Image

കോംട്രസ്റ്റ്‌: 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു

ബഷീര്‍ അഹ്‌മദ്‌ Published on 11 March, 2015
കോംട്രസ്റ്റ്‌: 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു
കോഴിക്കോട്‌: ആറുവര്‍ഷമായി പൂട്ടിക്കിടക്കുന്ന കോംട്രസ്റ്റ്‌ സംരക്ഷിക്കുക, നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സി.പി.ഐ നടത്തുന്ന 48 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹം മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത്‌ ആരംഭിച്ചു.

സത്യാഗ്രഹം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

കോംട്രസ്റ്റ്‌ തുറക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രത്തില്‍ സമര്‍പ്പിച്ച ബില്ല്‌ രാഷ്‌ട്രപതി ഒപ്പിട്ട്‌ പാസാക്കുക, തൊഴിലാഴികള്‍ക്ക്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ വേതന തുകയായ 5000 രൂപ ഉടന്‍ നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ 48 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹം. ഭൂമാഫിയയും ചില രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ്‌ കോംട്രസ്റ്റിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത്‌ വികസനത്തിന്‌ തടസ്സമായി നില്‍ക്കുന്നതെന്ന്‌ സമരസമിതി കണ്‍വീനര്‍ ഇ.സി. സതീശന്‍ പറഞ്ഞു.

107 തൊഴിലാളികളാണ്‌ കോംട്രസ്റ്റ്‌ അടച്ചതുകാരണം ദുരിതം അനുഭവിക്കുന്നത്‌. വര്‍ഷങ്ങളായി സമരത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മധൈര്യമാണ്‌ ഇന്ന്‌ തൊഴിലാളികളെ മുന്നോട്ടു നയിക്കുന്നത്‌. വിജയിക്കുകയല്ലാതെ അവര്‍ക്കുമുന്നില്‍ മറ്റൊരു വഴിയില്ല. കോംട്രസ്റ്റ്‌ തുറന്ന്‌ പ്രവര്‍ത്തിക്കുംവരെ ജീവന്‍ പണയംവെച്ചും സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന്‌ തൊഴിലാളികള്‍ കൂട്ടത്തോടെ ഇമലയാളിയോട്‌ പറഞ്ഞു.

ടി. വി. ബാലന്‍, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഐ.വി. ശശാങ്കന്‍, ഇ.സി. സതീശന്‍, സത്യന്‍ മൊകേരി, കെ.ജി. പങ്കജാക്ഷന്‍, വിജയന്‍ പൊന്നിശേരി, കെ. മല്ലിക, പി. സുബ്രഹ്‌മണ്യന്‍, എന്‍. നാരായണന്‍, ആര്‍, ശശി, പി. നവാസ്‌, എ.കെ. ചന്ദ്രന്‍, പി.കെ. നാസര്‍, പി.വി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ സംഘടനാ പ്രതിനിധികള്‍ ജാഥയായി അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

എഴുത്തും ചിത്രവും: ബഷീര്‍ അഹ്‌മദ്‌
കോംട്രസ്റ്റ്‌: 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചുകോംട്രസ്റ്റ്‌: 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചുകോംട്രസ്റ്റ്‌: 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക