Image

ബസ്‌ ചാര്‍ജ്‌ വര്‍ധന: ബി.ജെ.പിപ്രവര്‍ത്തകര്‍ കോഴിക്കോട്‌ ബസ്‌ തടഞ്ഞു

ബഷീര്‍ അഹ്‌മദ്‌ Published on 03 March, 2015
ബസ്‌ ചാര്‍ജ്‌ വര്‍ധന: ബി.ജെ.പിപ്രവര്‍ത്തകര്‍  കോഴിക്കോട്‌ ബസ്‌ തടഞ്ഞു
കോഴിക്കോട്‌: ബസ്‌ ചാര്‍ജ്ജും, ചരക്ക്‌ കൂലിയും കുറയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം നടത്തി.

കോഴിക്കോട്‌ മുതലക്കുളം റോഡിലായിരുന്നു സമരം നടത്തിയത്‌. ഇതുകാരണം ഒരുമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു. വഴിതടയല്‍ സമരം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. പത്മനാഭന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.കെ. പ്രേമന്‍, രമണീഭായ്‌, ദിനേശന്‍ ശ്രീകുമാര്‍, മണി എന്നിവര്‍ സംസാരിച്ചു.

വഴിതടഞ്ഞ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി.

(രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)
ബസ്‌ ചാര്‍ജ്‌ വര്‍ധന: ബി.ജെ.പിപ്രവര്‍ത്തകര്‍  കോഴിക്കോട്‌ ബസ്‌ തടഞ്ഞുബസ്‌ ചാര്‍ജ്‌ വര്‍ധന: ബി.ജെ.പിപ്രവര്‍ത്തകര്‍  കോഴിക്കോട്‌ ബസ്‌ തടഞ്ഞുബസ്‌ ചാര്‍ജ്‌ വര്‍ധന: ബി.ജെ.പിപ്രവര്‍ത്തകര്‍  കോഴിക്കോട്‌ ബസ്‌ തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക