Image

2151 മുഖങ്ങള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക്

ബഷീര്‍ അഹമ്മദ് Published on 13 March, 2015
2151 മുഖങ്ങള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക്
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫിക്ക് കാലിക്കറ്റ് എന്‍ഐടി വേദിയായി മാറി.
2151 കുട്ടികളെ ഒറ്റഫ്രെയിംല്‍ അണിനിരത്തി നടന്‍ ശ്രീനാഥ് ഭാസിയാണ് സെല്‍ഫിയെടുത്തത്. രാഗം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് ലോക റിക്കോര്‍ഡില്‍ ഇടം നേടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രീനാഥ് ഭാസിക്കൊപ്പം അപൂര്‍വ്വ സെല്‍ഫിക്കുവേണ്ടി അണിനിരന്നത്.

എന്‍ഐടിയിലെ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ വേണ്ടിയുള്ള അപൂര്‍വ്വ സെല്‍ഫിക്ക് നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളായ അബ്ദുല്‍വാസി, കിരണ്‍ ആനന്ദ്്, ദില്‍ബര്‍ ഷാഹുല്‍ എന്നിവരാണ്.

1151 കുട്ടികളെ അണിനിരത്തി നോക്കിയ ലൂമിയ 730 മൊബൈലിന്റെ പ്രചരണാര്‍ത്ഥം എടുത്ത സെല്‍ഫിയുടെ റിക്കോര്‍ഡാണ് എന്‍ഐടി വിദ്യാര്‍ത്ഥികള്‍ മറികടന്നത്.

പുതിയ സെല്‍ഫി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പരിഗണനക്ക് വേണ്ടി അയച്ചിരിക്കയാണ്.
കോഴിക്കോട് എന്‍ഐടിയില്‍ 2151 കുട്ടികള്‍ നിരന്ന ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫിയില്‍ നടന്‍ ശ്രീനാഥ് ഭാസി കുട്ടികള്‍ക്കൊപ്പം.

റിപ്പോര്‍ട്ട് -ഫോട്ടോ: ബഷീര്‍ അഹമ്മദ്‌

2151 മുഖങ്ങള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക് 2151 മുഖങ്ങള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക് 2151 മുഖങ്ങള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക