Image

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Published on 27 December, 2011
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരമന തമലം സ്വദേശി കുട്ടന്‍ (28) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് അപകടം. വഞ്ചിയൂരുള്ള കെട്ടിടത്തില്‍ പ്ലംബിഗ് പണിയില്‍ ഏര്‍പ്പെട്ടിരിക്കെ കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഉടന്‍ തന്നെ കൂടെയുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക