Image

നാലു ഗീതങ്ങള്‍ (രാഹുല്‍)

Published on 27 February, 2015
നാലു ഗീതങ്ങള്‍ (രാഹുല്‍)
പരിധി

കാതു നിറയെ ശബ്‌ദമായും
കണ്ണു നിറയെ കാഴ്‌ചയായും
നീ ഉണ്ടായിരുന്നു.
എന്റെ കേള്‍വി കുറയാതെ
കാഴ്‌ച മങ്ങാതെ
`നീ' ഇല്ലാതായി

പ്രാണന്‍

ശൂന്യമായ മനസില്‍
ശ്വാസത്തിനൊപ്പം
നീയും നിറഞ്ഞു.
ശ്വാസം നിലച്ചിട്ടല്ല
നീ അകന്നിട്ടാണ്‌
ഞാന്‍ മരിച്ചത്‌

മഴ

നിന്നെ ഓര്‍ത്താല്‍ മഴിയായിരുന്നു
ഹൃദയം കുളിരുന്ന തണുപ്പായിരുന്നു
ഒടുവിലൊരിറ്റു കണ്ണീര്‍മഴയായ്‌
കവിളില്‍ പെയ്‌ത്‌ തോര്‍ന്നു നീ

വഴി

നിന്നെ ഞാന്‍ പിന്തുടര്‍ന്നതെന്തിനാണ്‌?
ഒടുവില്‍ വഴിയറിയാതെ
നീയില്ലാതെ ഞാനിന്നും
അലയുന്നു നിനക്കായ്‌.

(രഹുല്‍ തേജസ്‌ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്‌).
നാലു ഗീതങ്ങള്‍ (രാഹുല്‍)
Join WhatsApp News
വായനക്കാരൻ 2015-02-27 09:17:34
ഗീതങ്ങളായ് വീണലിഞ്ഞൊരു സാലഭഞ്ജികയാണു നീ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക