Image

സംഘര്‍ഷം: കുമരത്ത്‌ രണ്ട്‌ യുവാക്കള്‍ക്ക്‌ വെട്ടേറ്റു

Published on 26 December, 2011
സംഘര്‍ഷം: കുമരത്ത്‌ രണ്ട്‌ യുവാക്കള്‍ക്ക്‌ വെട്ടേറ്റു
കുമരകം: സംഘര്‍ഷത്തെ തുടര്‍ന്ന്‌ കുമരകത്തു 2 യുവാക്കള്‍ക്കു വെട്ടേറ്റു. കുമരകം തെക്കുംഭാഗത്ത്‌ പുതുപ്പറമ്പില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജിത്‌ (21), നന്തികണ്ണന്‍തറ തങ്കച്ചന്റെ മകന്‍ ജിക്കു (23) എന്നിവര്‍ക്കാണു വെട്ടേറ്റത്‌. നേരത്തെ ഷാപ്പില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്‌ സംഭവമുണ്ടായത്‌. ഷാപ്പില്‍ അക്രമം നടത്തിയതിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം 2500 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഉറപ്പിനായി ജിക്കുവിന്റെ ആര്‍സി ബുക്ക്‌ വാങ്ങിവച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തുക ഇതുവരെ നല്‍കിയില്ല. ശനിയാഴ്‌ച രാത്രി ക്രിസ്‌മസ്‌ കരോളിന്റെ മറവില്‍ പണം നല്‍കാതെ ബലമായി ആര്‍സി ബുക്ക്‌ തിരികെ വാങ്ങാന്‍ വീട്ടില്‍ രാത്രിയിലെത്തിയതാണു സംഘര്‍ഷകാരണമെന്ന്‌ പറയുന്നു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക