്ദ്രന്‍ നാരായണന്‍ ഇന്ത്യയിലേക്ക്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 26 February, 2015
ഗ്രീന്‍കാര്‍ഡിന്റെ പച്ചപ്പുമായി രവീന്ദ്രന്‍ നാരായണന്‍ ഇന്ത്യയിലേക്ക്
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില്‍ വീണ്ടും കുറെ നാളുകള്‍ ചിലവഴിക്കാന്‍ രവീന്ദ്രന്‍ നാരായണന്‍ എത്തുകയാണ്. ഫെബ്രുവരി ഇരുപത്തിയേഴിന് ന്യൂയോര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന ആ വിമാനയാത്ര തിരുവനന്തപുരം ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ മാര്‍ച്ച് ഒന്ന് പുലര്‍ച്ചെയായിരിക്കും. അപ്പോഴും കൊടുശൈത്യത്തിലമര്‍ന്ന് ഉറങ്ങാന്‍ തയ്യാറെടുക്കുകയായിക്കും ന്യൂയോര്‍ക്ക് നിവാസികള്‍.

അമേരിക്കയില്‍ നിരവധി വര്‍ഷങ്ങള്‍ ജീവിക്കുകയും ശൈത്യത്തിന്റെ കൊടും തീവ്രത നന്നായി അനുഭവിക്കുകയും  ചെയ്ത രവീന്ദ്രന്റെ മനസ്സില്‍ ഒരു ചോദ്യമുയര്‍ന്നു, ലോകത്തിലെ ചില പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്ന ഗ്ലോബല്‍ വാമിംഗ് ശരിക്കും ഒരു യാഥാര്‍ത്ഥമാണോ അതോ അതൊരു മിഥ്യാധാരണയാണോ? അതൊരു  യാഥാര്‍ത്ഥ്യമാണെങ്കില്‍ എന്തുകൊണ്ട് ഓരോ വര്‍ഷം കഴിയുന്തോറും അമേരിക്കപോലുള്ള രാജ്യങ്ങളില്‍ തന്നെ വരുന്നു. അമേരിക്കയിലെ തണുപ്പ് സഹിക്കേണ്ടി വരുന്ന നമ്മള്‍ക്കും ഈ സംശയം തോന്നുന്നുണ്ടാവും. ഈ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണദ്ദേഹം.

കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ പലരും വിന്റര്‍ സീസണില്‍ ഉഷ്ണമുള്ള പ്രദേശങ്ങളില്‍ പോയി താമസിക്കാറുണ്ട്. എന്നാല്‍ രവീന്ദ്രന്‍ നാട്ടില്‍ പോകുന്നത് ആ കാരണം കൊണ്ടല്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ വിജയശ്രീലാളിതനായാണ് അദ്ദേഹം ഈ യാത്ര നടത്തുന്നത്. ദുരിതപൂര്‍ണ്ണമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ഹരിതപൂര്‍ണ്ണമാക്കികൊണ്ട് ഗ്രീന്‍കാര്‍ഡ് അദ്ദേഹത്തിന്റെ കൈകളിലെത്തിചേര്‍ന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നാണ്.
എന്തുതന്നെ സംഭവിച്ചാലും ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കിയിട്ടല്ലാതെ അമേരിക്ക വിടുന്ന ചിന്തപോലും മുദിക്കിന്നില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എന്തായാലും ഈ കാര്‍ഡുവഴി അമേരിക്കയില്‍ ആജീവനാന്തം നിയമവിധേയമായി ജീവിക്കാനുള്ള അവകാശം അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. വളരെ നാളുകള്‍ക്കുശേഷം പോകുന്നതുകൊണ്ട് നാലഞ്ചുമാസം നാട്ടില്‍ താമസിക്കാന്‍ പദ്ധതിയുണ്ട്. ആ നാളുകള്‍ വളരെ സംഭവബഹുലമാണ്. ആ നാളുകള്‍ വളരെ സംഭവബഹുലമാക്കാനാണ് രവീന്ദ്രന്‍ തയ്യാറെടുക്കുന്നത്.

ശാസ്ത്രവും കുറ്റാന്വേഷണ മേഖലയുമാണ് രവീന്ദ്രന്റെ രണ്ട് ഇഷ്ടവിഷയങ്ങള്‍. നാം അധിവസിക്കുന്ന ഭൂമി ഏറ്റവും വാസയോഗ്യമായ സ്ഥലമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ഈ നിയോഗത്തില്‍ കുറെയേറെ മുന്നോട്ടുപോകാന്‍ സാധിച്ചുവെന്നും അത് മാധ്യമങ്ങളിലൂടെ അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ വിഷയത്തില്‍ ഒരു പുസ്തകം എഴുതിപൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉടന്‍തന്നെ അത് പുസ്തക കമ്പോളങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ വിഷയത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ഒരു ഹൃസ്വ വീഡിയോ ദൃശ്യത്തിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

ചെറുപ്പകാലത്ത്നിരന്തരം വായിക്കുമായിരുന്ന കോട്ടയം പുഷ്പനാഥിന്റെ ഡിക്ടറ്റീവ് നോവലുകളാണ് കുറ്റാന്വേഷണമേഖലയില്‍ രവീന്ദ്രന്‍ താല്പര്യമുണ്ടാക്കികൊടുത്തത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെതടക്കം അനവധി ആള്‍ക്കാരുടെ പ്രദേശങ്ങളില്‍ ഇടപ്പെടാനും കുറെയേറെ നന്മകള്‍ ചെയ്യാനും ഈ പ്രത്യേകസിദ്ധി രവീന്ദ്രനെ സാഹിയിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി ഒരു രാജ്യത്ത് താമസിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും നന്നായി അനുഭവിച്ച രവീന്ദ്രന്‍ ഈ വിഷയത്തില്‍ ധാരാളം പ്രായോഗിക അറിവുകള്‍ നേടിയിട്ടാണ് ഈ പ്രാവശ്യം നാട്ടിലെത്തുന്നത്. നാട്ടിലെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പല അറിവുകളും രവീന്ദ്രന്റെ കൈവശമുണ്ട്. അത് പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രവീന്ദ്രന്റെ മറ്റൊരു സിദ്ധിയെക്കുറിച്ചു കൂടി പരാമര്‍ശിക്കാതെ ഈ ലേഖനം പൂര്‍ത്തീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ ഇഷ്ടവിനോദമാണ് ബസ്‌ക്കറ്റ് ബോള്‍. മാനസികവ്യഥകളും പിരിമുറുക്കങ്ങളും മാറി മനസ്സിന് സ്വസ്ഥത കിട്ടാന്‍ ബാസ്‌ക്കറ്റ് ബോള്‍കളി തന്നെ ഏറെ സഹായിച്ചുവെന്നദ്ദേഹം പറഞ്ഞു. ഇതുപോലെ എന്തെങ്കിലും ഹോബികള്‍ കണ്ടെത്താനും അത് അനുദിന ജീവിതത്തിന്റെ ഭാഗമാക്കിമാറ്റാനും ശ്രമിക്കണമെന്ന് നന്മകളോടൊപ്പം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

 ഹാഫ് കോര്‍ട്ടില്‍ നിന്നും എറിഞ്ഞ് ബാസ്‌കറ്റിനുള്ളില്‍ ബോള്‍ വീഴ്ത്താന്‍ രവീന്ദ്രന് സാധിക്കും. ഒരു പ്രത്യേക പരിശീലനരീതി വഴിയാണ് താന്‍ ഈ കഴിവ് നേടിയെടുത്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഈ സിദ്ധി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നിങ്ങള്‍ക്ക് കാണാം.

                        ot narayananraveen1@gmail.com

Phone Numbers 

- 607 296 1312
   or
347 498 5076

ഗ്രീന്‍കാര്‍ഡിന്റെ പച്ചപ്പുമായി രവീന്ദ്രന്‍ നാരായണന്‍ ഇന്ത്യയിലേക്ക്ഗ്രീന്‍കാര്‍ഡിന്റെ പച്ചപ്പുമായി രവീന്ദ്രന്‍ നാരായണന്‍ ഇന്ത്യയിലേക്ക്ഗ്രീന്‍കാര്‍ഡിന്റെ പച്ചപ്പുമായി രവീന്ദ്രന്‍ നാരായണന്‍ ഇന്ത്യയിലേക്ക്
Join WhatsApp News
ഇരുമ്പു ശൌരി 2015-02-26 15:21:59
അമേരിക്കയിൽ നിന്നു റിട്ടേണ്‍ ചെയ്യുന്നവരോട് മഹാ കേരളത്തിൽ എല്ലാവർക്കും വലിയ താൽപ്പര്യവും സ്നേഹവുമാണ്.  എയർപോർട്ടിൽ ടാക്സിക്കാരൻ മുതൽ സ്നേഹ പ്രകടനങ്ങൾ തുടങ്ങും (കൌണ്ടറിൽ നിന്നു ടാക്സി കൂപ്പണ്‍ വാങ്ങാൻ മറക്കരുത്. അതിൽ പറയുന്നത് മതിയെന്ന് യൂണിയൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ, ടിപ്പു കൊടുക്കണമെന്നു പറഞ്ഞു പിടിക്കും - എത്ര കൊടുത്താലും അതു കുറവായിരിക്കുമെന്നും ഓർത്തു കൊൾക). വീട്ടുകാർക്കും നാട്ടുകാർക്കും, കൂട്ടുകാർക്കും എല്ലാം അതുപോലെ പതിനെട്ടു വർഷങ്ങൾ മുൻപ് നല്കിയ രീതികൾ ഒക്കില്ല ഇപ്പോൾ. പെണ്ണുങ്ങൾക്ക് സാരിയും ബ്ലൗസം ഒന്നും ജാകസണ്‍-ഹൈറ്റിൽ പോയി വാങ്ങരുത്. നല്ലതും മെച്ചപ്പെട്ടതും അവിടെ ധാരാളം. ഇവിടെ നിന്നു കൊണ്ടു പോകുന്നത് അവരെടുത്തെറിയും. 2015 മോഡൽ ഹോണ്ടായോ   ടൊയാട്ടയോ ഒക്കെ ആയിരിക്കും പലർക്കും വേണ്ടത്. അതുപോലെ വെല്ലതും കൊടുക്കാമെങ്കിൽ എല്ലാവർക്കും വലിയ സന്തോഷവും സംതൃപ്തിയുമായി കെട്ടിപ്പിടുത്തവും മേളവുമായിരിക്കും. പിന്നെ തിരിച്ചു പോരാനും തോന്നില്ല. വസ്തു വെല്ലതും ഉണ്ടെങ്കിൽ ബന്ധുമിത്രങ്ങൾ പലരും അതിൽ കണ്ണു വെച്ചിട്ടുണ്ടാവും. അതു കണക്കു കൂട്ടി കല്യാണവും സ്രീധനവും പോലും മനസ്സിലുറപ്പിച്ചിട്ടുണ്ടാവും. "അതിങ്ങു തന്നേര്, നിനക്കിനി അതെന്തിനാ?... മാർക്കറ്റുവില നീയെന്നോട് ചോദിക്കരുത്",  എന്നു പറഞ്ഞു ഒരു ചെറിയ തുക തരും. "ബാക്കി ഉടനെ തന്നു തീർക്കാം", എന്നുറപ്പും കിട്ടും. ദാറ്റ്‌ ഈസ്‌ ഇറ്റ്‌. അനുഭവം വെച്ചു പറഞ്ഞേത്‌... 
പിന്നെ, ആ ഇട്ടിരിക്കുന്ന സൂട്ടു ഇട്ടോണ്ട് പോവല്ലേന്നു ഒരു ഉപദേശം കൂടി ഉണ്ട്. പൊരിഞ്ഞ ചൂടാണ്, പുറമേ കാശു കൂടുതലാവും എവിടെ തിരിഞ്ഞാലും. ആ പടം തന്നെ നോക്ക്, കലക്കിയിട്ടുണ്ട്. എന്നാൽ മക്ഡൊനാൾഡ്‌സിൽ നില്ക്കുന്ന ചിത്രത്തിൽ ആളെ തിരിച്ചറിയാൻ മേലാത്തപോലെ കയിലീം, മുണ്ടും, ഷർട്ടും ഒക്കെ മതി അവിടെ, അതു തന്നെ സുഖവും.
ഇവിടെ പണിചെയ്തു കൂട്ടിയിട്ടു കാര്യമില്ല. 'അങ്കിൾ സാം' എല്ലാം തിരിച്ചു പിടിക്കതക്കവിധമാ കുഴി പണിതിട്ടിരിക്കുന്നത്. എതിലെ പോയാലും അവസാനം അതിൽ വീഴും. ഒള്ളതു പറഞ്ഞേത്‌...
ഇരുമ്പ് ഒലക്ക 2015-02-26 20:43:33
ഇരുമ്പ് ഗൗരി പറഞ്ഞത് ന്യായം 

അക്കെരെക്കെത്താൻ ബുദ്ധിമുട്ടുമ്പോൾ 
ഇക്കരെ നീയും വന്നെതെന്തിനെൻ ആരോമൽ കുഞ്ഞേ?'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക