Image

അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി

ബഷീര്‍ അഹ്‌മദ്‌ Published on 05 March, 2015
അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി
കോഴിക്കോട്‌: .യാത്രകള്‍ കാഴ്‌ചകള്‍ക്കപ്പുറം ചില അടയാളങ്ങള്‍ കുറിച്ചിടുകകൂടി ചെയ്യുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകളാണ്‌ അഖില്‍ കോമാച്ചിയുടെ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍.

മുന്നുവര്‍ഷമെടുത്ത്‌ ആറുതവണ ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ ക്യാമറയുമായി കൗതുകങ്ങള്‍ക്കും കാഴ്‌ചകള്‍ക്കും പിന്നാലെ ചെയ്‌ത യാത്രകളാണ്‌ എഴുപതോളം ഫട്ടോഗ്രാഫുകളുടെ പിറവിക്ക്‌ കാരണം.

മരത്തില്‍ മഴയായ്‌ പെയ്യുന്ന തത്തകള്‍ അജ്‌മീറിലെ കൗതുക കാഴ്‌ചയാണ്‌. അസം കലാപഭൂമിയിലെ ബാക്കിപത്രമായ്‌ മാറുന്ന അന്നത്തിനുവേണ്ടി കാത്തിരിക്കുന്ന കുട്ടികളുടെ ചിത്രം; ദൈന്യതയാര്‍ന്ന കണ്ണുകളുമായി കാഴ്‌ചക്കാരന്റെ നേര്‍ക്ക്‌ നോട്ടമിടുന്ന പിഞ്ച്‌ കുഞ്ഞ്‌ അസമിലെ മറ്റൊരു മാറാകാഴ്‌ചയാണ്‌.

വെളിച്ചവും നിഴലും തീര്‍ത്ത പൊള്ളുന്ന കാഴ്‌ചയിലൂടെ മരുഭൂമിയില്‍ ഒട്ടകപ്പുറത്ത്‌ കടന്നുപോകുന്ന സഞ്ചാരികള്‍. കല്‍ക്കട്ടയിലെ റിക്ഷക്കാരന്‍, നിറങ്ങളുടെ ഹോളീകാഴ്‌ചകള്‍ എല്ലാം കണ്ടിറങ്ങുമ്പോള്‍ മനസിലെ സഞ്ചാരി ക്യാമറയുമായി തീര്‍ച്ചയായും ഒരു യാത്രയ്‌ക്ക്‌ തയാറായിക്കഴിഞ്ഞിട്ടുണ്ടാകും. കാണാകാഴ്‌ചകള്‍ തേടിയുള്ള ഒരു യാത്രയ്‌ക്ക്‌.

എഴുത്തും ചിത്രവും ബഷീര്‍ അഹ്‌മദ്‌
അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി അജ്‌മീറിലെ തത്തകള്‍; കാണാകാഴ്‌ചകള്‍ തേടി അഖില്‍ കോമാച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക