Image

മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി: കരുണാനിധി

Published on 26 December, 2011
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി: കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാമെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്‌ ഉറപ്പു നല്‍കിയതായി ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിച്ച വേളയില്‍ കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യം പരിഗണിക്കണമെന്ന്‌ കരുണാനിധി ആവശ്യപ്പെടുകയായിരുന്നു.

ചര്‍ച്ചയില്‍ അണക്കെട്ടിന്റെ പേരില്‍ കേരളത്തില്‍ തമിഴര്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ കരുണാനിധി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തി കൂടിക്കാഴ്‌ചയിലാണ്‌ കരുണാനിധി ഇക്കാര്യം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കിയത്‌. ഡി.എം.കെ. നേതാവ്‌ കനിമൊഴിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക