Image

`നോര്‍ക്ക' സെന്റര്‍ ഉത്‌ഘാടനത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 December, 2011
`നോര്‍ക്ക' സെന്റര്‍ ഉത്‌ഘാടനത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു
ന്യൂയോര്‍ക്ക്‌: തിരുവനന്തപുരം വഴുതക്കാട്‌ നിര്‍മ്മിച്ചിട്ടുള്ള നോര്‍ക്കയുടെ പുതിയ ആസ്ഥാന മന്ദിരം ഉത്‌ഘാടനത്തില്‍ ഫൊക്കാന എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌ പങ്കെടുത്തു. ലീലാ മാരേട്ടിനെ കൂടാതെ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധനും ചടങ്ങില്‍ സംബന്ധിച്ചു.

പ്രവാസികള്‍ക്കുവേണ്ട സേവനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാക്കാനുദ്ദേശിച്ച്‌ കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയാണ്‌ ഉത്‌ഘാടനം ചെയ്‌തത്‌. നോര്‍ക്ക പ്ലാനിംഗ്‌ മന്ത്രി കെ.സി. ജോസഫ്‌, റവന്യൂ മന്ത്രി കെ.എം. മാണി, നോര്‍ക്ക ചീഫ്‌ എക്‌സി. ഓഫീസര്‍ നോയല്‍ തോമസ്‌, ടി.കെ. മനോജ്‌ കുമാര്‍ (നോര്‍ക്ക സെക്രട്ടറി), ഡോ. എം. അനിരുദ്ധന്‍ (നോര്‍ക്ക റൂട്‌സ്‌), എം.എം. ഹസന്‍ (മുന്‍ നോര്‍ക്ക ഡയറക്ടര്‍), തിരുവനന്തപുരം മേയര്‍ ഇന്ദിര എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇങ്ങനെയൊരു ആസ്ഥാനം നോര്‍ക്ക സ്വന്തമാക്കിയതില്‍ മുഖ്യമന്ത്രി സംതൃപ്‌തി പ്രകടിപ്പിച്ചു. പ്രവാസികളുടെ, പ്രത്യേകിച്ച്‌ ഗള്‍ഫിലുള്ളവരുടെ, ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും സമയബന്ധിതമായി പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ ലീലാ മാരേട്ടും ഡോ. എം.അനിരുദ്ധനും പങ്കെടുത്തതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഖനീയമാണെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

ഡിസംബര്‍ അവസാനവാരം നടക്കുന്ന നോര്‍ക്ക സമ്മേളനത്തിലേക്ക്‌ ഫൊക്കാന നേതാക്കളെ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്‌തു.
`നോര്‍ക്ക' സെന്റര്‍ ഉത്‌ഘാടനത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക