ചിക്കാഗോ: ഡിസംബര്‍ 24 ന് ഗ്യാസ് സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന
മോഷ്ടാക്കളുടെ വെടിയേറ്റ് മരണമടഞ്ഞ കുമരകം സ്വദേശി ജോജോ കൊടുവത്തറയുടെ (32)
സംസ്കാരം ഡിസംബര്‍ 31 ന് നടക്കും.
ഡിസംബര്‍ 30 ന് വെള്ളിയാഴ്ച
ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ 9 മണിവരെ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ്
ക്നാനായ കാത്തലിക് പള്ളിയില്‍ വെയ്ക്ക് നടത്തപ്പെടും. 31 ന് ശനിയാഴ്ച
രാവിലെ 9.30 ന് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ ദിവ്യബലിയും
മൃതസംസ്ക്കാര പ്രാര്‍ത്ഥനകളും നടക്കും. തുടര്‍ന്ന് നൈല്‍സിലുള്ള സെന്റ്
മേരീസ് ക്നാനായ കാത്തലിക് സെമിത്തേരിയില്‍ (മേരി ഹില്‍) സംസ്ക്കാരം
നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
വിശദവിവരങ്ങള്‍ക്ക് - ജോമോന്
കൊടുവത്തറ 847 858 6583, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് 847 736 0438
റിപ്പോര്‍ട്ട് : ജോസ് കണിയാലി