Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു

Published on 26 December, 2011
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ (78) അന്തരിച്ചു. ബാംഗ്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ അര്‍ദ്ധരാത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ ഏഴിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാടക വികാസ് പാര്‍ട്ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയുടെ തുടക്കക്കാരനായിരുന്നു അദ്ദേഹം. 1967 ല്‍ ആദ്യമായി എം.എല്‍.എയായി. പിന്നീട് വിവിധ കാലങ്ങളിലായി ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാര്‍ഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായി ബംഗാരപ്പ പ്രവര്‍ത്തിച്ചു.

1979 ല്‍ കര്‍ണാടക പി.സി.സി. പ്രസിഡന്റായി. 1990- മുതല്‍ രണ്ടുവര്‍ഷക്കാലം കര്‍ണാടക മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. നാലുതവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് മാറിയതിനെ തുടര്‍ന്ന് 2005 ല്‍ ലോക് സഭാംഗത്വം ഒഴിവായി. അതേവര്‍ഷം തന്നെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയിലേക്ക് തിരിച്ചെത്തി.

2009 ല്‍ സമാജ് വാദി പാര്‍ട്ടി വിട്ട് ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എം.പി സ്ഥാനം രാജിവെച്ച് മത്സരിച്ചെങ്കിലും ബി.സ്. യെദ്യൂരപ്പയുടെ മകന്‍ ബി.എസ്. രാഗവേന്ദ്രയോട് പരാജയപ്പെടുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക