Image

വിയന്നയില്‍ കെ. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

Published on 26 December, 2011
വിയന്നയില്‍ കെ. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു
വിയന്ന: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്‌മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം വിയന്നയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ സര്‍വമത പ്രാര്‍ഥനയോടെ ആചരിച്ചു. യോഗത്തില്‍ ജോഷിമോന്‍ എര്‍ണാകേരില്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും സംസ്‌ഥാനത്തിന്റെ വികസനത്തിനും ഒരേപോലെ സംഭാവനകള്‍ നല്‍കിയ ഉജ്വലമായ വ്യക്‌തിത്വമായിരുന്നു കെ. കരുണാകരന്‍ എന്ന്‌ യോഗം അഭിപ്രായപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തിന്‌ കെ. കരുണാകരന്റെ പേര്‌ നല്‍കണമെന്ന്‌ യോഗം അഭ്യര്‍ഥിച്ചു.

സിന്‍ജോ നെല്ലിശേരി, സിറോഷ്‌ ജോര്‍ജ്‌, അസീസ്‌, ബോബന്‍, ബോസ്‌ മണിയംപാറയില്‍, ലിയോ കാഞ്ഞിരപറമ്പില്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അനുസ്‌മരണ യോഗത്തില്‍ പങ്കെടുത്തു.
വിയന്നയില്‍ കെ. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക